വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ സഹിതം (മെന്ററിംഗ് പോർട്ടൽ ) പദ്ധതി നടപ്പിലാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടമായി ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കൈറ്റിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ഓഫീസർമാർക്കും പ്രധാനാധ്യാപകർക്കും അധ്യാപകർക്കും പരിശീലനം നൽകുന്നു. പരിശീലനം ലഭിക്കുന്ന മുറയ്ക്ക് മെന്ററിംഗ് പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതും സഹിതം പോർട്ടലിൽ വിശദാംശങ്ങൾ 2023 ഫെബ്രുവരി 20 മുതൽ ഉൾപ്പെടുത്തേണ്ടതുമാണ് എന്നതാണ് നിലവിലുള്ള നിർദ്ദേശം.
സഹിതം ലോഗിൻ ചെയ്യുന്നത് എങ്ങനെയാണെന്ന് നോക്കാം.
Click here to login sahitham web portal
സഹിതം പോർട്ടലിൽ മെന്റർമാർക്ക് രണ്ടുതരത്തിലുള്ള ലോഗിൻ Registration ആണ് നിലവിൽ ഉള്ളത്. PEN ഉള്ള അധ്യാപകരെ Permanent വിഭാഗത്തിലും PEN ഇല്ലാത്ത ( Daily wage,not approved etc.. ) അധ്യാപകരെ Guest എന്ന വിഭാഗത്തിലും ആണ് രജിസ്റ്റർ ചെയ്യേണ്ടത്.
(i) Permanent Teacher Registration >
Teacher Type എന്നതിൽ നിന്ന് Permanent സെലക്ട് ചെയ്യുക. അധ്യാപകന്റെ PEN, Date of Birth എന്നിവ നൽകി Next ക്ലിക് ചെയ്യുക.
തുടർന്ന് അധ്യാപകന്റെ പേര് Mobile No, Date of Birth എന്നിവ കാണാം User Name ആയി PEN നൽകി പാസ് വേഡ് സെറ്റ് ചെയ്യുക.
ജില്ല സെലക്റ്റ് ചെയ്യുക.
സ്കൂൾ സെലക്ട് ചെയ്യുക.
(N.B സ്കൂൾ സെലക്ട് ചെയ്യുന്നത് മാറി പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് അതിനായി സ്കൂൾ കോഡ് ടൈപ്പ് ചെയ്തു Search നൽകി നമ്മുടെ വിദ്യാലയത്തെ കണ്ടെത്തി ടിക് മാർക്ക് ചെയ്യുക.)
തുടർന്ന് Submit ചെയ്യാവുന്നതാണ്.