ബിംസിൽ കണ്ടിജെന്റ് ക്ലെയിം ബില്ല് ബാങ്ക് അക്കൗണ്ട് നമ്പർ or IFSC (അബദ്ധവശാൽ) തെറ്റായി നൽകി പ്രോസസ്സു ചെയ്യുകയും ട്രഷറിയിൽ നിന്നും പാസാക്കുകയും ചെയ്തു.എന്നാൽ ബനഫിഷറിയുടെ ബാങ്ക് അക്കൗണ്ടിൽ പണം എത്താത്ത സാഹചര്യത്തിൽ അക്കൗണ്ട് നമ്പർ ബിംസിൽ തിരുത്തുന്നത് എങ്ങിനെയെന്ന് പരിശോധിക്കാം.
inbox ൽ BRN നൽകി Go ക്ലിക്ക് ചെയ്യുക. പ്രസ്തുത ബില്ലിന്റെ വിവരങ്ങൾ Inbox ൽ കാണാം. Credit status : Return for RBI എന്ന Error മെസ്സേജ് കാണാം. Edit ൽ ക്ലിക്ക് ചെയ്യുക.
തുടർന്ന് വരുന്ന ജാലകത്തിൽ ACCOUNT NUMBER ,IFSC Code ഇവയിലെ തെറ്റ് തിരുത്തി നൽകി Save ചെയ്യുക. വാണിംഗ് മെസ്സേജിൽ OK നൽകിയാൽ Updated Succesfully എന്ന സന്ദേശം വരും.
ഇത് അംഗീകരിക്കുന്നത് Admin Login ലാണ്. Logout ചെയ്യുക.
2. Role:DDO Admin Select ചെയ്ത് Login ചെയ്യുക.
inbox ൽ BRN code നൽകി Go ക്ലിക്ക് ചെയ്യുക.
Account correction done at the DDO level will be listed here എന്നതിന്റെ ചുവടെ പ്രസ്തുത ബില്ലിന്റെ വിവരങ്ങൾ കാണാം. Credit status : Return for RBI എന്ന Error മെസ്സേജ് കാണാം. Edit ൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന ജാലകത്തിൽ അക്കൗണ്ട് നമ്പർ ,IFSC Code ഇവയിലെ തെറ്റ് തിരുത്തി DDO നൽകിയത് Save ചെയ്യുക
അക്കൗണ്ട് നമ്പർ തിരുത്തൽ ഇപ്പോൾ അംഗീകരിക്കുന്നതിന് സന്ദേശ് ആപ്പ് വഴി OTP validation നടക്കേണ്ടതുണ്ട്.
DDO യുടെ മെബൈലിൽ നമ്പർ പ്രദർശിപ്പിച്ചിരിക്കുന്നത് ശരിയാണോ എന്ന് പരിശോധിച്ച് Send OTP ക്ലിക്ക് ചെയ്യുക. OTP നൽകിയതിനു ശേഷം Verify OTP ക്ലിക്ക് ചെയ്ത് Approve നൽകുക.വാണിംഗ് മെസ്സേജ് OK നൽകുക.
ഇതോടെ Bank Account Correction പ്രക്രിയ പൂർത്തിയാവും. ഏതാനും മണിക്കൂറുകൾക്കുള്ളിൽ പണം അക്കൗണ്ടിൽ ക്രെഡിറ്റാവുകയും ചെയ്യും.Bill ൽ Credit Status പരിശോധിച്ച് / ebill book പരിശോധിച്ചും ഉറപ്പു വരുത്താവുന്നതാണ്.
സ്പാർക്ക് ബനഫിഷറി അക്കൗണ്ട് or ഐ എഫ് എസ് സി കറക്ഷൻ എങ്ങനെ എന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. BiMS DDO Admin : ETSB > Rejection / Return