പഠനവുമായി ബന്ധപ്പെട്ട ഹാജർനില മുതൽ പ്രോഗ്രസ് റിപ്പോർട്ട് വരെ അറിയുന്നതിന് സമ്പൂർണ പ്ലസ്” മൊബൈൽ ആപ്പ്
സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള സമ്പൂർണ പ്ലസ്’ മൊബൈൽ ആപ്പ് പ്രവർത്തനസജ്ജം. സംസ്ഥാനത്തെ മുഴുവന്‍ കുട്ടികളുടെയും ഹാജർനില, പഠന പുരോഗതി (മെന്ററിങ് സപ്പോർട്ട്), പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കുന്നതിനുമായാണ് കൈറ്റ് സമ്പൂർണ പ്ലസ്’ മൊബൈൽ ആപ്പ് തയ്യാറാക്കിയത്.
കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങൾ സംസ്ഥാന സർക്കാരിൻറെ സ്റ്റേറ്റ് ഡാറ്റാ സെൻററിൽ നിലനിർത്തി ഡാറ്റയുടെ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തി കൊണ്ടാണ് ആപ്പ് വികസിപ്പിച്ചിട്ടുള്ളത്. അധ്യാപകർക്കും രക്ഷകർത്താക്കൾക്കും പ്രത്യേക ലോഗിൻ സൗകര്യവും സമ്പൂർണ്ണ പ്ലസിൽ ഉണ്ടാകും. സമഗ്ര വിഭവ പോർട്ടലിലെ പഠന സഹായികൾ അനായാസേന സമ്പൂർണ്ണ പ്ലസ് ആപ്പ് വഴി കുട്ടികൾക്ക് തുടർന്ന് ലഭിക്കും. മൊബൈൽ ആപ്പ് മാത്രമല്ല വെബ് പതിപ്പായി സാധാരണ കമ്പ്യൂട്ടറുകളിലും സമ്പൂർണ്ണ പ്ലസിന്റെ സേവനം ലഭ്യമാക്കും.
പ്ലേസ്റ്റോറിൽ സമ്പൂർണ്ണ പ്ലസ് എന്ന് നൽകി മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം
https://play.google.com/store/apps/details?id=com.kite.sampoornaplus
മൂന്ന് തരം ലോഗിന്‍ റോളുകളാണ് സമ്പൂര്‍ണ പ്ലസ് ഉള്ളത് . (1. HM, 2 TEACHER, 3.PARENT)
1. ഹെഡ് മാസ്റ്റര്‍ ആയി ലോഗിന്‍ ചെയ്യാന്‍
Select Role > HM എന്ന ഓപ്ഷൻ സെലക്ട് ചെയ്യുമ്പോൾ സമ്പൂർണ്ണ യൂസർനെയിമും പാസ്സ്‌വേർഡും നല്‍കിയാണ് ലോഗിന്‍ ചെയ്യേണ്ടത്.എല്ലാ ക്ലാസ്സിലെയും കുട്ടികളുടെ വിവരങ്ങള്‍ അവിടെ ലഭ്യമാണ്.
Teacher login ചെയ്യാൻ സമ്പൂര്‍ണയില്‍ Data Entry user ആയി അധ്യാപകനെ HM സെറ്റ് ചെയ്യേണ്ടതുണ്ട് അതിനായി Sampoorna website ല്‍ അഡ്മിനായി ലോഗിന്‍ ചെയ്യുക. Dashboard ലുള്ള Data Entry users മെനു click ചെയ്യുക.
New data entry user Select ചെയ്യുക.
Username(Eg.PEN/NAME),First Name,Password,Email (as in Spark) നൽകുക. Create ബട്ടൻ click ചെയ്യുക. ഡിവിഷനുകൾ പ്രദർശിപ്പിക്കുന്ന window വരും അവിടെ പ്രസ്തുത ടീച്ചര്‍ക്ക് class charge ഉള്ള class & Division ൽ ടിക് മാർക്ക് നൽകുക.
ടീച്ചറുടെ പേരിനു നേരെ inactivate എന്നാണ് കാണിക്കുക.( inactivate എന്നാണെങ്കില്‍ സ്റ്റാറ്റസ് active ആയിരിക്കുകയുള്ളു.എങ്കിൽ മാത്രമേ ലോഗിന്‍ ചെയ്യാന്‍ കഴിയുകയുള്ളൂ.)
inactivate എന്നതില്‍ ക്ലിക്ക് ചെയ്താല്‍ User inactivated എന്ന സന്ദേശം സ്‌ക്രീനിൽ തെളിയുകയും ടീച്ചർ ഇനാക്റ്റീവ് ആകുകയും ചെയ്യും ലോഗിൻ ചെയ്യാൻ കഴിയില്ല .ആക്റ്റീവ് ആക്കാൻ Activate എന്നതിൽ ക്ലിക്ക് ചെയ്‌താൽ മതിയാകും.നിലവിൽ Data Entry User റെ ഡിലീറ്റ് ചെയ്യാന്‍ ഒപ്ഷന്‍ ഇല്ലാത്തതിനാല്‍ Inactivate സൗകര്യം ഉപയോഗപ്പെടുത്തി ഇനാക്റ്റീവ് ആക്കാം.
ഇത്രയും ചെയ്യ്താല്‍ ടീച്ചര്‍ക്ക് ചുമതല നല്‍കിയ ക്ലാസ്സിലെ കുട്ടികളുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി ലോഗിന്‍ ചെയ്യാം.
Tips: പാസ്സ്‌വേര്‍ഡ് റീ സെറ്റ് ചെയ്ത് നല്‍കാനുള്ള സൗകര്യവും സംപൂര്‍ണയുടെ അഡ്മിന്‍ ലോഗിനില്‍ HM നു കഴിയും.അതിനായി Data entry users എന്നതില്‍ User ടെ പേരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Change Password എന്ന ലഭ്യമാകും New Password ,Confirm password എന്നിവ നല്‍കി അപ്ഡേറ്റ് ക്ലിക്ക് ചെയ്യുക.Reset ചെയ്ത പാസ്സ്‌വേര്‍ഡ് ടീച്ചര്‍ക്ക് നല്‍കുക.
2.TEACHER ആയി ലോഗിന്‍ ചെയ്യാന്‍
(Teacher login ചെയ്യാൻ സമ്പൂര്‍ണയില്‍ Data Entry user ആയി അധ്യാപകനെ HM സെറ്റ് ചെയ്യേണ്ടതുണ്ട് മുകളിൽ സൂചിപ്പിച്ചത് പോലെ സമ്പൂര്‍ണയില്‍ Data Entry user ആയി അധ്യാപകനെ സെറ്റ് ചെയ്തിട്ടുണ്ടെന്നു ഉറപ്പുവരുത്തുക )
Mobile app ൽ റോള്‍ TEACHER സെലക്ട് ചെയ്ത് user name ഉം HM നൽകിയ password ഉം അടിച്ച് , Teacher login ചെയ്ത് class ലെ കുട്ടികളെ വിവരങ്ങള്‍ അപ്ഡേറ്റ്ചെയ്യാം
ഓരോ ദിവസവും നൽകുന്ന ഹാജർ നില കാണാനുള്ള സംവിധാനം ആണ് അറ്റൻഡൻസ് ലിസ്റ്റിലുള്ളത് . | ഓരോ ദിവസവും സ്കൂളിൽ ഹാജരായ കുട്ടികളുടെ അറ്റൻഡൻസ് മാർക്ക് ചെയ്യുന്നതിന് ഈ മെനു ഉപയോഗിക്കാം. ഉച്ചയ്ക്ക് മുമ്പ് ഉച്ചയ്ക്ക് ശേഷം എന്നീ രീതിയിൽ അറ്റൻഡൻസ് രേഖപ്പെടുത്താം. |
ലോഗിൻ ചെയ്യുന്ന ടീച്ചറിന്റെ വിവരങ്ങൾ മനസ്സിലാക്കുന്നതിന് വേണ്ടി പ്രൊഫൈൽ ഉപയോഗിക്കാം. |
ആ അധ്യാപികയുടെ ക്ലാസിലെ കുട്ടികളുടെ വിവരങ്ങൾ കാണാവുന്നതാണ്. ഓരോ കുട്ടിയുടെ പേരിൽ ക്ലിക്ക് ചെയ്താൽ കുട്ടിയുമായ ബന്ധപ്പെട്ട സമ്പൂർണയിലെ വിവരങ്ങളും സ്റ്റുഡൻസ് ലിസ്റ്റ് എന്ന മെനുവിൽ മനസ്സിലാക്കാവുന്നതാണ്. | പരീക്ഷകളുടെ മാർക്ക് ചേർക്കാനുള്ള സംവിധാനം ഇതിലൂടെ കുട്ടികളുടെ ഗ്രേഡ് ചേർക്കാവുന്നതാണ്. | കുട്ടികളുമായി ബന്ധപ്പെട്ട മെസ്സേജുകൾ അയക്കാനുള്ള സംവിധാനമാണിത്. ഒരു കുട്ടിയുടെ പേരിൽ ക്ലിക്ക് ചെയ്താൽ ആ രക്ഷിതാവിന് സന്ദേശം അയക്കാം ബ്രോഡ്കാസ്റ്റ് മെസ്സേജ് എന്നതിൽ ക്ലിക്ക് ചെയ്തത് എല്ലാ രക്ഷിതാക്കൾക്കും പൊതുവായ മെസ്സേജ് അയക്കാവുന്നതാണ്. |
3.PARENT ആയി ലോഗിന്‍ ചെയ്യാന്‍
സമ്പൂർണ്ണ പ്ലസ് പ്രയോജനപ്പെടുത്തുന്ന സ്കൂളുകളിൽ രക്ഷിതാവിന് സമ്പൂർണ്ണയില്‍ നൽകിയിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ കഴിയും
Signup ബട്ടണ്‍ ക്ലിക്ക് ചെയ്യുക.കുട്ടിയുടെ പ്രൊഫൈല്‍ ചേര്‍ത്തിട്ടുള്ള രക്ഷിതാവിന്‍റെ ഫോണ്‍ നമ്പര്‍ നല്കുക.ഫോണില്‍ ലഭിക്കുന്ന OTP നല്‍കി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക.
തുടര്‍ന്നു വരുന്ന ജാലകത്തില്‍ പേര്,ഇമെയില്‍ വിലാസം ഫോണ്‍നമ്പര്‍,പാസ്സ്‌വേര്‍ഡ് എന്നിവ നല്‍കുക.Successfully എന്ന സന്ദേശം വരും.
അതിനു ശേഷം റോള്‍ PARENT ആയും യൂസര്‍ നെയിം PHONE NUMBER ആയും നേരത്തെ സെറ്റ് ചെയ്ത പാസ്സ്‌വേര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.