1.MENTOR LOGIN APPROVAL
സഹിതം പോർട്ടലിൽ മെന്റർമാരായിട്ടുള്ള അധ്യാപകരുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനു വേണ്ടി പ്രധാനാധ്യാപകൻ അപ്രൂവൽ നൽകേണ്ടതുണ്ട്. അതിന് വേണ്ടി പ്രധാനാദ്ധ്യാപകൻ അഡ്മിൻ ലോഗിനിലാണ് പ്രവേശിക്കേണ്ടത്. സമ്പൂർണ്ണ യൂസർനെയും പാസ്സ്‌വേർഡും ഉപയോഗിച്ച് പോർട്ടലിൽ പ്രവേശിച്ചതിനുശേഷം ഡാഷ്ബോർഡിലെ MANAGE USERS എന്നതിൽ ക്ലിക്ക് ചെയ്യുക.
തുടർന്നുവരുന്ന ജാലകത്തിൽ Mentors List : Transfer : Retected List എന്നിവ ലഭ്യമാകും.
Mentors List ൽ അപ്പ്രൂവലിനു വേണ്ടി അപേക്ഷിച്ചിട്ടുള്ള അധ്യാപകരുടെ വിവരങ്ങൾ കാണാവുന്നതാണ് (പേര്, ടീച്ചർ ടൈപ്പ്, യൂസർ നെയിം, മൊബൈൽ നമ്പർ, സ്റ്റാറ്റസ്, ആക്ഷൻ എന്നിവ )
അപ്രൂവൽ നൽകേണ്ട അധ്യാപകരുടെ സ്റ്റാറ്റസ് Pending എന്ന നിലയിലാണ് കാണിക്കുക. അതിൻറെ വലതുഭാഗത്തുള്ള Approve ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ Are You Sure to continue this action "Approve" ? എന്ന മെസ്സേജ് പ്രദർശിപ്പിക്കപ്പെടും
Proceed എന്ന ബട്ടൺ ക്ലിക്ക് ചെയ്യുന്നതോടെ സ്റ്റാറ്റസ് Approved എന്ന കാണിക്കും . പ്രസ്തുത അധ്യാപകനു സഹിതം പോർട്ടലിൽ പ്രവേശിക്കാനുള്ള അനുമതി ലഭിക്കപ്പെടും.
Reject ബട്ടണിൽ ക്ലിക്ക് ചെയ്താൽ Are you sure to continue this action "Reject" ? എന്നതിന് Proceed നൽകിയാൽ Rejected List ലേക്ക് മാറും. തിരികെ കൊണ്ടുവരണമെങ്കിൽ Rejected List > Action> Revert ക്ലിക് ചെയ്യുക. Are you sure to continue this action "Revert Rejection" ? എന്നതിന് Proceed ക്ലിക് ചെയ്താൽ Mentors List ൽ തിരികെ എത്തും.
അപ്പ്രൂവ് ചെയ്യപ്പെട്ട അധ്യാപകന്റെ ലോഗിൻ ബ്ലോക്ക് ചെയ്യുന്നതിനു Block Login,പുതിയ പാസ്‌വേഡ് സെറ്റ് ചെയ്യുന്നതിനു Password Reset ബട്ടണുകൾ എനേബിൾ ആകും.
**********
2.MENTOR LOGIN PASSWORD RESET
ഏതെങ്കിലും അധ്യാപകന്റെ പാസ്സ്‌വേർഡ് മറന്നുപോയാൽ പ്രധാനാധ്യാപകന്റെ ലോഗിനിൽ പ്രവേശിച്ച് reset ചെയ്യാം . അധ്യാപകന്റെ പേരിന് വലത്തേ അറ്റത്തായി കാണുന്ന Reset Password എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Are you sure to continue this action " Password Reset" ? എന്ന മെസ്സേജിന് Proceed നൽകുക.
Success മെസ്സേജിനൊപ്പം ന്യൂ പാസ്സ്‌വേർഡ് ആറ് അക്കനമ്പർ സ്ക്രീനിൽ പ്രദർശിപ്പിക്കപ്പെടും. ആ നമ്പർ അധ്യാപകന് നൽകുക. OK നൽകുക.
അധ്യാപകന്‍റെ ലോഗിനിൽ പ്രസ്തുത നമ്പര്‍ പാസ്സ്‌വേർഡ് ആയി നൽകി പ്രവേശിക്കുക. കറണ്ട് പാസ്സ്‌വേർഡ് ആയി ആ നമ്പറും തുടർന്ന് പുതിയ പാസ്‌വേഡ് സെറ്റ് ചെയ്ത് അപ്ഡേറ്റ് ചെയ്യുകയും ആണ് വേണ്ടത്.
**********
3.MENTOR TRANSFER TO NEW SCHOOL
Transferചെയ്യുന്നതിന് >Dashboard > Mentor Mentee Mapping എന്നതില്‍ പ്രസ്തുത അധ്യാപകന്റെ പച്ച നിറത്തിലുള്ള പേരിന് നേരെയുള്ള ⚙️ Settings ബട്ടണിൽ ക്ലിക് ചെയ്യുക.
Mentor Details എന്നതിൽ Activated ബട്ടണിൽ ക്ലിക്ക് ചെയ്ത് Deactivated എന്നാക്കുക.
Success - Successfully Deactivated എന്ന സന്ദേശം സ്ക്രീനിൽ തെളിയും.
ആ വിൻഡോ Close ചെയ്യുക. Teachers List ൽ ആ അധ്യാപകന്റെ പേര് പച്ച നിറത്തിൽ നിന്ന് മാറി കറുപ്പു നിറത്തിലായിരിക്കും.
Dashboard > Manage Users എന്നതിൽ പ്രസ്തുത അധ്യാപകന്റ വിവരങ്ങൾക്കു നേരെ Action എന്നതിൽ Transfer ബട്ടൺ എനേബിൾ ആയിട്ടുണ്ടാകും.
Transfer എന്നതിൽ ക്ലിക് ചെയ്ത് User Transfer എന്നതിൽ District , School എന്നിവ സെലക്റ്റ് ചെയ്ത് Transfer ക്ലിക് ചെയ്യുന്നതോടെ ആ സ്കൂളിൽ നിന്നും അധ്യാപകൻ പുതിയ സ്കൂളിലേക്ക് മാറ്റപ്പെടും.
Transfer ചെയ്യപ്പെട്ട വിദ്യാലയത്തിലെ Admin Login > Dashboard > Manage Users > Tranfer List ൽ പ്രസ്തുത അധ്യാപകൻ ലഭ്യമാകും.
Action എന്നതിൽ Accept ക്ലിക്ക് ചെയ്താൽ Are you sure to continue this action "Accept Transfer"? എന്നതിന്
Proceed നൽകുന്നതോടെ അധ്യാപകൻ സഹിതത്തിൽ പുതിയ വിദ്യാലയത്തിൽ എത്തും.
Reject ആണ് ക്ലിക്ക് ചെയ്യുന്നതെങ്കിൽ Are you sure to continue this action "Reject Transfer"? എന്നതിന് Proceed നൽകി.ആദ്യ വിദ്യാലയത്തിൽ Activate ചെയ്താൽ മതിയാകും.
**********