KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

e -Tapal for schools

  •  ആധുനിക കാലഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും നല്‍കുന്ന സേവനങ്ങള്‍ സുതാര്യമായും സമയബന്ധിതമായും നല്‍കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് ഇ-ഗവേണന്‍സ്. പൊതു വിദ്യാഭ്യാസ വകുപ്പില്‍ 2018 ഏപ്രില്‍ മാസത്തില്‍ ആണ് ഇ-ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായി ആദ്യമായി ഇ-ഓഫീസ് ഫയല്‍ സംവിധാനം ആരംഭിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ആരംഭിച്ച പദ്ധതി തുടര്‍ന്നുള്ള 3 വര്‍ഷങ്ങളിലായി ഡി.ഡി.ഇ., ആര്‍.ഡി.ഡി., എ.ഡി. ഡി.ഇ.ഒ., എ.ഇ.ഒ. ടെക്സ്റ്റ് ബുക്ക്, പരീക്ഷ ഭവന്‍ എന്നീ തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയും നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനുള്ളിലുള്ള ഓഫീസുകള്‍ പൂര്‍ണ്ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറ്റുന്നതിനും സാധിച്ചിട്ടുണ്ട്.
  •  സംസ്ഥാനത്ത് എല്ലാ ഗവണ്‍മെന്‍റ്/എയ്ഡഡ് സ്കൂളുകളില്‍ നിന്നുള്ള കത്തിടപാടുകള്‍ പൂര്‍ണ്ണമായും ഇ-തപാല്‍ മുഖേന അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിന് ആവിഷ്ക്കരിച്ച പദ്ധതിയാണ് ഇ-തപാല്‍ ഫോര്‍ സ്കൂള്‍സ്.
  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളില്‍ ഇ-തപാല്‍ ഫോര്‍ സ്കൂള്‍സ് പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചത് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റര്‍ കേരള ആണെങ്കിലും കേരള ഐ.റ്റി. മിഷന്‍റെ സാങ്കേതിക സഹായത്തോടുകൂടിയാണ് ഈ പദ്ധതി പ്രവര്‍ത്തിച്ചു വരുന്നത്.

  •                https://etapal.kerala.gov.in/Schools/index.php/login  എന്ന അഡ്രസ് ഉപയോഗിച്ച് ലോഗിൻ പേജിലെത്താം.


  • ഗവൺമെൻറ് മെയിൽ ഐഡി, പാസ്സ്‌വേർഡ്എന്നിവ ലഭിക്കുന്നത് വരെ യൂസർനെയിം  സ്കൂൾ കോഡ് ആയി ലോഗിൻ ചെയ്യേണ്ടതാണ്.
  • ലോഗിൻ ചെയ്താൽ എത്തിച്ചേരുന്ന ഡാഷ് ബോർഡ് താഴെ കൊടുത്തിരിക്കുന്നു.




  •     eTpal- വഴി അയച്ചലെറ്ററുകൾ / ലഭിച്ച  മറുപടികൾ എന്നിവയുടെ എണ്ണം ഡാഷ്‌ബോർഡ് കാണിക്കുന്നു.
  •  പ്രതിദിന, പ്രതിമാസ റിപ്പോർട്ടുകൾ ഗ്രാഫിക്കൽ രീതിയിൽ നിറങ്ങളിൽ കാണിച്ചിരിക്കുന്നു.
  • തപാൽ അയക്കാനായി + New സെലക്ട് ചെയ്യുക.




  • പുതുതായി തപാൽ അയക്കുന്നതിന് രണ്ട് രീതികളുണ്ട്.


  • ഉപയോക്താവിന് ഒന്നുകിൽ etpal ഒരു pdf ഫയലായി അപ്‌ലോഡ് ചെയ്യാം അല്ലെങ്കിൽ തന്നിരിക്കുന്ന ടെക്സ്റ്റ്ബോക്സിൽ ടെക്സ്റ്റ് നൽകുക.
  • സ്വീകരിക്കുന്ന വകുപ്പ്, അപേക്ഷാ വിഭാഗം, വിവരണം തുടങ്ങിയ നിർബന്ധിത ഫീൽഡുകൾ പൂരിപ്പിക്കുക.



  • കൂടാതെ ഏതെങ്കിലും ഡോക്യുമെന്റ്ഉണ്ടെങ്കിൽ അറ്റാച്ചുചെയ്യുക.  


  • തയ്യാറാക്കിയ തപാലുകൾ സേവ് ചെയ്യുക. 


  • പൂർത്തിയായവസബ്‌മിറ്റ് ചെയ്യാം.


  • സേവ് ചെയ്തു വെച്ച ഡ്രാഫ്റ്റ് എന്ന മെനുവിൽ കാണാം.




അയച്ചവ ഔട്ട് ബോക്സിൽ കാണാം.




*****************

Popular Posts

Category