KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

MEDISEP CARD AND DETAILS EDITING, LAST DATE AUGUST 25



മെഡിസെപ്പ് തിരിച്ചറിയൽ കാർഡ് തെറ്റ് തിരുത്തൽ വരുത്തുവാനും കൂട്ടി ചേർക്കുവാനും ഈ മാസം 25 വരെ കൂടി സമയം നീട്ടി നൽകി .

  • ഉത്തരവ്   CLICK HERE  വായിക്കാം.
  • പോർട്ടലിൽ LOGIN ചെയ്യാം.
  • STATUS പരിശോധിക്കാം.

ഓഗസ്റ്റ്‌ 25 നകം കാർഡിലെ തെറ്റ് തിരുത്താത്തവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയില്ല. ഇതുവരെ കാർഡ് ലഭിക്കാത്തവരും വിവരങ്ങൾ നൽകണം.


ജീവനക്കാരും പെൻഷൻകാരും MED CARD എന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യണം.


ഈ കാർഡ് കാണിച്ചില്ലെങ്കിൽ ആശുപത്രികളിൽ നിന്നും മെഡിസെപ്  സേവനം ലഭിക്കില്ല. ഒപ്പം ഫോട്ടോ പതിച്ച മറ്റൊരു തിരിച്ചറിയൽ കാർഡും (Aadhaar Card,PAN Card,Voters ID Card,Passport,Driving Licence,Employee ID,Ration Card,Bank Passbook etc.)കരുതണം.


പോർട്ടലിൽ LOGIN ചെയ്യാൻ ജീവനക്കാർ അവരുടെ മെഡിസെപ്പ് ഐഡിയാണ് യൂസർ ഐഡിയായി ഉപയോഗിക്കേണ്ടത് പെന്‍ നമ്പർ പാസ്‌വേഡ് ആയും നൽകി  പരിശോധിക്കാം.പെൻഷൻകാർക്ക് മെഡിസെപ്പ് ഐഡി യൂസർ ഐഡിയായും പിപിഒ നമ്പർ പാസ്‌വേഡ് ആയും നൽകാം.






ചികിത്സയ്ക്ക് ആശുപത്രിയിൽ എത്തുന്നവർ അവിടുത്തെ മെഡിസെപ്പ് ഹെൽപ്പ് ഡെസ്കുമായോ ഇൻഷുറൻസ് കമ്പനിയുടെ  1800-425-0237 എന്ന ടോൾഫ്രീ നമ്പറുമായി ബന്ധപ്പെടണം.





 കാർഡില്‍ തെറ്റുണ്ടെങ്കിൽ ഈ മാസം 25ന് മുമ്പ് ജീവനക്കാർ ഡി ഡി ഒ മാരെയും പെൻഷൻകാർ ട്രഷറി ഓഫീസർമാരെയും സമീപിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തണം.ഇപ്രകാരം വരുത്തുന്ന തെറ്റുകള്‍ക്ക് ജീവനക്കാര്‍ / പെന്‍ഷന്‍കാര്‍ ഉത്തരവാദികള്‍ ആയിരിക്കുന്നതാണ്.  25 നു ശേഷം വരുത്തുന്ന മാറ്റങ്ങൾ മെഡിസെപ് കാർഡിൽ പ്രതിഫലിക്കില്ല.  കാർഡിനു പകരം സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല.  മെഡിസെപ് സംബന്ധിച്ച പരാതിയുള്ളവർക്ക് പോർട്ടലിലെ GRIEVANCE എന്ന ലിങ്കിൽ സമർപ്പിക്കാം.





***************

Popular Posts

Category