KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

Samanwaya Staff Fixation


കേരളത്തിലെ Aided വിദ്യാലയങ്ങളിലെ ജീവനക്കാരുടെ നിയമന അംഗീകാരം  Government, Aided സ്കൂളുകളിലെ തസ്തിക നിർണയം എന്നിവ നടത്തുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ്   KITE  മുഖേന സംവിധാനം ചെയ്തിരിക്കുന്ന Software ആണ് Samanwaya. Sampoorna ൽ enter ചെയ്യപ്പെടുന്ന കുട്ടികളുടെ വിവരങ്ങൾക്കനുസരിച്ചാണ് തസ്തികകൾ കണക്കാക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിലെഏറ്റവും പ്രധാനപ്പെട്ടതും സങ്കീർണ്ണവുമായ നിയമന അംഗീകാരം, തസ്തിക നിർണയം എന്നിവ സമന്വയ വഴി നടത്തപ്പെടുന്നതോടെ ഇക്കാര്യങ്ങളിലുള്ള സുതാര്യതയും, വേഗതയും വർദ്ധിക്കുന്നു. നടപടികളുടെ ലഘൂകരണം ഈ നടപടികളിൽ  പൊതു വിദ്യാഭ്യാസ ഡയറക്ടർ, സർക്കാർ എന്നിവരുടെ നിരീക്ഷണം  തുടങ്ങിയവ സമന്വയയിലൂടെ ലക്ഷ്യമിടുന്നു.

പുതിയ ഉത്തരവ് 2024-25 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

 ഉത്തരവ് 2023-24 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


സമന്വയക്ക്   2 login - നുകൾ ഉണ്ട്. 

    1. Manager login (Aided school only) : ജീവനക്കാരുടെ നിയമന അംഗീകാരത്തിനുള്ള പ്രൊപ്പോസൽ സമർപ്പിക്കുന്നതിന്

    2.  HM Login :  തസ്തിക നിർണയത്തിനുള്ള  പ്രൊപ്പോസൽ സമർപ്പിക്കുന്നതിന്

മുന്നൊരുക്കങ്ങൾ.

    (1)    ആറാം പ്രവർത്തി ദിനത്തിലെ Sampoorna യിലെ entry കൃത്യതയുള്ളതാക്കുക.

    (2)  category തിരിച്ച് (Designation wise) seniority  rank നൽകി staff list തയ്യാറാക്കുക.

    (3) സ്കൂളിലെ എല്ലാ കെട്ടിടങ്ങളുടെയും fitness certificate- pdf ഒറ്റ ഫയലായി സൂക്ഷിക്കുക.

    (4) School plan-pdf ഒറ്റ ഫയലായി സൂക്ഷിക്കുക.

   (5) Proposal by Manager.തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട  മാനേജരുടെ  ഏത് അപേക്ഷയും അപ്‌ലോഡ് ചെയ്യാം അത് തയ്യാറാക്കി വക്കുക. അല്ലെങ്കിൽ അതിന്റെ  pdf file തയ്യാറാക്കുക.

N B: ഈ വർഷം UID ഇല്ലാത്തവരുടെ Declaration അപ്ലോഡ് ചെയ്യുന്നതിനുള്ള option ലഭ്യമല്ല.(2024-25) ഇൻവാലിഡ്  UID കുട്ടികളുടെ  ആധാറിന്റെ ഫോട്ടോ സമ്പൂർണയിൽ അപ്‌ലോഡ് ചെയ്യുക .


https://samanwaya.kite.kerala.gov.in

സമ്പൂർണ്ണയുടെ user id യും password നൽകുക. Login using Sampoorna  എന്ന tick box-on ചെയ്യുക.


NB: ഇതിൽ ഉപയോഗിച്ചിരിക്കുന്ന സ്ക്രീൻ ഷോട്ടുകൾ പലതും 2022-23 ലേത് ആണ് 





4 ടാബുകളുള്ള  പേജ് ദൃശ്യമാവും.

(1) sixth working day strength 

(2) staff statement details 

(3) plan and fitness details 

(4) Readmission/ strength details

ഈ ടാബുകൾ ചുവപ്പു നിറത്തിലുള്ളവയാണ്. ഓരോ ടാബിന്റെയും details update  ചെയ്ത് submit ചെയ്യുമ്പോൾ ടാബുകൾ പച്ച  നിറമുള്ളവയാവും.

ഫൈനൽ  submit നൽകുമ്പോൾ ചാരനിറവും  ആവും .


1.Sixth working day strength- click ചെയ്യുമ്പോൾ സമ്പൂർണ്ണ പ്രകാരമുള്ള കുട്ടികളുടെ എണ്ണം  ദൃശ്യമാവും.

ഇവിടെ editing നടത്തി സമന്വയയിൽ മാറ്റം വരുത്തുവാൻ സാധ്യമല്ല.വിവരങ്ങൾ പരിശോധിച്ചിട്ട് Confirm strength details എന്ന് ബട്ടണിൽ click ചെയ്യുക. confirm ചെയ്യുകഇപ്പോൾ ചുവന്ന നിറത്തിൽ ആയിരുന്ന sixth working day strength ടാബ് പച്ച നിറമുള്ളതായി മാറും.






(2) staff statement details  - click ചെയ്യുക.ദൃശ്യമാകുന്ന പേജിൽ ഇടതുവശത്ത് കാണുന്ന repository ൽ ക്ലിക്ക് ചെയ്യുക. മുൻ  വർഷത്തെ staff list എടുക്കുക.

 പ്രസ്തുത വർഷത്തിൽ ഉണ്ടായിരുന്ന എല്ലാ ജീവനക്കാരെയും നമുക്ക് കാണാനാവും. ഇവിടെ ഓരോ ജീവനക്കാരനെയും view ചെയ്യുവാനും edit ചെയ്യുവാനും transfer ചെയ്യുവാനും സാധിക്കും. create staff list ൽ click ചെയ്യുക..

മുൻവർഷത്തെ staff list ൽ - നിന്ന് ( റിട്ടയർ ചെയ്തവരെ) ഒഴിവാക്കേണ്ടവരുടെ tick mark ഒഴിവാക്കി പുതിയ ടtaff list create ചെയ്യുക. 

ഓരോജീവനക്കാരന്റെയും വിവരങ്ങൾ - pending promotion or approval എന്നിവയും തയ്യാറാക്കി വെച്ചിരിക്കുന്ന staff list പ്രകാരം seniority rank ഉം നൽകി save ചെയ്യുക.


സകൂളിൽ Seniority rank നൽകേണ്ട category കൾ

HM, UPSA, LPSA, Part time/ full time Hindi tr, Part time/ full time Sanskrit teacher, OA,  Clerk, HSA (language, subject- Mathematics, Natural science ....) മീനിയൽ






(3) Plan and fitness details

കഴിഞ്ഞവർഷം നൽകിയിട്ടുള്ള കെട്ടിടത്തിന്റെ അളവുകൾ ഇവിടെ ദൃശ്യമാകും.പൊളിച്ചുമാറ്റിയത്  (--) ചെയ്യുക .പുതിയതായി പണിതവ (+) ചെയ്യുക.

fitness date നൽകി Save ചെയ്യുക.

Plan ഉം  fitness certificate ഉം upload  ചെയ്യുക.

ഇവ view ചെയ്യുവാനും സാധിക്കും. Save ചെയ്യുക. Confirm ചെയ്യുക.






Plan & Fitness എന്ന ടാബിൽ മുൻ വർഷത്തേതിൽ നിന്നും വ്യത്യാസമായി Other Uploads (If any) എന്ന ലിങ്ക് കൂടി കാണാം. ഇവിടെ മാനേജരുടെ അപേക്ഷ ഉണ്ടെങ്കിൽ ആയത് സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യണം.

Title,Description  എന്നിവ നൽകേണ്ടതുണ്ട്. ഇവിടെ മാനേജരുടെ അപേക്ഷയാണെങ്കിൽ Proposal by Manager എന്ന് ചേർത്താൽ മതിയാകുന്നതാണ്.തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട ഏത് അപേക്ഷയും ഇവിടെ അറ്റാച്ച് ചെയ്യാം.അതിന്റെ പേരും വിവരവും നൽകി അപ് ലോഡ് ചെയ്യുക.







(4) Readmission/strength details

റീ അഡ്മിഷൻ എണ്ണം ചേർത്ത്  SAVE & CONFIRM STRENGTH DETAILS ക്ലിക്ക്  ചെയ്യുക 

ഈ വർഷം 2024-25 UID ഇല്ലാത്തവരുടെ Declaration അപ് ലോഡ് ചെയ്യുന്നതിനുള്ള option ലഭ്യമല്ല.എയ്ഡഡ് വിവരങ്ങൾ സമ്പൂർണയിൽ നിന്നും  എടുക്കപ്പെട്ടിട്ടുള്ളതാണ് .മാറ്റം വരുത്താൻ കഴിയില്ല .












Preview and forward എന്നൊരു button ദൃശ്യമാവും. 

Preview ചെയ്തു നോക്കി Print എടുത്ത് വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തുക.തെറ്റുണ്ടെങ്കിൽ Reset all ൽ click ചെയ്യുക. വിവരങ്ങൾ ശരിയാക്കുക.
തുടർന്ന് Submit ചെയ്യുക.Proposal AEO / DEO ആഫീസിലേക്ക് forward ചെയ്യപ്പെടും.




 


എന്നാൽ ഈ ഭാഗവും കൺഫേം ചെയ്താൽ   പിന്നീട് സ്കൂളധികൃതർക്ക് Confirm ചെയ്ത ഫീൽഡ് Unlock ചെയ്ത് വിവരങ്ങൾ കൃത്യമാക്കാൻ കഴിയില്ല.  സ്കൂൾ തസ്തിക നിർണ്ണയ ഡാറ്റ Unlock ചെയ്യുന്നതിന് അതാത് AEO/DEO ഓഫീസുകളിൽ മാത്രമേ കഴിയൂ. Nodal ഓഫീസറുടെ ലോഗിനിൽ അതിന് കഴിയില്ല.
 
AEO/DEO തലത്തിൽ തന്നെ ഏതെങ്കിലും ഒരു ഫീൽഡ്‌ മാത്രം Unlock ചെയ്ത് കൊടുക്കാൻ കഴിയില്ല. സ്കൂളിൽ നിന്ന് എല്ലാ ഫീൽഡും കൺഫേം ചെയ്ത്, Last Submission ആവുമ്പോൾ, പച്ചയായിരുന്ന Tab കളുടെ കളർ ചാരകളറായി മാറും. അപ്പോൾ മാത്രമേ Proposal ഓഫീസിലേക്ക് എത്തുകയുള്ളു. ഇത്തരത്തിൽ പൂർണ്ണമായി Submit ചെയ്യപ്പെട്ട Proposal മാത്രമേ ഓഫീസ് തലത്തിൽ Re Set ചെയ്യാൻ കഴിയുകയുള്ളു.

***********************

Tips
>> സമന്വയയിൽ സ്റ്റാഫ് ലിസ്റ്റ് സമർപ്പിക്കുന്ന ടാബിൽ സ്റ്റാഫിന്റെ ഡെസിഗ്നേഷൻ,ജോയിൻ ചെയ്ത തീയ്യതി ഇങ്ങനെ എന്തെങ്കിലും എഡിറ്റ് ചെയ്യാനുണ്ടെങ്കിൽ സ്റ്റാഫ് ലിസ്റ്റ്    എന്ന ഭാഗത്തെ ആ ജീവനക്കാരന്റെ പേരിനു നേരെയുള്ള ഡിലീറ്റ് ബട്ടൺ ക്ലിക്ക് ചെയ്ത് ഡിലീറ്റ് ചെയ്യുക. റെപ്പോസിറ്ററിയിൽ പോയി എഡിറ്റ് ചെയ്ത് ആഡ് ടു സ്റ്റാഫ് ലിസ്റ്റ് നൽകുക.

>> HTV ൽ നിയമിച്ച ദിവസ വേതനക്കാരുടെ വിവരങ്ങളും കൊടുക്കേണ്ടതില്ല.
>>1 Daily Wage *അനുവദിച്ച പോസ്റ്റിൽ ലീവ് substitute ആയി Daily wage വെക്കുന്നവരെ സ്റ്റാഫ്‌ ലിസ്റ്റിൽ             ഉൾപ്പെടുത്തണ്ട 
* ഭിന്നശേഷി വിഷയത്തിൽ അപ്പോയ്ന്റ്മെന്റ് നടത്തിയ daily wages ഉൾപ്പെടുത്താം.
* അൺഇക്കണോമിക്  സ്കൂളിൽ sanction ചെയ്തപെർമെനെന്റ് പോസ്റ്റിൽ വെക്കുന്ന daily wage നെ            ഉൾപെടുത്താം.
2.സ്റ്റാഫ്‌ ലിസ്റ്റിൽ കാറ്റഗറി wise സെലക്ട്‌ ചെയ്ത് സീനിയോരിറ്റി  അടിസ്ഥാനത്തിൽ റാങ്ക് നൽകേണ്ടതാണ്.
3.deployed  അധ്യാപകരെ  മാതൃവിദ്യാലയത്തിൽ ഉൾപ്പെടുത്തി ലിസ്റ്റ്തെയ്യാറാക്കണം.
*protected അധ്യാപകരെ ഇപ്പോൾ work ചെയ്യുന്ന വിദ്യാലയത്തിന്റെ സ്റ്റാഫ്‌ ലിസ്റ്റിൽ ഉൾപ്പെടുത്തണം.

Popular Posts

Category