KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

KER FORM 4 (ADMISSION REGISTER)

ഫോറം 4 : അഡ്‌മിഷന്‍ രജിസ്റ്റര്‍

അഡ്‌മിഷന്‍ രജിസ്റ്റര്‍ ഏതൊരു വിദ്യാലയത്തിന്റെയും ജീവനാഡിയാണ്. സ്കൂളിലെ ആദ്യത്തെ അഡ്‌മിഷന്‍ മുതല്‍ ഭാവിയില്‍ അഡ്‌മിഷന്‍ നേടുന്ന മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ അതീവ ശ്രദ്ധയോടെ എഴുതി എന്നെന്നും യാതൊരു പരിക്കുകളും കൂടാതെ സൂക്ഷിക്കേണ്ട ഏറ്റവും പ്രാധാന്യമുള്ള സ്കൂള്‍ റിക്കോര്‍ഡാണ് അഡ്‌മിഷന്‍ രജിസ്റ്റര്‍. 


കെ.ഇ.ആര്‍ അദ്ധ്യായം VI ല്‍ ചട്ടം 2 ലാണ് അഡ്‌മിഷന്‍ രജിസ്റ്ററിനെ സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ത്തിരിക്കുന്നത്.


നാലാം നമ്പര്‍ ഫോറത്തില്‍ എല്ലാ സ്കൂളിലും വേണ്ടതാണ് അഡ്‌മിഷന്‍ രജിസ്റ്ററെന്നു ചട്ടം 2(1) ല്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. 


കുട്ടിയെ സ്കൂളില്‍ പ്രവേശിപ്പിക്കുമ്പോള്‍ കുട്ടിയുടെ വിവരങ്ങള്‍ പ്രവേശനത്തിനുള്ള അപേക്ഷാ ഫോറം നോക്കി അഡ്‌മിഷന്‍ രജിസ്റ്ററില്‍ ചേര്‍ത്ത് HM ഒപ്പ് വയ്ക്കണം (ചട്ടം 2(2)     


ജനനത്തീയതി അഡ്‌മിഷന്‍ രജിസ്റ്ററില്‍ അക്കത്തിലും അക്ഷരത്തിലും എഴുതണം.


അഡ്‌മിഷന്‍ രജിസ്റ്ററില്‍ ഒരിക്കല്‍ എഴുതിയത് ചുരണ്ടിയോ മായ്ചോ മേലെഴുതിയോ തിരുത്തരുത്. (ചട്ടം 2(3) 


ഒരിക്കല്‍ അഡ്‌മിഷന്‍ രജിസ്റ്ററില്‍ എഴുതിയ കുട്ടിയുടെ പേര്, മതം, ജാതി, ജനനത്തീയതി തുടങ്ങിയവ തിരുത്തുന്നതിനു സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ അനുമതി ആവശ്യമാണ്.  (ചട്ടം 3)




അഡ്‌മിഷന്‍ രജിസ്റ്ററില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് ?

       Notification II under No. Ed. (C-Spl) 21564/59/EHD Dated 08-06-1959 പ്രകാരം അഡ്‌മിഷന്‍ രജിസ്റ്ററില്‍ പേര്, മതം എന്നിവയില്‍ തിരുത്ത് വരുത്താന്‍ ബന്ധപ്പെട്ട DEO യെയും ജനനത്തീയതി തിരുത്താന്‍ പരീക്ഷാ ഭവന്‍ സെക്രട്ടറിയെയുമാണ് അധികാരപ്പെടുത്തിയിരുന്നത്.

 

 എന്നാല്‍ G.O (P) No. 215/2009/Gen. Edn Dated 06-11-2009 പ്രകാരമുള്ള ഗസറ്റ് വിജ്ഞാപനം (SRO No. 953/09 in Extra Ordinary Gazette No.2093 Dated 16-11-2009) വഴി സര്‍ക്കാര്‍ ഇതിനുള്ള അധികാരം താഴെപറയുന്ന രീതിയില്‍ വികേന്ദ്രീകരിച്ചു നല്‍കി.


Categories of pupil
Authorities


Pupils studying in schools from standard I to X




 : AEO / DEO having jurisdiction over the school in which the pupil is studying




Pupils who have left schools before registering for SSLC Examination


:  AEO / DEO having jurisdiction over the school in which the pupil is studying



Pupils who have registered for SSLC Examination


:  Secretary to the Commissioner for Govt. Examinations, Pareeksha Bhavan



എന്നാല്‍ പിന്നീട് G.O (P) No. 38/2012/Gen. Edn Dated 07-02-2012 (SRO No. 102/2012) പ്രകാരം    I മുതല്‍ X വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ AEO / DEO എന്നതു മാറ്റി  “The Headmaster of the school in which the pupil is studying” എന്നു തിരുത്തി വിജ്ഞാപനം വന്നു. ഇതോടെ സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ (SSLC പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യപ്പെടാത്തവരുടെ) പേര്, മതം, ജാതി, ജനനത്തീയതി തുടങ്ങിയവ അഡ്‌മിഷന്‍ രജിസ്റ്ററില്‍ തിരുത്തുന്നതിനുള്ള അധികാരം പ്രഥമാധ്യാപകര്‍ക്ക് കൈവന്നു.  



ജനനത്തീയതി തിരുത്തല്‍ - അതീവ ശ്രദ്ധ വേണം 


     ഇതിനായി രക്ഷിതാവിന്റെ അപേക്ഷയോടൊപ്പം കുട്ടിയുടെ ജനന സര്‍ടിഫിക്കറ്റിന്റെ അസ്സല്‍, (ജനന സര്‍ടിഫിക്കറ്റില്‍ കുട്ടിയുടെ പേര് ഉണ്ടായിരിക്കണം) ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫീസായ 500 രൂപ ട്രഷറിയില്‍ ഒടുക്കിയതിന്റെ അസ്സല്‍ ചലാന്‍, (പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലുള്ളവര്‍ ഫീസ്‌ ഒടുക്കേണ്ട. എന്നാല്‍   ഇവരുടെ   ജാതി സര്‍ട്ടിഫിക്കറ്റിന്റെ  ഗസറ്റഡ് ഓഫീസര്‍  സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഫയലില്‍ ഉണ്ടാകണം) കുട്ടിയുടെ പേര് ജനന സര്‍ടിഫിക്കറ്റിലേതില്‍ നിന്നു വ്യത്യസ്തമാണെങ്കില്‍ വില്ലേജ് ഓഫീസറില്‍ നിന്നുള്ള ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് (one and the same certificate), മുന്‍പ് പഠിച്ച സ്കൂളുകളില്‍ നിന്നെല്ലാമുള്ള അഡ്‌മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പ് എന്നിവ ഉണ്ടായിരിക്കണം. ഇവ പരിശോധിച്ച് ശരിയാണെന്നു ബോധ്യപ്പെട്ടാല്‍ ജനനത്തീയതി തിരുത്തിക്കൊണ്ട്‌ ഹെഡ്മാസ്റ്റര്‍ ഉത്തരവ് പുറപ്പെടുവിക്കണം. ഉത്തരവിന്റെ പകര്‍പ്പ് രക്ഷിതാവിനും കുട്ടി മുന്‍പ് പഠിച്ചിരുന്ന സ്കൂളിലേക്കും / സ്കൂളുകളിലേക്കും നല്‍കണം. ഇതിനായി ഒരു രജിസ്റ്ററും സൂക്ഷിക്കണം  


ജനനത്തീയതി ഒഴികെയുള്ള മറ്റു തിരുത്തലുകളുടെ കാര്യത്തിലും അതീവ ശ്രദ്ധ വേണം 


   സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന (SSLC ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ്) കുട്ടികളുടെ പേര്, മാതാപിതാക്കളുടെ പേര്, ജാതി, മതം, ജനന സ്ഥലം, മേല്‍വിലാസം എന്നിവ തിരുത്താനും G.O (P) No. 38/2012/Gen. Edn Dated 07-02-2012 (SRO No. 102/2012) പ്രകാരം ഹെഡ്മാസ്റ്റര്‍ക്ക് അധികാരമുണ്ട്. അപേക്ഷാ ഫീസ് 30 രൂപ. (പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലുള്ളവര്‍ ഫീസ്‌ ഒടുക്കേണ്ട. എന്നാല്‍   ഇവരുടെ   ജാതി സര്‍ട്ടിഫിക്കറ്റിന്റെ  ഗസറ്റഡ് ഓഫീസര്‍  സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഫയലില്‍ ഉണ്ടാകണം)

ഓരോ ഇനത്തിലെയും തിരുത്തലിനു സമര്‍പ്പിക്കേണ്ട രേഖകള്‍ (ഫീസ്‌ ഒടുക്കിയ ചലാന്‍ കൂടാതെ) ഏതൊക്കെയാണെന്ന് പരീക്ഷാ ഭവന്റെ വെബ് സൈറ്റിലുള്ള അപേക്ഷാ ഫോറത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവ താഴെ പറയുന്നു.



കുട്ടിയുടെ പേരിലെ തിരുത്തല്‍


:  അഡ്മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പ് (പഠിച്ചിരുന്ന എല്ലാ സ്കൂളില്‍ നിന്നും), ഒന്നാം ക്ലാസ്സില്‍ പ്രവേശന സമയത്ത് സമര്‍പ്പിച്ച അപേക്ഷ (Application for admission)




മാതാപിതാക്കളുടെ പേരുകളിലെ തിരുത്തല്‍


:  അഡ്മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പ് (പഠിച്ചിരുന്ന എല്ലാ സ്കൂളില്‍ നിന്നും), ജനന സര്‍ടിഫിക്കറ്റിന്റെ അസ്സല്‍ (ജനന സര്‍ടിഫിക്കറ്റില്‍ കുട്ടിയുടെ പേര് ഉണ്ടായിരിക്കണം), ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വില്ലേജ് ഓഫീസറില്‍ നിന്നുള്ള സാക്ഷ്യപത്രം



ജനന സ്ഥലം സംബന്ധിച്ച തിരുത്തല്‍ 


:  അഡ്മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പ് (പഠിച്ചിരുന്ന എല്ലാ സ്കൂളില്‍ നിന്നും), ജനന സര്‍ടിഫിക്കറ്റിന്റെ അസ്സല്‍ (ജനന സര്‍ടിഫിക്കറ്റില്‍ കുട്ടിയുടെ പേര് ഉണ്ടായിരിക്കണം), ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വില്ലേജ് ഓഫീസറില്‍ നിന്നുള്ള സാക്ഷ്യപത്രം 




ജാതി സംബന്ധിച്ച തിരുത്തല്‍


:  അഡ്മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പ് (പഠിച്ചിരുന്ന എല്ലാ സ്കൂളില്‍ നിന്നും), വില്ലേജ് ഓഫീസറില്‍ നിന്നുള്ള സാക്ഷ്യപത്രം 




മേല്‍വിലാസം സംബന്ധിച്ച തിരുത്തല്‍


:  അഡ്മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പ് (പഠിച്ചിരുന്ന എല്ലാ സ്കൂളില്‍ നിന്നും), വില്ലേജ് ഓഫീസറില്‍ നിന്നുള്ള സാക്ഷ്യപത്രം




    ജനനത്തീയതി / മറ്റു വിവരങ്ങള്‍ തിരുത്തുന്നതിനുള്ള അപേക്ഷയോടൊപ്പമുള്ള രേഖകള്‍ പരിശോധിച്ച് ശരിയാണെന്നു ബോധ്യപ്പെട്ടാല്‍ ബന്ധപ്പെട്ട തിരുത്തല്‍ വരുത്തുന്നതായി ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് അഡ്‌മിഷന്‍ രജിസ്റ്ററില്‍ പ്രഥമാധ്യാപകന്‍ തിരുത്തല്‍  വരുത്തി ഒപ്പിട്ട് സാക്ഷ്യപ്പെടുത്തണം. ഉത്തരവിന്റെ വിവരങ്ങള്‍ രജിസ്റ്ററിന്റെ ബന്ധപ്പെട്ട പേജില്‍ രേഖപ്പെടുത്തുകയും പകര്‍പ്പ് അവിടെ പതിക്കുകയും വേണം. കൂടാതെ ഉത്തരവിന്റെ പകര്‍പ്പ് രക്ഷിതാവിനും കുട്ടി മുന്‍പ് പഠിച്ചിരുന്ന സ്കൂളിലേക്കും / സ്കൂളുകളിലേക്കും നല്‍കണം. ജനനത്തീയതി ഒഴികെയുള്ള വിവരങ്ങള്‍ തിരുത്തുന്നതിനുള്ള അപേക്ഷകള്‍ക്കായി ഒരു പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കണം .

 

പരീക്ഷാ ഭവന്റെ വെബ് സൈറ്റില്‍ നിന്നു ലഭ്യമാകുന്ന അപേക്ഷാ ഫോറങ്ങള്‍ തന്നെയാണ് ഇവയ്ക്കെല്ലാം ഉപയോഗിക്കേണ്ടത്. ഉത്തരവിന്റെ മാതൃകയും സൈറ്റില്‍ ലഭ്യമാണ്.  


ഫീസ്‌ ഒടുക്കേണ്ട ശീര്‍ഷകം – 0202-01-102-92 other receipts


സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടിയുടെ ജനനത്തീയതിയും മറ്റും മാത്രമേ തിരുത്താന്‍ HM ന് അധികാരമുള്ളൂ. പത്താം തരാം പൂര്‍ത്തിയാക്കാതെ പഠനം നിര്‍ത്തിപ്പോയ ഒരു കുട്ടിയെ സംബന്ധിച്ച തിരുത്തല്‍ വരുത്താന്‍ ഉത്തരവ് നല്‍കേണ്ടത് ബന്ധപ്പെട്ട AEO/DEO ആണ്. (06-11-2009 ലെ ജി.ഒ. (പി) നമ്പര്‍  215/2009/പൊ.വി.വ.)

നിലവില്‍ CBSE/CISCE തുടങ്ങിയ സെന്‍ട്രല്‍ സിലബസ്സില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടിയുടെ മുന്‍ സ്കൂളിലെ (State Syllabus) ജനനത്തീയതിയും മറ്റും തിരുത്താന്‍ ഉത്തരവ് നല്‍കേണ്ടത് ബന്ധപ്പെട്ട AEO/DEO ആണ്. (08-11-2010 ലെ (ജി.ഒ.(എം.എസ്) നമ്പര്‍ 226/2010/പൊ.വി.വ.)


സ്കൂള്‍ വിടുന്ന തീയതി/അവസാനമായി SSLC പരീക്ഷയെഴുതിയ തീയതി, ഇതില്‍ ഏതാണോ ആദ്യം വരുന്നത് അതിനു ശേഷം 15 വര്‍ഷത്തിനകം നല്‍കുന്ന അപേക്ഷകള്‍ മാത്രമേ ജനനത്തീയതി തിരുത്തുന്നതിനു വേണ്ടി പരീക്ഷാ സെക്രട്ടറി പരിഗണിക്കുകയുള്ളൂ. (ചട്ടം 3 (1 A)   


പബ്ലിക് പരീക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിച്ച വ്യക്തിയുടെ പേരു സംബന്ധിച്ച തിരുത്തല്‍ സര്‍ടിഫിക്കറ്റില്‍ വരുത്തില്ല. ഗസറ്റില്‍ പരസ്യം ചെയ്ത് വിജ്ഞാപനത്തിന്റെ പകര്‍പ്പ് സൂക്ഷിക്കണം. (ക്ലറിക്കല്‍ എറര്‍ ആണെങ്കില്‍ തിരുത്തും)  (ചട്ടം 3 (4). ഇതായിരുന്നു  ഇക്കാര്യത്തില്‍ 29-06-2022 വരെ നിലനിന്നിരുന്ന വ്യവസ്ഥ.   എന്നാല്‍ ചട്ടത്തിലെ ഈ വ്യവസ്ഥയ്ക്ക് ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. 30-06-2022 ലെ ജി.ഒ. (പി) നമ്പര്‍ 114/2022/പൊ.വി.വ. പ്രകാരം, ഗസറ്റ് നോട്ടിഫിക്കേഷന്‍ വഴി പേര് മാറ്റിയവര്‍ക്ക് അവരുടെ SSLC ബുക്കില്‍ അത് സംബന്ധിച്ച തിരുത്തല്‍ വരുത്തി നല്‍കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.   


അഡ്‌മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പ് അപേക്ഷകന് എത്ര പ്രാവശ്യം വേണമെങ്കിലും നല്‍കാം. (ഓരോന്നിനും അപേക്ഷ വേണമെന്നു മാത്രം). സാധാരണ ഗതിയില്‍ മുദ്രപത്രത്തിലാണ് അത് നല്‍കേണ്ടത്. എന്നാല്‍ അപേക്ഷകന്റെ ആവശ്യത്തിനനുസൃതമായി അത് വെള്ളക്കടലാസിലും നല്‍കാം.


T.C വാങ്ങി സ്കൂള്‍ വിട്ടുപോയ ആള്‍ അപേക്ഷിച്ചാലും അഡ്‌മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പ് നല്‍കാം. (ഡയറക്ടറുടെ 14-03-1974 ലെ സര്‍ക്കുലര്‍ നമ്പര്‍ എച്ച്1/95748/73). ഇത് SSLC പരീക്ഷ എഴുതിയ ആളിനും ബാധകം തന്നെ.


Forms download here


1.Application for correction/alteration of date of birth in school records 

2.Proceedings for the Headmaster

3.Other Correction.

4.Date of bith correction-G.O(P)No.853/2011 Gedn Dated 01/03/2011






 K.E.R FORM 3  പ്രകാരമുള്ള രേഖകള്‍, രജിസ്റ്ററുകള്‍


വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Popular Posts

Category