KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

BIMS Draft User Profile (Clerk) Registration


      Bims   ഇതുവരെയുള്ള  സംവിധാനം DDO യും DDO ADMIN നും  സ്ഥാപനത്തിലെ DDO എന്ന നിലയിൽ ആണ് ലോഗിൻ ചെയ്തു ഉപയോഗിച്ച് വരുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായി DDO റോള്‍, ക്ലർക്കിന്റെ  പെൻ ചേര്‍ത്ത്  രജിസ്റ്റ്ര്‍ ചെയ്ത് DDO DRAFT USER  ലോഗിൻ സെറ്റ് ചെയ്യുന്ന രീതിയിലുള്ള  മാറ്റം  വന്നിരിക്കുന്നു. ഇത് ചെയ്യുന്ന രീതി ആണ് ചുവടെ ചേർക്കുന്നത്. 

BiMS-ൽ DDO DRAFT USER PROFILE  രജിസ്റ്റർ ചെയുന്ന വിധം



1.BIMS >>DDO ADMIN ലോഗിൻ ചെയ്യുക 


Login Page     https://bims.treasury.kerala.gov.in/

ലോഗിൻ ചെയ്യുന്ന പേജിൽ ഇടതു ഭാഗത്ത്  കാണുന്ന മെനുവിൽ Profile എന്ന ഓപ്ഷൻ ക്ലിക് ചെയ്യുക. അതിന്‍റെ സബ് മെനു ആയി വരുന്ന DDO Draft user എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.


➡️ Profile

➡️ DDO Draft User

➡️ Add DDO Draft User Profile (Clerk)

➡️ BIMS ചെയ്യുന്ന ക്ലർക്കിന്‍റെ/ചുമതല നല്‍കിയ അധ്യാപകന്‍റെ   പെൻ കൊടുക്കുക

➡️ VIEW ക്ലിക്ക് ചെയ്യുക

➡️സ്പാർക്കി നിന്നും fetch  ചെയ്ത   ജീവനക്കാരന്‍റെ ഡീറ്റെയിൽസ് കാണാൻ കഴിയും .

➡️Add എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക 

➡️ ക്ലർക്കിന്‍റെ/ചുമതല നല്‍കിയ അധ്യാപകന്‍റെ ( സ്പാർക്കിൽ കൊടുത്തിരിക്കുന്ന) മൊബൈൽ നമ്പറിൽ/സന്ദേശ് ആപ്പിൽ പുതിയ പാസ്‌വേഡ് വരും.





View Draft User Profile ക്ലിക്ക് ചെയ്‌താല്‍ പുതിയ DDO Draft User, add  ചെയ്യപ്പെട്ടതായി കാണാന്‍ കഴിയും.ഈ പേജ് സൈൻ ഔട്ട് ചെയ്യ്തതിന് ശേഷം പുതിയ പാസ്സ്‌വേർഡ് വെച്ച് BiMS-ൽ DDO യൂസർ ലോഗിൻ ചെയ്യാവുന്നതാണ്. 



2.BIMS എടുക്കുക➡️DDO ആയി ലോഗിൻ ചെയ്യുക.


മൊബൈലിൽ കിട്ടിയ പുതിയ പാസ്‌വേഡ് ഉപയോഗിച്ച് ലോഗിൻ ചെയുമ്പോൾ പാസ്സ്‌വേർഡ് reset ചെയാനുള്ള ഒരു പേജ് ആണ് വരുക ,ആ പേജിൽ 

Current Password = മൊബൈലിൽ വന്ന പാസ്സ്‌വേർഡ് നൽകുക

New Password = പുതുതായി നല്കാൻ ഉദ്ദേശിക്കുന്ന പാസ്സ്‌വേർഡ് നൽകുക

Confirm Password=പുതിയ പാസ്സ്‌വേർഡ്  വീണ്ടും എന്റർ ചെയുക.

പാസ്സ്‌വേർഡ് സെറ്റ് ചെയ്യുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ അനുസരിച്ചു പാസ്സ്‌വേർഡ് സെറ്റ് ചെയ്യണം.Password Policy : The new password should contains minimum 8 characters, at least one uppercase letter, one lowercase letter, one number and one special character (Allowed Special Characters !@#$%*).


ശ്രദ്ധിക്കുക - നിലവിലെ ലോഗിൻ രീതിയിൽ മാറ്റം ഒന്നും തന്നെ ഇല്ല. DDO കോഡ് ഉപയോഗിച്ച് തന്നെ ആണ്  DDO ആയാലും DDO അഡ്മിൻ ആയാലും ലോഗിൻ ചെയ്യേണ്ടത് . DDO റോള്‍ , ക്ലർക്കിന്‍റെ/ചുമതല നല്‍കിയ അധ്യാപകന്‍റെ  പെൻ വെച്ച് രജിസ്റ്റർ ചെയ്യുന്നു എന്നു മാത്രം.ഈ രീതിയിൽ രജിസ്റ്റർ ചെയ്താൽ മാത്രമേ ബിൽ എടുക്കാൻ സാധിക്കുകയുള്ളൂ.നിലവില്‍  DDO DRAFT USER LOGIN നില്‍ FORGOT PASSWORD  എന്ന ഓപ്ഷന്‍ ENABLE ചെയ്തിട്ടുണ്ട്   DDO ADMIN LOGINനില്‍ ഇല്ല. 


*************************





Popular Posts

Category