KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

DA HRA CORRECTION PAY REVISION 2009/2014

സർവീസ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തത് കൊണ്ട്  ഇപ്പോഴും പഴയ പേ റിവിഷനിൽ തന്നെ (PR-2009 PR-2014) തുടരുന്ന ജീവനക്കാർക്ക് ബില്ല്  പ്രോസസ് ചെയ്യുമ്പോൾ  ചിലപ്പോൾ തെറ്റായ DA , HRA , CCA  എന്നിവ ബില്ലിൽ പ്രത്യക്ഷപ്പെടാറുണ്ട്. എയിഡഡ് മേഖലയിലെ ഇത്തരത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്  സ്പാർക്കിൽ വന്നിട്ടുള്ള പുതിയ അപ്ഡേഷൻ പരിചയപ്പെടാം.

Salary Matters > Employee continuing in Scale prior to 10 PR (aided) -> view employee details പരിശോധിക്കുക.




അവസാന മാസം വാങ്ങിയ സാലറിയുമായി ഒത്തുനോക്കുക. ശരിയായ DA,HRA ,CCA കുറിച്ചു വക്കുക.


updation നടത്തുന്നതിനായി

Salary Matters >>>    Employee continuing in Scale prior to 10 PR (aided) >>>      forwarded request by DDO യിൽ ക്ലിക്ക് ചെയ്യുക


Department, office, Employee എന്നിവ തെരഞ്ഞെടുത്ത് GO ക്ലിക്ക് ചെയ്യുക.

Present Service Details അവിടെ കാണിക്കും ഒപ്പം Existing Rates ഉം.


Enter New rates എന്ന ഭാഗത്ത് Scale, From Date- Todate എന്നിവ നൽകി update ചെയ്യേണ്ട DA,HRA,CCA എന്നിവ നൽകി Remarks രേഖപ്പെടുത്തി Forward ബട്ടൺ ക്ലിക്ക് ചെയ്യുക.ഇതോടെ റിക്വസ്റ്റ് അപ്രൂവിന് സമർപ്പിക്കപ്പെടും.



വലതു വശത്ത് മുകളിലായി Pending Requests for Approval എന്ന തലക്കെട്ടിനടിയിൽ വിവരങ്ങൾ  സ്റ്റാറ്റസ് എന്നിവ കാണാവുന്നതാണ്.

Select എന്നതിൽ ക്ലിക്ക് ചെയ്താൽ അപ്രൂവിംഗ് അതോറിറ്റി അപ്രൂവ് ചെയ്തിട്ടില്ലെങ്കിൽ " No action taken against this request " എന്ന്കാണാവുന്നതാണ്. 



അപ്രൂവ് ചെയ്താൽ Pending Requests for Approval എന്ന ഭാഗം അപ്രത്യക്ഷമാവുകയും . അംഗീകരിച്ച വിവരങ്ങൾ Existing rates ൽ മാറ്റം ,update ചെയ്യപ്പെട്ട സമയം ഉൾപ്പെടെ കാണാവുന്നതുമാണ് 

Approve ചെയ്യപ്പെട്ടതിനു ശേഷം ബില്ല് പ്രോസസ് ചെയ്ത് പരിശോധിച്ച് തെറ്റില്ല എന്ന് ഉറപ്പുവരുത്തി e submit ചെയ്യാവുന്നതാണ്.

Popular Posts

Category