KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

MEDISEP - Arrear Deducting through SPARK


             

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ  ഇൻഷുറൻസ്  പദ്ധതിയായ മെഡിസെപ്‌  01/07/2022 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്‌. മെഡിസെപ്‌ പദ്ധതിയുടെ നടത്തിപ്പിനായി സര്‍ക്കാരും ഓറിയന്റല്‍ ഇൻഷുറൻസ്  കമ്പനിയും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രം  പ്രകാരം. ആകെ മൂന്ന്‌ വര്‍ഷം (1.07.2022 - 30.06.2025) ദൈര്‍ഘ്യമുള്ള ആരോ ഇൻഷുറൻസ്  പദ്ധതിയായിട്ടാണ്‌ നിലവില്‍ മെഡിസെപ്‌ വിഭാവനം ചെയ്തിരിക്കുന്നത്‌ .ഇതില്‍

01.07.2022 മുതല്‍ 30.06.2023 വരെ ഒന്നാമത്തെ പോളിസി വര്‍ഷവും,

01.07.2023 മുതല്‍ 30.06.2024 വരെ രണ്ടാമത്തെ പോളിസി വര്‍ഷവും,

01.07.2024 മുതല്‍ 30.06.2025 വരെ മൂന്നാമത്തെ പോളിസി വര്‍ഷവുമാണ്‌.


       പ്രസ്തുത കാലയളവില്‍ ജീവനക്കാരുടെയും (പുതുതായി സേവനത്തില്‍ പ്രവേശിക്കുന്നവര്‍ ഉള്‍പ്പെടെ) പെൻഷന്‍കാരുടെയും പ്രതിവര്‍ഷ പ്രീമിയം നാല് തവണകളായി സര്‍ക്കാര്‍ മുന്‍കൂറായി ഇൻഷുറൻസ്  കമ്പനിക്ക്‌  കൈമാറുന്നതിനാല്‍, ചുവടെ നൽകിയ സർക്കുലർ പ്രകാരം ഗുണഭോക്താക്കളുടെ കുടിശ്ശിക പ്രീമിയം കുറവ്‌ ചെയ്യേണ്ടതായിട്ടുണ്ട്‌ :Read Circular  


▶️ പുതിയതായി സർവീസിൽ പ്രവേശിക്കുന്ന എല്ലാ ജീവനക്കാരും 01/07/2022 മുതൽ സർവീസിൽ പ്രവേശിച്ച മാസത്തിന്റെ തൊട്ട് തലേ മാസം വരെയുള്ള Medisep തുക കുടിശിക ആയി അടയ്ക്കണം. 

▶️ പോളിസി കാലയളവിനുള്ളില്‍ മുന്‍കാല പ്രാബല്യത്തോടെ നിയമനാംഗീകാരം ലഭിക്കുന്ന എയിഡഡ്‌ സ്കൂളുകളിലേയും കോളേജുകളിലേയും ജീവനക്കാര്‍ നിയമനാംഗീകാരം ലഭിക്കുന്ന തീയതി മുതല്‍ മെഡിസെപ്‌ അംഗത്വ ത്തിന്  യോഗ്യരായതിനാല്‍ മേല്‍ വ്യവസ്ഥ അവര്‍ക്കും ബാധകമാണ്‌.

 ▶️ ഒരു ജീവനക്കാരന്‍ പദ്ധതി തുടങ്ങുന്നതിനു മുന്‍പ്‌ ശുന്യവേതനാവധിയില്‍ ആയിരുന്നതിനു ശേഷം തിരികെ സേവനത്തില്‍ പ്രവേശിക്കുമ്പോള്‍  ടിയാന്റെ തുടര്‍ന്നുള്ള ആദ്യ ശമ്പളത്തില്‍ നിന്നും കുടിശ്ശിക  പ്രീമിയം ഒരുമിച്ചോ/ഗഡുക്കളായോ ഡി.ഡി.ഒ. കുറവ്‌ ചെയ്യേണ്ടതാണ്‌.

▶️ പദ്ധതിയില്‍ അംഗമായ ഒരു ജീവനക്കാരന്‍ 3 വര്‍ഷത്തെ പോളിസി കാലയളവിനുള്ളില്‍, ഒരു വര്‍ഷത്തിലധികം കാലയളവിലേക്ക്‌ ശുന്യവേതനാവധിയില്‍ പ്രവേശിക്കുമ്പോള്‍ ഒടൂക്കുവാന്‍ ശേഷിക്കുന്ന തൂക, ടിയാന്റെ ശുന്യവേതനാവധിയില്‍ പ്രവേശിക്കുന്നതിന്  തൊട്ട്‌ മുമ്പുള്ള  ശമ്പളത്തില്‍ നിന്ന്‌ ഡി.ഡി.ഒ. കുറവ്‌ ചെയ്യേണ്ടതാണ്‌.

 ▶️ സ്പാര്‍ക്ക്‌ മുഖേന ശമ്പളവിതരണം നടത്തുന്ന വകുപ്പുകളിലെ ജീവനക്കാരുടെ കുടിശ്ശിക മെഡിസെപ്‌ പ്രീമിയം ഒടുക്കുന്നതിനായി സ്പാര്‍ക്ക്‌ സോഫ്റ്റ്‌ വെയറില്‍ ‘Arrear deduction module’ സജ്ജമാക്കിയിട്ടുണ്ട്‌. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ കുടിശ്ശിക പ്രീമിയം ഈടാക്കുന്നതിന്‌ 812 (MEDISEP ARREAR-STATE) എന്ന ഡിഡക്ഷന്‍ കോഡും അഖിലേന്ത്യാ സര്‍വ്വീസ്‌ ഉദ്യോഗസ്ഥരുടെ കുടിശ്ശിക പ്രിമിയം ഈടാക്കുന്നതിന്‌ 813 (MEDISEP ARREAR - AIS)എന്ന ഡിഡക്ഷന്‍ കോഡുമാണ്‌ സ്പാര്‍ക്ക്‌ സോഫ്റ്റ്‌ വെയറില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. പ്രസ്തുത ഡിഡക്ഷന്‍ കോഡുകള്‍ ഉപയോഗിച്ച്‌ ബന്ധപ്പെട്ട ഡി.ഡി.ഒ. -മാര്‍ക്ക്‌ ജീവനക്കാരുടെയും അഖിലേന്ത്യ സര്‍വ്വീസ്‌ ഉദ്യോഗസ്ഥരുടെയും കുടിശ്ശിക പ്രിമിയം ഈടാക്കുന്നതാണ്‌.


▶️ 2024 February മാസത്തെ ശമ്പളം മുതൽ ആണ് കുടിശിക തുക കുറവ് ചെയ്യുന്നതെങ്കിൽ

Salary Matters >>Changes in the month >> Present Salary

Select Employee

Then click GO button 



In Other Deductions part

Select

Medisep Arrear State 

ഒറ്റ തവണ ആയാണ് കുറവ് ചെയ്യുന്നതെങ്കിൽ 

Enter Amount as : .................(കുടിശിക തുക)

Enter From Date as : 01/02/2024

Enter To Date as: 29/02/2024




▶️ ടി തുക ശമ്പളത്തിൽ നിന്ന് ഒറ്റ തവണ ആയോ പല തവണകളായോ കുറവ് ചെയ്യാവുന്നതാണ്. തവണ ആയാണ് കുറവ് ചെയ്യുന്നതെങ്കിൽ കുടിശിക തുക അനുസരിച്ചു ആവശ്യം ആയ മാറ്റങ്ങൾ (Amount,From Date---To date) വരുത്തുക.


Popular Posts

Category