KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

PFMS പോർട്ടലിൽ ബാങ്ക് അക്കൗണ്ട് /സ്കീം ഡി -ആക്ടിവേറ്റ് ചെയ്യുന്ന വിധം

PFMS പോർട്ടലിൽ ബാങ്ക് അക്കൗണ്ട് /സ്കീം ഡി -ആക്ടിവേറ്റ് ചെയ്യുന്ന വിധം


       സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് വിനിയോഗം PFMS മുഖേന ആക്കുന്നതിൻറെ ഭാഗമായി ജില്ലാ ഉപജില്ലാ ഓഫീസുകളിലും സ്കൂളുകളിലും പ്രത്യേക അക്കൗണ്ട് ആരംഭിക്കുകയും ഇവയെല്ലാംതന്നെ PFMS പോർട്ടലിൽ രജിസ്റ്റർ ചെയ്തു മാപ്പ് ചെയ്യുകയും ചെയ്തിരുന്നു .എന്നാൽ PFMS പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന ഘട്ടത്തിൽ Zero Balance Subsidary Account എന്ന ഓപ്ഷൻ Active അല്ലാത്തത് കാരണം അത് Select  ചെയ്യാൻ സാധിച്ചിരുന്നില്ല എന്നതുകൊണ്ട് തന്നെ PFMS പോർട്ടലിൽ  ഭൂരിഭാഗം ഏജൻസികളും ലിസ്റ്റ് ചെയ്തിട്ടില്ല .ഈ കാരണത്താൽ കേന്ദ്ര സർക്കാറിൽ നിന്ന് ഈ സാമ്പത്തികവർഷത്തെ  വിഹിതം ഒന്നുംതന്നെ ലഭ്യമാകാത്ത ഗുരുതരമായ വിഷയമാണ് നിലവിലുള്ളത് .

                       

                  ഈ സാഹചര്യത്തിൽ എല്ലാ ഏജൻസികളും(School , DDE , AEO) ബാങ്ക് അക്കൗണ്ട് /സ്കീം  ഡി -ആക്ടിവേറ്റ്  ചെയ്ത് പുതുതായി സ്കീം രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇങ്ങനെ ഡി -ആക്ടിവേറ്റ് ചെയ്യുന്നതിനുള്ള    നടപടി ക്രമങ്ങൾ ചുവടെ ചേർക്കുന്നു.


PFMS  സൈറ്റ് അഡ്രസ്  https://pfms.nic.in.


ലോഗിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 






AEO യിൽ നിന്നും PFMSൽ ബാങ്ക് അക്കൗണ്ട് മാപ്പ് ചെയ്തപ്പോൾ മെയിലിൽ User id & Password ഇവയും Unique Agency code ലഭിച്ചിട്ടുണ്ട് .

സ്കൂൾ മെയിലിൽ cpsms എന്ന് search ചെയ്താൽ കണ്ടുപിടിക്കാം.

അതുമല്ലെങ്കിൽ Home page>>>Forgot password / Unique Agency Code എന്ന ലിങ്ക് ഉപയോഗിച്ച്  password Reset ചെയ്യാം .







AEOയിൽ നിന്നും ലഭിച്ച യൂസർ നെയിം പാസ്‌വേർഡും ഉപയോഗിച്ച് PFMSപോർട്ടലിൽ Login ചെയ്യുക തുറന്നുവരുന്ന പേജിൽ ഇടതുഭാഗത്തുള്ള My scheme സെലക്ട് ചെയ്യുക.

ഡ്രോപ്പ് മെനുവിൽ നിന്ന് De- activate scheme / BankAcc. ക്ലിക്ക് ചെയ്യുക..







തുറന്നുവരുന്ന പേജിൽ  select scheme ക്ലിക്കുചെയ്യുക 






Scheme Name എന്നുള്ളതിന്‍റെ  തൊട്ടടുത്തുള്ള ബോക്സിൽ സ്കീം code ആയ 2819ടൈപ്പ് ചെയ്ത search ൽ ക്ലിക്കുചെയ്യുക 





ഡ്രോപ്പ് ബോക്സിൽ വരുന്ന Mid Day Meal സെലക്ട് ചെയ്യുക .




ഇപ്പോൾ ഓപ്പൺ ആയി വരുന്ന പേജിൽകാനറാ ബാങ്കിലെ അക്കൗണ്ട് നമ്പർ enter ചെയ്യുക .

അതിനുശേഷം ശേഷം SEARCH ബട്ടൺ ക്ലിക്ക് ചെയ്യുക.

 





അതിനു താഴെ സ്കൂളിൻറെ കാനറാ ബാങ്കിലെ Account Details വരുന്നതാണ് .അതിൽ സെലക്ട് എന്നകോളത്തിലെ ടിക്ക് ബോക്സ് TICK ചെയ്യുക .






അതിനുശേഷം Requester Remarks കോളത്തിൽ for De- activation എന്നും  Approver Remarks കോളത്തിൽ For approval എന്നും enter ചെയ്തു  submit ബട്ടൺ ക്ലിക്ക്  ചെയ്യുക.





അപ്പോൾ Request has been submitted successfully / Agency code Rejectedഎന്ന മെസ്സേജ് ഏറ്റവും മുകളിലായി കാണാം. Status കോളത്തിൽ pending at Approver  എന്നു കാണാം .




De-activate Request അപ്പ്രൂവ് ചെയ്യുന്നത് DGE തലത്തിലാണ് . DGE യിൽ നിന്നും  നിർദ്ദേശം ലഭിച്ചാലുടൻ തന്നെ എല്ലാ ഏജൻസികളും പുതുതായി സ്കീം രജിസ്റ്റർ ചെയ്തു ആയത് ഓരോ ഏജൻസികളുടെയും ഫണ്ടിംഗ് ഏജൻസികൾ അപ്പ്രൂവ് ചെയ്തു നൽകേണ്ടതാണ് .



Prepared By

Bincy.P R,KPPHA- Chevayur sub Dt.,Kozhikode.

Popular Posts

Category