MENTOR MENTEE MAPPING /> MENTOR MENTEE MAPPING /> MENTOR MENTEE MAPPING />
സഹിതം പോർട്ടലിൽ പ്രധാന അധ്യാപകൻ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ചുമതലകളിൽ ഒന്നാണ് മെന്റേഴ്സ് ആയി നിശ്ചയിക്കപ്പെട്ടിട്ടുള്ള അധ്യാപകർക്ക് വിദ്യാലയത്തിലെ കുട്ടികളെ (മെറ്റീസിനെ) മാപ്പ് ചെയ്തുകൊടുക്കുക എന്നത്.ഒരു മെൻറർക്ക് പരമാവധി 20 മുതൽ 30 വരെയുള്ള കുട്ടികളെയാണ് മെന്റീസായി മാപ്പ് ചെയ്തു നൽകേണ്ടത് .
മാപ്പ് ചെയ്യുന്നതിനായി സഹിതം പോർട്ടലിൽ സമ്പൂർണ്ണ യൂസർനേയിം പാസ്സ്‌വേർഡും ഉപയോഗിച്ച് അഡ്മിൻ ആയി ലോഗിൻ ചെയ്യുക.
ലോഗിൻ ചെയ്ത് ഡാഷ്ബോർഡിൽ നിന്നും MENTOR MENTEE MAPPING എന്നതിൽ ക്ലിക്ക് ചെയ്യുക.
തുടർന്നുവരുന്ന ജാലകത്തിൽ
Teacher List ൽ അധ്യാപകരുടെ വിവരങ്ങൾ കാണാവുന്നതാണ് ( ടീച്ചേഴ്സ് ലിസ്റ്റിലെ അധ്യാപകരുടെ പേരിനു ശേഷമുള്ള ചിഹ്നങ്ങൾ എന്താണ് സൂചിപ്പിക്കുന്നത് എന്നും ചുവടെ കൊടുത്തിരിക്കുന്നു )
തുടർന്ന് ജാലകത്തിനു ക്ലാസ്,ഡിവിഷൻ, എന്നിവ സെലക്ട് ചെയ്യുകയും Sync Sampoorna ക്ലിക്ക് ചെയ്യുക . സിംഗർനൈസ് ചെയ്യപ്പെട്ടാൽ ആ ക്ലാസിലുള്ള വിദ്യാർത്ഥികൾ Student List ൽ ദൃശ്യമാകും.
ആ വിദ്യാർത്ഥികൾക്ക് ആരെയാണോ മെന്റർ ആയിട്ട് നിശ്ചയിക്കപ്പെട്ടിട്ടുള്ളത് ആ അധ്യാപകന്റെ പേരിനു വലതുവശത്തായി കാണുന്ന ➡️ അടയാളത്തിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ആ അധ്യാപകൻ Teacher List ൽ നിന്നും Mentor എന്ന ബോക്സിലേക്ക് മാറിയതായി കാണാവുന്നതാണ്.
തുടർന്ന് സ്റ്റുഡൻറ് ലിസ്റ്റിൽ നിന്ന്
ഏതെല്ലാം വിദ്യാർത്ഥികളെ ആണോ അദ്ദേഹത്തിൻറെ മെൻറ്റീസായി പ്രധാനാധ്യാപകൻ
ചുമതലപ്പെടുത്തുന്നത് ആ കുട്ടികളുടെ പേരിനു ഇടതു ഭാഗത്തായി കാണുന്ന ⬅️ അടയാളത്തിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ ആ കുട്ടികൾ Mentees ലിസ്റ്റിലേക്ക്
മാറുന്നതാണ്.
നിശ്ചിത എണ്ണം
കുട്ടികളെ മെറ്റീസായി മാപ്പ് ചെയ്തു കഴിഞ്ഞാൽ ആ ജാലകത്തിന്റെ അടിയിലായി
കാണുന്ന SAVE ബട്ടൻ ക്ലിക്ക് ചെയ്യുക.
Success : Saved Successfully ദൃശ്യമാകും.
ഒരു മെന്റർക്ക് നിശ്ചയിക്കപ്പെട്ട മെറ്റീസിന്റെ എണ്ണം മെൻഡീസ് തലക്കെട്ടിൽ കാണാവുന്നതാണ്.
ലിസ്റ്റിൽ നിന്നും ആരെയെങ്കിലും റിമൂവ് ചെയ്യണമെങ്കിൽ കുട്ടിയുടെ പേരിനു നേരെയുള്ള ❌ അടയാളത്തിൽ ക്ലിക്ക് ചെയ്താൽ ആ കുട്ടി Student Listലേക്ക് മാറുന്നതാണ്.
മുഴുവൻ കുട്ടികളെയും Mentees Listi ൽ ഉൾപ്പെടുത്തുന്നതിനായി student list എന്ന ഹെഡിങ്ന്റെ ഇടതു ഭാഗത്തെ ⬅️ വലത്തെ അറ്റത്തുള്ള അടയാളത്തിൽ ക്ലിക്ക് ചെയ്യുക.
ആഡ് ചെയ്തമുഴുവൻ കുട്ടികളെയും Mentees List ൽ റിമൂവ് ചെയ്യുന്നതിനായി mentees list എന്ന ഹെഡിങ്ന്റെ വലത്തെ അറ്റത്തുള്ള ❌അടയാളത്തിൽ ക്ലിക്ക് ചെയ്യുക.
*******************
ഒരു അധ്യാപകന് വ്യത്യസ്ത ക്ലാസിലെ കുട്ടികളെയാണ് മാപ്പിംഗ് നടത്തുന്നതെങ്കിൽ ആദ്യത്തെ ക്ലാസ്സ് ,ഡിവിഷൻ, മീഡിയം എന്നിവ സെലക്ട് ചെയ്തു കുട്ടികളുടെ ലിസ്റ്റ് ലഭ്യമായില്ലെങ്കിൽ Sych Sampoorna ക്ലിക്ക് ചെയ്യുക . സിംഗർനൈസ് ചെയ്യപ്പെട്ടാൽ ആ ക്ലാസിലുള്ള വിദ്യാർത്ഥികൾ Student List ൽ ദൃശ്യമാകും. ആ സ്റ്റുഡൻസ് ലിസ്റ്റിൽ നിന്ന് നിശ്ചിത എണ്ണം കുട്ടികളെ ⬅️Mentees List ലേക്ക് ആഡ് ചെയ്യുക.
തുടർന്ന് രണ്ടാമത്തെ ക്ലാസ്സ്,ഡിവിഷൻ, മീഡിയം എന്നിവ സെലക്റ്റ് ചെയ്ത് കുട്ടികളുടെ ലിസ്റ്റ് ലഭ്യമായില്ലെങ്കിൽ Sych Sampoorna ക്ലിക്ക് ചെയ്യുക. സ്റ്റുഡൻസ് ലിസ്റ്റിൽ നിന്നും ⬅️കുട്ടികളെ Mentees List ലേക്ക് ആഡ് ചെയ്ത് Save ചെയ്യുക.
ഇത്തരത്തിൽ എല്ലാ വിദ്യാർത്ഥികളെയും Mentor Mentees Mapping നടത്തി നൽകിയാൽ മാത്രമെ മെന്ററിംഗ് , സ്റ്റുഡന്റ് െപ്രാഫൈലിംഗ് ആരംഭിക്കാനാവുകയുളളു.
***********************