സ്കൂൾ ഉച്ചഭക്ഷണ പരിപാടി പി.എഫ് എം എസ് സംവിധാനത്തിലൂടെ
കാനറാ ബാങ്ക് സി എസ് എസ് പോർട്ടൽ ആക്സസ് ചെയ്യുന്നതിന് താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
https://gbiz.canarabank.in/CSSWebPortal/AdminModule/AdminLogin.aspx
പോർട്ടലിലേക്ക് ലോഗിൻ ചെയ്യുന്നതിന് നിങ്ങളുടെ യൂസർ നെയിം ആയി നിങ്ങളുടെ പേഴ്സണൽ മെയിൽ ഐഡിയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും യൂസർ ക്രിയേഷൻ നടത്തിയപ്പോൾ മൊബൈൽ / മെയിലിൽ ലഭിച്ച പാസ്‌വേഡും ക്യാപ്ച്ചയും നൽകി ലോഗിൻ ബട്ടണിൽ ക്ലിക്ക് ചെയ്യുക .
ഇവ മൂന്നും ശരിയാണെങ്കിൽ നിങ്ങളുടെ രജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് / മെയിലിലേക്ക് 6 Digit OTP ലഭിക്കും. ഒടിപി നൽകി വാലിഡേഷൻ ക്ലിക്ക് ചെയ്യുന്നതിലൂടെ സി എസ് എസ് പോർട്ടൽ ഡാഷ് ബോർഡിലേക്ക് എത്തിച്ചേരും .
ആദ്യ തവണ ലോഗിൻ ചെയ്യുമ്പോൾ പാസ് വേഡ് റീസെറ്റ് ചെയ്ത് പുതിയ പാസ് വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യണം.ഒരു സ്കൂളിന് 2 തരത്തിലുള്ള ലോഗിൻ റോളുകളുണ്ട്. മേക്കർ റോൾ ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകനും ചെക്കർ റോൾ വഹിക്കുന്നത് പ്രധാനാധ്യാപകനുമായിരിക്കും.രണ്ട് റോളിലും ലോഗിൻ ചെയ്ത് പാസ് വേഡ് റീസെറ്റ് ചെയ്യണം.
1. ഗുണഭോക്താവിനെ ചേർക്കൽ, അംഗീകരിക്കൽ
നടപ്പിലാക്കുന്ന ഏജൻസിക്ക് ഒരു സേവനവും നൽകാതെയും ഉൽപ്പന്നം വിൽക്കാതെയും പെയ്മെൻറ് ലഭിക്കുന്ന വ്യക്തിയാണ് ഗുണഭോക്താവ്. ഒരു വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം ഗുണഭോക്താവ് വിദ്യാർത്ഥിയാണ്.
സ്കൂളിന് 2 തരത്തിലുള്ള ലോഗിൻ റോളുകളുണ്ട്. മേക്കറുടെ (ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകന്‍) റോൾ DATA ENRTY യും ചെക്കറുടെ ( പ്രധാനാധ്യാപകന്‍) റോള്‍ അത് APPROVE ചെയുകയുമാണ്.റോളിനനുസരിച്ച് മെനു സെറ്റിംഗ്സിലും വ്യത്യാസങ്ങളുണ്ട്.
ഒരു ഗുണഭോക്താവിനെ ആഡ് ചെയ്യുന്നത് എപ്പോഴും മേക്കർ എന്ന റോളിൽ നിന്നും ആയിരിക്കും. ഗുണഭോക്താവിനെ ചേർക്കുന്നതിന് ആദ്യം മെയിൻ മെനുവിലെ പെയ്മെൻറ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ബെനിഫിഷറി ഓപ്ഷൻ കീഴിലുള്ള രജിസ്ട്രേഷൻ എന്നതിൽ ക്ലിക്ക് ചെയ്യുക.