2024 ലോക് സഭ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെടുന്ന ജീവനക്കാരെ നിയോഗിക്കുന്നതിനായി സജ്ജീകരിച്ചിട്ടുള്ള പുതിയ സോഫ്റ്റ് വെയറാണ് ORDER. ഈ സോഫ്റ്റ് വെയറില്‍ ഓരോ കാര്യാലയവും സ്വയം രജിസ്റ്റര്‍ ചെയ്യേണ്ടതോ അല്ലെങ്കില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനം രജിസ്റ്റര്‍ ചെയ്ത് User Name ഉം Password ഉം നല്‍കുകയോ ചെയ്യേണ്ടതാണ്.
ആദ്യമായി ഏങ്ങനെയാണ് ഓരോ കാര്യാലയവും സ്വയം രജിസ്റ്റര്‍ ചെയ്യേണ്ടത് എന്ന് നോക്കാം.
www.order.ceo.kerala.gov.in എന്ന വെബ്സൈറ്റ് (ORDER സോഫ്റ്റ് വെയര്‍) തുറക്കുക. Institute Registration എന്ന മെനു ക്ലിക്ക് ചെയ്യുക. Click here
തുടര്‍ന്ന് വരുന്ന പേജില്‍ സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ചേര്‍ക്കുകയും സ്ഥാപനത്തിന്‍റെ മെയില്‍ , ബന്ധപ്പെടാവുന്ന ഉദ്യോഗസ്ഥന്‍റെ ഫോണ്‍ നമ്പര്‍ മുതലായവ ചേര്‍ക്കുകയും കൂടാതെ Password എന്ന കോളത്തില്‍ ഈ സോഫ്റ്റ് വെയര്‍ പിന്നീട് തുറക്കുന്നതിനാവശ്യമായ Password നല്‍കുകയും ചെയ്തതിന് ശേഷം SUBMIT ചെയ്യുക.
അപ്പോള്‍ മൊബൈല്‍ നമ്പര്‍ Verify ചെയ്യാനുള്ള പേജ് തുറന്ന് വരും . അവിടെ വെച്ച് മൊബൈല്‍ നമ്പര്‍ അപ്പോള്‍ തന്നെ വെരിഫൈ ചെയ്യുകയോ അല്ലെങ്കില്‍ Proceed and Verify Later എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.
ഇതോട് കൂടി രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. രജിസ്ട്രേഷന്‍ പൂര്‍ത്തിയായാല്‍ Registration Successful എന്ന പേജ് തുറന്ന് വരും. നമ്മള്‍ നേരത്തെ നല്‍കിയ EMAIL ID ആയിരിക്കും user name.
ഇങ്ങനെ രജിസ്ട്രേഷന്‍ ചെയ്ത് കഴിഞ്ഞാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ അത് അപ്രൂവ് ചെയ്യുകയും അപ്രൂവ് ചെയ്ത് കഴിഞ്ഞാല്‍ നമ്മള്‍ നേരത്തെ നല്‍കിയ EMAIL ID user name ആയും നമ്മള്‍ രജിസ്ട്രേഷന്‍ സമയത്ത് നല്‍കിയ പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
NB: ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ അപ്രൂവ് ചെയ്താൽ മാത്രമേ ലോഗിൻ സാധ്യമാവൂ.സ്‌ക്രീനിൽ കാണിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .
അടുത്ത പടിയായി നമ്മുടെ സ്കൂളിലെ ഓരോ ജീവനക്കാരെയും ഈ സോഫ്റ്റ് വെയറില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. അതിനായി ലോഗിന്‍ ചെയ്യുക
Sign in എന്നതില്‍ ക്ലിക്ക് ചെയ്യുക.User Name ഉം Password ഉം Type ചെയ്ത് Log in എന്നതില്‍ ക്ലിക്ക് ചെയ്യുക
ആദ്യമായാണ് തുറക്കുന്നതെങ്കില്‍ Password മാറ്റുന്നതിനുള്ള പേജ് തുറന്ന് വരും
ഇവിടെ Change Password നല്‍കി Password മാറ്റുകയും പിന്നീട് വീണ്ടും ലോഗിന്‍ ചെയ്യുകയും ചെയ്യുക.
ലോഗിന്‍ ചെയ്താല്‍ ഇങ്ങനെ ഒരു Dashboard തുറന്ന് വരും
Institute Update ചെയ്ത് കഴിഞ്ഞതിന് ശേഷം Employee Registration/Import fromSPARK പ്രത്യക്ഷമാവും .