Bims വഴി ഓൺലൈൻ പ്രൊസീഡിംഗ്സ് തയ്യാറാക്കുന്ന വിധം
ഒരു സ്ഥാപനത്തിലെ DDO യുടെ പേരിൽട്രഷറിയിൽ ഉള്ള ഔദ്യോഗിക അക്കൗണ്ട് ആണ് STSB അക്കൗണ്ട് .സ്ഥാപനത്തിലെ വിവിധ ചിലവിനങ്ങൾക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന കണ്ടിജൻസി ഫണ്ടുകൾ, ജീവനക്കാരുടെ പ്രൊഫഷണൽ ടാക്സ് ,വിവിധ റിക്കവറികൾ തുടങ്ങിവയെല്ലാം ക്രെഡിറ്റ് ആകുന്നത് STSB അക്കൗണ്ടിലേക്കാണ് .
STSBയിൽ നിന്നും തുക പിൻവലിക്കുകയോ മറ്റൊരാൾക്ക് ട്രാൻസ്ഫർ ചെയ്യുന്നതിനോ ആദ്യമൊക്കെ ചെക്ക് മാത്രം നൽകിയാൽ മതിയായിരുന്നു .2018മുതൽ ചെക്ക് ഒപ്പിട്ട ഉദ്യോഗസ്ഥൻറെ പ്രൊസീഡിംഗ്സ് കൂടി നിർബന്ധമാക്കി .2020 വരെ മാനുവൽ പ്രൊസീഡിംഗ്സ് ആയിരുന്നു നൽകിയിരുന്നത് .എന്നാൽ ഇപ്പോൾ സുരക്ഷയുടെ ഭാഗമായി STSBചെക്കുകൾക്ക് BIMSവഴി ജനറേറ്റ് ചെയ്യുന്ന ഓൺലൈൻ പ്രൊസീഡിംഗ്സ് നിർബന്ധമാക്കിയിരിക്കുകയാണ് .
Bims ൽ നിന്നും STSBഓൺലൈൻ പ്രൊസീഡിംഗ്സ് തയ്യാറാക്കുന്നത് 5 Steps DDO Login വഴിയും 4 Steps DDO admin വഴിയും ആണ് .
1.STSB Account adding :-[ DDO Login ]
എല്ലാ സ്ഥാപനങ്ങൾക്കും നിലവിൽ സ്പെഷ്യൽ ടി എസ് ബി അക്കൗണ്ട് ഉണ്ട് . ഈ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആവുന്നതുക അറിയുന്നതിനായി passbookനെ ആശ്രയിക്കേണ്ടി വരുന്നു . STSBഅക്കൗണ്ട് Bims ൽ മാപ്പ് ചെയ്താൽ അക്കൗണ്ടിലെ ബാലൻസ് തുക നമുക്ക് Bims ലോഗിൻ വഴി അറിയാവുന്നതാണ്. അതുപോലെതന്നെ Beneficiery Fund Transfer request, Bims വഴി നൽകാവുന്നതാണ്. അതിനായി Bims ലെ TSB എന്ന മെനുവിലെ Drop menu ഓപ്ഷനുകളാണ് ഉപയോഗിക്കേണ്ടത്.
STSBഅക്കൗണ്ട് Bims ൽ മാപ്പ് ചെയ്യുന്നതിനായി
Bims DDO Login >> TSB >>TSB Account എന്ന ഓപ്ഷൻ എടുക്കുക.
അതിൽ നടുക്കായി കാണുന്ന Entry എന്നസബ് മെനുവിൽ ക്ലിക്ക് ചെയ്യുക .
അതിൽ അക്കൗണ്ട് ടൈപ്പ് -14-STSB ,അക്കൗണ്ട് നമ്പർ , ആക്ടീവ് സ്റ്റാറ്റസ്-Yes തുടങ്ങിയവ കൊടുക്കുക അക്കൗണ്ട് നമ്പർ കറക്റ്റ് ആണെങ്കിൽ അക്കൗണ്ട് ഹോൾഡർ നെയിം തനിയെ വരുന്നതാണ്. അതിനുശേഷം സേവ് ചെയ്യുക അതോടുകൂടി STSB അക്കൗണ്ട് insertedആകുന്നതാണ് .
തുടർന്ന് ടി എസ് ബി അക്കൗണ്ടിൽ view എന്നസബ് മെനു എടുത്തുനോക്കിയാൽ STSB അക്കൗണ്ട് ചേർക്കപ്പെട്ടതായി കാണാവുന്നതാണ്.
ഇങ്ങനെ ചേർക്കപ്പെട്ട അക്കൗണ്ട് Approve ചെയ്യപ്പെടേണ്ടതുണ്ട്.അപ്പ്രൂവ് ചെയ്തെങ്കിൽ മാത്രമേ Beneficiery fund transfer നമുക്ക് Bims വഴി ചെയ്യാൻ കഴിയുകയുള്ളൂ.എന്നാൽ STSB Passbookഇവിടെ നിന്ന് തന്നെ കാണാവുന്നതാണ്.
2.STSB Account Approval: [ DDO Admin Login]
DDO ലോഗിൻ വഴി ചേർക്കപ്പെട്ട STSBഅക്കൗണ്ട് വിവരങ്ങൾDDO Admin ലോഗിൻ വഴിയാണ് അപ്പ്രൂവ് ചെയ്യേണ്ടത്.അതിനായി DDOAdmin വഴി ലോഗിൻ ചെയ്യുക.
Bims DDO Admin Login >> TSB >>TSB Account Approval എന്ന ഓപ്ഷൻ എടുക്കുക. അതിലെ ഇൻബോക്സിൽ DDO Login വഴി ചേർത്ത STSB അക്കൗണ്ട് വിവരങ്ങൾ വന്നു കിടപ്പുണ്ടാകും.അതിൽ വലത്തേയറ്റത്തായി കാണുന്ന Action എന്ന കോളത്തിലെ Allow ബട്ടണിൽ ക്ലിക്ക് ചെയ്തു Proceed ചെയ്യുന്നതോടെ അക്കൗണ്ട് അപ്രൂവൽ ആകുന്നതാണ് .
ഈ മെനുവിൽ തന്നെ ഔട്ട് ബോക്സിൽ പോയി നോക്കിയാൽ അപ്പ്രൂവ് ചെയ്ത അക്കൗണ്ട് ആവശ്യമെങ്കിൽ revoke ചെയ്യാൻ പറ്റുന്നതാണ്.കൂടാതെ Passbook ഇവിടെ നിന്നും കാണാവുന്നതാണ്.
തുടർന്ന് തിരികെ TSB Account എന്ന മെനുവിൽ എത്തി View എന്ന sub menu പരിശോധിച്ചാൽ Is Active, Is Approve എന്നീ രണ്ട് കോളങ്ങളിലും ടിക്ക് മാർക്ക് വന്നതായി കാണാവുന്നതാണ്.
3.Present Details:[ DDO login ]
Bims DDO Login >> TSB >> Present Details >> Entry
Bims ൽ DDO ലോഗിൻ വഴി നിലവിലുള്ള ഉള്ള DDOയുടെ പേരും വിവരങ്ങളും TSB മൊഡ്യൂളിൽ നൽകേണ്ടതുണ്ട്.അതിനായി TSBമെനുവിലെ Present Details ലെ Entry എന്ന sub menuഎടുക്കുക. അതിൽ DDOയുടെ പേരും ഫോൺ നമ്പറും ഇമെയിൽ വിലാസവും നൽകി സേവ് ചെയ്യുക.അതോടുകൂടി Present detailsചേർക്കപ്പെടുന്നതാണ്.
View option സെലക്ട് ചെയ്താൽ ചേർക്കപ്പെട്ട ഡീറ്റെയിൽസ് കാണാവുന്നതാണ്.
4.Forwarded Details [DDO Login ]
Bims DDO Login >> TSB >> Forwarded Details >> entry
DDO ലോഗിൻ വഴി പ്രൊസീഡിംഗ്സ് തയ്യാറാക്കുന്ന ഉദ്യോഗസ്ഥൻറെ പേരും തസ്തികയും ഓഫീസിൻറെ പേരും നൽകേണ്ടതാണ്. നൽകിയശേഷം താഴെ കാണുന്ന save എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Save ചെയ്ത വിവരങ്ങൾ view ഓപ്ഷനിൽ പോയി നമുക്ക് നോക്കി വെരിഫൈ ചെയ്യാവുന്നതാണ്.
NB: ഇതിൽ 1 മുതൽ 4 വരെയുള്ള ഘട്ടങ്ങൾ ഒരിക്കൽ മാത്രം ചെയ്താൽ മതി . ഓരോ പ്രോസീഡിങ്ങ്സ് തയ്യാറാക്കുമ്പോഴും ചെയ്യേണ്ടതില്ല.
5.Beneficiery Master [ DDO Login ]
Bims DDO Login >> TSB >> Beneficiary master >> Entry
തുടർന്ന് ഇന്ന് ആർക്കാണോ പെയ്മെൻറ് നൽകേണ്ടത് അവരുടെ പേരും ബാങ്ക് അക്കൗണ്ട് വിവരങ്ങളും Beneficiery master ൽ ചേർക്കുക.അതിനുശേഷം save ചെയ്യുക.save ചെയ്യുന്നതോടുകൂടി account added successfully എന്ന മെസ്സേജ് വരുന്നതാണ്.
View ൽ click ചെയ്താൽ add ചെയ്യപ്പെട്ട ഡീറ്റെയിൽസ് കാണാവുന്നതാണ്.
6. Add / Edit Proceedings: [ DDO Login ]
Bims DDO Login >> TSB >> Add / Edit Proceedings -എന്നതിൽ ക്ലിക്ക് ചെയ്യുക. ഓപ്പൺ ആയി വരുന്ന പേജിൽ Go എന്ന കോളത്തിന് താഴെയുള്ള Goബട്ടണിൽ ക്ലിക്ക് ചെയ്യുക.ഈ പേജിൽ STSB അക്കൗണ്ടിൽ ബാലൻസുള്ള തുക നമുക്ക് കാണാവുന്നതാണ്.
പ്രൊസീഡിംഗ്സ് പേജിൽ Addഎന്ന സബ് മെനു ആണ് സെലക്ട് ചെയ്യേണ്ടത് .
Select AS : അവിടെ സെലക്ട് ചെയ്യുന്ന സമയത്ത് നമ്മുടെ സ്ഥാപനത്തിൻറെ പേരും തീയതിയും വരുന്നതാണ് .അത് സെലക്ട് ചെയ്യുക .
Cheque No : ALPHA എന്ന സ്ഥലത്ത് beneficiaryക്കായി എഴുതിവെച്ചിരിക്കുന്ന ചെക്കിലെ നമ്പറിനു മുന്നേ കാണുന്ന alphabets / 0 യും Cheque No.എന്ന സ്ഥലത്ത് ചെക്കിൻറെ നമ്പറും ചേർക്കുക.
Proceedings No : നമ്മുടെ പ്രൊസീഡിംഗ്സ് നമ്പർ കൊടുക്കുക.
Proceedings Date : പ്രോസീഡിങ്ങ്സ്സിൻറെ തീയതി കൊടുക്കുക.
Amount : തുക ചേർക്കുക.Amount In Wordsതനിയെ തന്നെ വരുന്നതാണ്.
Present Details : Dropdown ലിസ്റ്റിൽ നിന്നും DDOയുടെ പേര് സെലക്ട് ചെയ്യണം
Forward Details : Dropdown ലിസ്റ്റിൽ നിന്നും DDOയുടെ പേര് സെലക്ട് ചെയ്യണം
Purpose : Dropdown ലിസ്റ്റിൽ നിന്നും purpose തിരഞ്ഞെടുക്കുക .അതിൽ ഇല്ലാത്ത Purposeചേർക്കുന്നതിനായി others സെലക്റ്റ് ചെയ്യുക .
Ref. : സൂചന ചേർക്കുക .
Content : പ്രൊസീഡിംഗ്സിലെ വിവരങ്ങൾ ടൈപ്പ് ചെയ്ത് ചേർക്കുക .അല്ലെങ്കിൽ തയ്യാറാക്കിവെച്ച പ്രൊസീഡിംഗ്സ് വിവരങ്ങൾ കോപ്പി ചെയ്തു ഇവിടെ പേസ്റ്റ് ചെയ്തു കൊടുത്താലും മതി .
To : Treasury Officer,Sub Treasury, Place.എന്ന് ചേർക്കുക
Preview കണ്ടതിനുശേഷം താഴെയുള്ള സേവ് ബട്ടൺ ക്ലിക്ക് ചെയ്ത് പ്രൊസീഡിംഗ്സ് save ചെയ്യുക.
Deduction details : ബെനിഫിഷറിക്ക് നൽകേണ്ട തുകയിൽ നിന്നും ഡിഡക്ഷൻ എന്തെങ്കിലും ഉണ്ടെങ്കിൽ Add എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് ഡിഡക്ഷൻ ചേർക്കാവുന്നതാണ്. ഇല്ലെങ്കിൽ skip എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Beneficiery Details : ബെനിഫിഷ്യറി അക്കൗണ്ട് വിവരങ്ങൾ ചേർക്കുക. ഇതിനായി താഴെക്കൊടുത്തിരിക്കുന്ന pick Listക്ലിക്ക് ചെയ്തു അതിൽനിന്നും സെലക്ട് ചെയ്യാവുന്നതാണ്.Amount ചേർത്തി കൊടുക്കണം അതിനുശേഷം സേവ് ബട്ടൺ ക്ലിക്ക് ചെയ്യുക.
Upload Documents : ഇവിടെ ഒന്നും ചെയ്യേണ്ടതില്ല
ഇത്രയും വിവരങ്ങൾ ചേർത്തിയതിനുശേഷം താഴെ കാണുന്ന Preview ബട്ടണിൽ ക്ലിക്ക് ചെയ്താൽ പ്രോസീഡിഗ്സിൻറെ Preview കാണാവുന്നതാണ്.
Preview നോക്കി എല്ലാം കൃത്യമാണെന്ന് വേരിഫൈ ചെയ്തതിനുശേഷം Send For Approval എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.ഇത്രയും ചെയ്യുന്നതോടുകൂടി പ്രോസീഡിങ്ങ്സ് തയ്യാറാക്കൽ പൂർത്തിയാകുന്നതാണ്.താഴെ കാണുന്ന മെസ്സേജ് വരുന്നത്.
7.Proceedings Approval [DDO Admin Login ]
DDO Admin > അഡ്മിൻ റോളില്‍ ലോഗിൻ ചെയ്യുക.DDO ലോഗിനിൽ നമ്മൾ എൻറർ ചെയ്ത പ്രൊസീഡിംഗ്സ് ഇവിടെ കാണാം.
Bims DDO Admin Login >>TSB >> Proceeding Approval
അതിൽ അപ്രൂവ് എന്ന കോളത്തിൽ ഉള്ള Go ബട്ടൺ ക്ലിക്ക് ചെയ്യുക.DDO തയ്യാറാക്കിയ പ്രോസീഡിങ്ങ്സ് മുഴുവൻ ഇവിടെ കാണാവുന്നതാണ്.
താഴെയുള്ള കമൻറ് ബോക്സിൽ Approved എന്ന് ടൈപ്പ് ചെയ്തു ചേർത്തതിനുശേഷം താഴെയുള്ള Approve ബട്ടണിൽ ക്ലിക്ക് ചെയ്യുക.
അതോടുകൂടി പ്രൊസീഡിംഗ്സ് അപ്രൂവൽ ആകുന്നതാണ് . പ്രൊസീഡിംഗ്സ് അപ്രൂവ് ചെയ്യുന്നതിനോ ഇ സബ്മിറ്റ് ചെയ്യുന്നതിനോ നിലവിൽ ഡിജിറ്റൽ സിഗ്നേച്ചർ ആവശ്യമില്ല.
അപ്രൂവൽ ആയ പ്രൊസീഡിംഗ്സ് മുകളിലത്തെ ഔട്ട് ബോക്സിൽ ക്ലിക്ക് ചെയ്തു ,അത് pdf ആയി ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ് .
8. Proceedings e-Submit [ DDO admin Login]
അപ്പ്രൂവ് ചെയ്ത് പ്രൊസീഡിംഗ്സ് ട്രഷറിയിലേക്ക് e -submit ചെയ്യേണ്ടതാണ്. അതിനായി
Bims DDO Admin Login >>TSB >> Proceedings e-submit
അതിൽ നമ്മൾ അപ്പ്രൂവ് ചെയ്ത് പ്രൊസീഡിംഗ്സ് ഇൻബോക്സിൽ കിടപ്പുണ്ടാകും.
അതിലെ e-submit എന്ന കോളത്തിലെ arrow യിൽ ക്ലിക്ക് ചെയ്യുന്നതോടുകൂടി പ്പ്രൊസീഡിംഗ്സ് ട്രഷറിയിലേക്ക് ഇ- സബ്മിഷൻ ആവുന്നതാണ്.
പ്രൊസീഡിംഗ്സ് ഇ- സബ്മിഷൻ ചെയ്യുന്നതിന് ഡിജിറ്റൽ സിഗ്നേച്ചറിൻറെ ആവശ്യമില്ല.
ഇത്രയും ചെയ്യുന്നതോടുകൂടി പ്രൊസീഡിംഗ്സ് തയ്യാറാക്കലും ഇ-സബ്മിഷനും പൂർത്തിയാകുന്നതാണ്. ഈ പ്രൊസീഡിങ്‌സിന്റെ പ്രിന്റും ചെക്കും കൂടി ട്രഷറിയിൽ നൽകിയാൽ അവിടെ നിന്നും ബെനിഫിഷറി അക്കൗണ്ടിലേക്ക് തുക ട്രാൻസ്ഫർ ചെയ്യുന്നതാണ്.
9. Proceedings Status [ DDO/ DDO admin Login ]
നമ്മൾ സബ്മിറ്റ് ചെയ്ത ട്രാൻസ്ഫർ റിക്വസ്റ്റ് സ്റ്റാറ്റസ് DDO/DDO Admin ലോഗിൻ വഴി കയറി TSB മെനുവിലെ Proceedings Status എന്ന സബ് മെനുവിൽ ക്ലിക്കുചെയ്യുക. തുടർന്നു വരുന്ന പേജിൽ സാമ്പത്തികവർഷം, From,To തീയതികൾ എന്നിവ സെലക്ട് ചെയ്ത്, വലത് വശത്തുള്ള Go ബട്ടൺ ക്ലിക്ക് ചെയ്യുന്നതോടെ ഈ കാലയളവിൽ സമർപ്പിച്ചിട്ടുള്ള ചെക്കുകൾ ലിസ്റ്റ് ചെയ്യപ്പെടുന്നതാണ്.
അതിൽ View Try Status എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ നിലവിലെ സ്റ്റാറ്റസ് അറിയാവുന്നതാണ്.Credit Status എന്ന കോളത്തിൽ ക്ലിക്ക് ചെയ്താൽ പാസ്സായ ചെക്കിന്റെ മുഴുവൻ വിവരങ്ങളും UTR നമ്പറുമെല്ലാം അറിയാവുന്നതാണ് .
അതിൽനിന്നും Acknowledgement Receipt ഡൗൺലോഡ് ചെയ്ത് അതിന്റെ ഒരു കോപ്പിയും സ്പാർക്കിൽനിന്നും തെയ്യാറാക്കിയ പ്രഫഷണൽ ടാക്സ് സ്റ്റേറ്റ്മെന്റും കൂടി അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നൽകി receipt
കൈപ്പറ്റേണ്ടതാണ്.
Bincy P R,KPPHA-Chevayur Sub.Dt.,Kozhikode