KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

DDO Registration in SPARK

സ്പാര്‍ക്കില്‍ DDO Registration ചെയ്യുന്ന വിധം

STEP 1

BIMS ലോഗിന്‍ പേജ് എടുത്ത് അതില്‍ DSC REGISTRATION / RENEWAL എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക

 

തുടര്‍ന്ന് വരുന്ന പേജില്‍ DDO Code , PEN  അടിച്ച് കൊടുത്ത് Next ക്ലിക്ക് ചെയ്യുക

 


Proceed ക്ലിക്ക് ചെയ്യുക

 

Proceed ക്ലിക്ക് ചെയ്യുക

 

DSC Token Password അടിച്ച് കൊടുത്ത് OK  ക്ലിക്ക് ചെയ്യുക

 

Send OTP ക്ലിക്ക് ചെയ്ത് മൊബൈലിലേക്ക് വരുന്ന OTP കൊടുത്ത് REGISTER എന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ DSC BIMS ല്‍ രജിസ്റ്റര്‍ ആകും. തുടര്‍ന്ന് പ്രിന്‍റ് എടുത്ത് ആ പേപ്പര്‍ ട്രഷറിയില്‍ കൊടുത്ത് അപ്രൂവ് ചെയ്യിപ്പിക്കുക

 

പ്രിന്‍റ് ചിലപ്പോള്‍ ആദ്യ ശ്രമത്തില്‍ തന്നെ ലഭിക്കും. അഥവാ ലഭിച്ചില്ലെങ്കില്‍ മേല്‍ സ്റ്റെപ്പുകള്‍ ഒന്ന് കൂടി ചെയ്താല്‍ പ്രിന്‍റ് ലഭിക്കും

STEP 2

പുതിയ DDO യുടെ Individual Login സ്പാര്‍ക്കില്‍ ആക്റ്റീവ് ആണോ എന്ന് ഉറപ്പാക്കുക. അതിനായി ഒന്ന് ലോഗിന്‍ ചെയ്തു നോക്കുക. ആക്ടീവ് അല്ലെങ്കില്‍ അത് സെറ്റ് ചെയ്യണം.

സ്പാര്‍ക്കില്‍ ലോഗിന്‍ ചെയ്യുക

Service matters - Take charge of DDO എന്നതില്‍ ക്ലിക്ക് ചെയ്യുക


 പുതുതായി DDO ചാര്‍ജ് എടുക്കുമ്പോള്‍ Take charge in the present office ക്ലിക്ക് ചെയ്യുക. അഡീഷണല്‍ ചാര്‍ജ് ആണെങ്കില്‍ അത് എടുക്കുക.  അതില്‍ ഏതാണോ അനുയോജ്യം ആ ഒപ്ഷന്‍ സെലക്ട് ചെയ്യുക. 

ലോഡ് ആവാന്‍ അല്പം സമയം വേണ്ടിവന്നേക്കാം DDO code സെലക്ട് ചെയ്യുമ്പോള്‍ details എല്ലാം തന്നെ വരും.District  ബ്ലാങ്ക് ആയി കിടക്കുന്നത് കൊണ്ട് പ്രശ്നമില്ല. 



 Verify DDO Details From Treasury  ക്ലിക്ക് ചെയ്യുക.വിവരങ്ങള്‍ ശരിയാണെന്നു ഉറപ്പു വരുത്തി CONFIRM ചെയ്യുക.



STEP 3
സ്പര്‍ക്കില്‍ DSC റജിസ്ട്രേഷന്‍ പൂര്‍ത്തികരിക്കുക
Adminstration> New registration/Renewal of DSC



തയ്യാറാക്കിയത്
മുഹമ്മദ്‌ സബാഹ് പി

Popular Posts

Category