KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

LEAVE ACCOUNT UPDATION IN SPARK

LEAVE ACCOUNT UPDATION IN SPARK

      സ്പാർക്കി ലീവ് അക്കൗണ്ട് കറക്ഷൻ ചെയ്യുന്നതിനുള്ള ഓപ്ഷൻ ഇപ്പോൾ ലഭ്യമാണ്. ആദ്യമായി ലീവ് അക്കൗണ്ട് സ്പാർക്കി എങ്ങനെ ചേർക്കാം എന്ന് നമുക്ക് നോക്കാം.

SERVICE MATTERS- LEAVE/COFF/OD PROCESSING-LEAVE ACCOUNT-LEAVE ACT PROCESSING

താഴെക്കൊടുത്ത സ്ക്രീൻഷോട്ടി ഉള്ളതുപോലെ സെലക്ട് ചെയ്യുക.

തുടർന്ന് വരുന്ന വിൻഡോയി ഓഫീസും  പേരും സെലക്ട് ചെയ്യുക. ഒരു പ്രാവശ്യം ലീവ് അക്കൗണ്ട് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പിന്നീട് credit leave balance based on previous balance  എന്നതാണ് സെലക്ട് ചെയ്യേണ്ടത്. സർവീസി ജോയിൻ ചെയ്ത ഡേറ്റിന് അനുപാതികമായി ഓരോ വർഷവും 20 HPL ആണ് ലീവ് അക്കൗണ്ടിൽ വരിക. ഓപ്പണിങ് ബാലൻസ് ഒരു പ്രാവശ്യം ചേർത്തു കഴിഞ്ഞാൽ തുടർന്നുള്ള ലീവ് അക്കൗണ്ട് സ്പാർക്കി ഓട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യപ്പെടും. താഴെക്കൊടുത്ത രണ്ട് സ്ക്രീൻഷോട്ടുക ശ്രദ്ധിക്കുക.

ഇവിടെ go ബട്ടൺ അമർത്തുക.

Confirm ചെയ്യുക. ഇപ്പോൾ ലീവ് അക്കൗണ്ട് അപ്ഡേറ്റ് ആയതായി കാണാം. ഇതു ചെയ്യാൻ ലീവ് അക്കൗണ്ട് അൺലോക്ക് ചെയ്യേണ്ട ആവശ്യമില്ല.

CORRECTION OF LEAVE ACCOUNT IN SPARK

ഓപ്പണിങ് ബാലൻസ് തെറ്റാണെങ്കിൽ അത് തിരുത്താനുള്ള ഓപ്ഷൻ നിലവിൽ സ്പാർക്കി ഉണ്ട്.

SERVICE MATTERS- LEAVE/COFF/OD PROCESSING-LEAVE ACCOUNT-LEAVE AC. CANCELLATON REQUEST

LEAVE AC. CANCELLATON REQUEST എന്നതിൽ ക്ലിക്ക് ചെയ്യുക. ഓഫീസ്, പേര് എന്നിവ സെലക്ട് ചെയ്യുക.

Days on credit എന്നതിന് നേരെയുള്ള സെലക്ട് ബട്ടൺ ക്ലിക്ക് ചെയ്യുക. Forward for approval ക്ലിക്ക് ചെയ്യുക. Reason കൊടുക്കണം. അപ്പ്രൂവ് ചെയ്ത് കിട്ടിയശേഷം തൊട്ടടുത്ത എൻട്രിയും ഇതുപോലെ സെലക്ട് ചെയ്ത്   ക്യാൻ ചെയ്യാൻ ഫോർവേഡ് ചെയ്യുക.

 

എല്ലാ എൻട്രികളും ക്യാൻ ചെയ്തശേഷം

SERVICE MATTERS- LEAVE/COFF/OD PROCESSING-LEAVE ACCOUNT-LEAVE ACT PROCESSING

എന്ന വിൻഡോയി ഓപ്പണിങ് ബാലൻസ് നേരിട്ട് ചേർക്കാനുള്ള ഓപ്ഷൻ Active ആകും. As on date കൊടുത്ത ശേഷമുള്ള എല്ലാ avail ചെയ്ത ലീവുകളും സ്പാർക്കി ചേർക്കണം.

 HOW TO ENTER AVAILED LEAVE

സ്പാർക്ക് വരുന്നതിനു മുമ്പുള്ള ലീവുകൾ ഒരുപക്ഷേ  ചേർത്തിട്ടുണ്ടാവില്ല. As on date കൊടുത്ത ശേഷമുള്ള ലീവുകൾ leave history യിൽ ചേർക്കാം. അതിനായി Leave availed അൺലോക്ക് ചെയ്യുക.

SERVICE MATTERS- LEAVE/COFF/OD PROCESSING-LEAVE HISTORY



ലീവ് ഹിസ്റ്ററിയിൽ പഴയ വിട്ടുപോയ ലീവുകൾ മാത്രമാണ് ചേർക്കേണ്ടത്. ഇപ്പോൾ സ്പാർക്ക് ഓൺ മൊബൈൽ ഇൻസ്റ്റാ ചെയ്താൽ ലീവ് അപ്ലിക്കേഷൻ അതിലൂടെ ചെയ്യാനും higher authority ക്ക് അപ്പ്രൂവ് ചെയ്യാനും ഓപ്ഷൻ നിലവിലുണ്ട്.


Pleas see the video


Popular Posts

Category