KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

പ്രധാനാധ്യാപകരുടെ നോഷണൽ ഫിക്സേഷൻ


പ്രിയപ്പെട്ട സുഹൃത്തുക്കളെ

 നമ്മുടെ സംഘടനയുടെ ചരിത്രത്താളുകളിൽ ഒരു സുവർണ്ണ ദിനം കൂടി....

 പ്രധാനാധ്യാപകരുടെ നോഷണൽ ഫിക്സേഷൻ സംബന്ധിച്  നിലവിലെ അനോമലിപരിഹരിച്ച് സർക്കാർ ഉത്തരവ് ആയിരിക്കുന്നു

1/2/2016...മുൻകാല പ്രാബല്യത്തിൽ 2014 ശമ്പള പരിഷ്കരണം മുതൽ ഇതിന്റ ആനുകൂല്യം ലേഭ്യമാകും എന്നതാണ് ഏറ്റവും ശ്രദ്ധേയം. പ്രധാനാദ്ധ്യാപകരുടെ നോഷണൽ ഫിക്സേഷൻ സംബന്ധിച്ചു 10/6/2019 ൽഇറങ്ങിയ GO (p) 66/2019ന്റ അനോമലി പൂർണ്ണമായും ഇവിടെ പരിഹരിച്ചിരിക്കുന്നു.

 സീനിയർ /സെലക്ഷൻ ഗ്രേഡുകൾ ലഭിക്കുന്നതിനു മുൻപ് ഹെഡ്മാസ്റ്ററായി പ്രമോഷൻ ലഭിച്ചിട്ടുഉള്ള അധ്യാപകർക്ക് അർഹതപ്പെട്ട നോഷണൽ സീനിയർ /സെലക്ഷൻ ഗ്രേഡുകൾ 2014 ശമ്പളപരിഷ്കരണം മുതൽ ലഭ്യമാകുന്നു.

നോഷണൽഗ്രെഡുകളുടെ സാമ്പത്തികമായ ആനുകൂല്യം അനുഭവിക്കാതെ   റിട്ടയർ ചെയ്യപ്പെട്ടുപോയ പ്രധാന അധ്യാപകർക്കും ഇതിന്റെ പ്രയോജനം ലഭ്യമാകും എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. 1978 മുതൽ നോഷണൽ ഫിക്സേഷൻ  സംബന്ധിച്ചിട്ടുള്ള അനോമിലി ആരംഭിക്കുന്നത്. നാളിതുവരെയുള്ള ഓരോ ശമ്പളപരിഷ്കരണങ്ങളിലും ശമ്പള പരിഷ്കരണ ഉത്തരവ്കളിൽ ഇത് നടപ്പാക്കിയിരുന്നില്ല പതിനൊന്നാം ശമ്പള കമ്മീഷൻ ചർച്ചയിൽ  ഈ വിഷയം ശക്തമായി ഉന്നയിക്കുകയും.. തൽഫലമായി കമ്മീഷൻ . ശമ്പള പരിഷ്കരണ ഉത്തരവിൽ തന്നെ ഇത് സംബന്ധിച്ച് പരാമർശം ഉൾപ്പെടുത്തുകയും ചെയ്തു . ഇത് സംഘടന നേടിയെടുത്ത എക്കാലത്തെയും ഉജ്ജ്വലമായ നേട്ടം തന്നെയാണ്. നിലവിലുള്ള നോഷണൽ ഫിക്സേഷൻ അനോമലി  സംബന്ധിചുള്ള ദുരവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് നമ്മൾ നൽകിയ നിവേദനം ധനകാര്യവകുപ്പ് പരിഗണിക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ..നമ്മൾ ആവശ്യപ്പെട്ടത് പോലെ തന്നെ ഈ വിഷയം പരിഹരിച്ചുകൊണ്ട് സംസ്ഥാനത്തെ പതിനായിരക്കണക്കിന് പ്രധാന അധ്യാപകർക്ക് ഇനി മുതൽ മുൻകാലപ്രാബല്യത്തോടെ  ഈ ആനുകൂല്യം ലഭ്യമാകും. ഈ ഉത്തരവ് പ്രകാരം  നോഷണൽ ഗ്രേഡ് അർഹമാകുന്ന   തീയതിയിൽ ഗ്രേഡ് ഫിക്സേഷൻ നടത്തി അന്നുതന്നെ ചട്ടം 28A പ്രകാരം ഹെഡ്മാസ്റ്റേർസ് സ്‌കെയിലിൽ ശമ്പള നിർണ്ണയം നടത്തിയശേഷം , ലോവർ സ്കെയിലിലെ   ഇൻഗ്രിമെന്റ് തീയതിക്കു ഹെഡ്മാസ്റ്റർ സ്കെയിലിലെ.. അടുത്ത ഇൻഗ്രിമെന്റ്  കൂടി നൽകുന്നു..

 കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ നൽകിയ നിവേദനത്തിന്റ  ഭാഗമായിട്ടാണ്. ഇപ്പോൾ മുൻ ഉത്തരവിലെ എല്ലാ ന്യൂനതയും പരിഹരിച്ചുകൊണ്ട് ഏവർക്കും ആശ്വാസവും സാമ്പത്തിക ആനുകൂല്യവും ലഭ്യമാകും വിധവും ആണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

CLICK HERE TO DOWNLOAD

 ജനറൽ സെക്രട്ടറി

Popular Posts

Category