KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

e District Validation in e-grantz Portal

2024-25 സ്റ്റേറ്റ്‌ പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ ജാതി വരുമാനം- e-district validation നടപടിക്രമങ്ങള്‍


⏩ ആദ്യമായി വിദ്യാര്‍ഥികളെ ഇ-ഗ്രാന്റ്‌സ്‌ സൈറ്റില്‍ പ്രൊമോട്ട്‌ ചെയ്യണം.


⏩ പ്രൊമോട്ട്‌ ചെയ്തവരെ  E-DISTRICT Validation എന്ന മെനുവില്‍ നിന്നും ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ വാലിഡേറ്റ്‌ ചെയ്ത്‌ SCDO യുടെ അപ്രൂവലിനായി അയക്കണം. അപ്രൂവല്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ മാത്രമേ Apply for Scholarship ല്‍ വരികയുള്ളു.


⏩ കുട്ടികളുടെ ക്ലാസ്‌, ബാങ്ക്‌ അക്കൌണ്ട്‌ വിവരങ്ങള്‍ എന്നിവ തിരുത്തല്‍ വരുത്താന്‍ ഇപ്പോള്‍ അവസരമുണ്ട്‌. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പ്രൊമോട്ട്‌ ഓപ്ഷന്‍ മുഖേനയല്ലാതെ ക്ലാസ്‌ എഡിറ്റ്‌ ചെയ്യുവാന്‍ അവസരം നല്‍കുന്നതല്ല.


⏩ Add New Student Option മുഖേന പുതുതായി ചേര്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ സ്കോളര്‍ഷിപ്പ്‌ അപേക്ഷിക്കുന്നതിനായി E-DISTRICT Validation മെനുവില്‍ നിന്നും മേല്‍ പ്രകാരം വാലിഡേഷന്‍ നടപടി പൂര്‍ത്തിയാക്കണം.


 E-district validation- Step by Step Detailing


↩️  E-DISTRICT Validation എന്ന മെനുവില്‍ ചുവടെ കാണുന്നതു പോലെ വിദ്യാര്‍ഥികള്‍ ക്ലാസ്‌ തിരിച്ച്‌ ദൃശ്യമാകും. ഓരോ വിദ്യാര്‍ഥിയെയും View Details സെലക്ട്‌ ചെയ്യുക.




↩️  View Details സെലക്ട്‌ ചെയ്യുമ്പോള്‍ വിദ്യാര്‍ഥിയുടെ വിവരങ്ങള്‍ കാണാന്‍ കഴിയും.






↩️   ക്ലാസ് , ബാങ്ക്‌ അക്കൌണ്ട്‌ വിവരങ്ങള്‍ എഡിറ്റ്‌ ചെയ്യേണ്ടുന്ന ആവശ്യമുണ്ടെങ്കില്‍ Edit Details സെലക്ട്‌ ചെയ്യണം. ചുവടെ കാണുന്ന വിന്‍ഡോയില്‍ ഇവ എഡിറ്റ്‌ ചെയ്ത്‌ സേവ്‌ ചെയ്യണം.




↩️   IFSC വിവരങ്ങള്‍ BIMS ലെ വിവരങ്ങളുമായി മാപ്പ്‌ ചെയ്തിട്ടുണ്ട്‌. IFSC രേഖപ്പെടുത്തി അപ്ഡേറ്റ്‌ ചെയ്യുമ്പോള്‍ ബന്ധപ്പെട്ട ബാങ്ക് , ബ്രാഞ്ച്‌ എന്നിവ കാണാന്‍ കഴിയും. പരിശോധിച്ച്‌ ഉറപ്പു വരുത്തുക.





↩️ തുടർന്ന്  ജാതി, വരുമാന സര്‍ട്ടിഫിക്കറ്റു കള്‍ വാലിഡേറ്റ്‌ ചെയ്യണം.

1 മുതല്‍ 4 വരെ ക്ലാസുകളില്‍ ജാതി സര്‍ട്ടിഫിക്കറ്റ്‌ മാത്രം വാലിഡേറ്റ്‌ ചെയ്താൽ  മതിയാകും.




↩️   വാലിഡേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ചുവടെ കാണുന്നതു പോലെ ദൃശ്യമാകും. സര്‍ട്ടിഫിക്കറ്റിലെ ഡേറ്റ പ്രകാരം പ്രൊഫൈല്‍ ഡേറ്റയിലും  മാറ്റം വരുന്നതാണ്‌.





↩️   സ്കൂള്‍ ലോഗിനില്‍ നിന്നും സബ്മിറ്റ്‌ ചെയ്താല്‍ പ്രസ്തുത ഡേറ്റ SCDO ലോഗിനില്‍ ദൃശ്യമാകും


↩️   View Details സെലക്ട്‌ ചെയ്ത്‌ ജാതി, വരുമാന വിവരങ്ങള്‍ SCDO പരിശോധിക്കുക. ജാതി വിദ്യാര്‍ഥിയുടെ പേരിലുള്ളതു തന്നെയായിരിക്കണം. വരുമാനം കുടുംബത്തിലെ അംഗത്തിന്റെ പേരില്‍ മതിയാകും. വരുമാന സര്‍ട്ടിഫിക്കറ്റിലെ പേരും മാതാപിതാക്കളുടെ പേരും വിലാസവും ഒത്തു നോക്കി ഇത്‌ ഉറപ്പു വരുത്താം


↩️   ജാതി, വരുമാനം എന്നിവയില്‍ തെറ്റുണ്ടെങ്കില്‍ റിമാര്‍ക്ക്‌ സഹിതം സ്കൂള്‍ ലോഗിനിലേക്ക്‌ Revert ചെയ്യുക. SCDO ലോഗിനില്‍ എഡിറ്റിംഗ്‌ അനുവദിച്ചിട്ടില്ല. റിവേര്‍ട്ട്‌ ചെയ്യുമ്പോള്‍ സ്കൂള്‍ മേധാവിയുടെ രജിസ്റ്റേര്‍ഡ്‌ മൊബൈല്‍ നമ്പറിലേക്ക്‌ SMS ലഭിക്കുന്നതാണ്‌



↩️   തിരുത്തല്‍ വരുത്തുന്നതിനായി റിവേര്‍ട്ട്‌ ചെയ്യുന്ന ഡേറ്റ ചുവടെ കാണുന്നതു പോലെയായിരിക്കും സ്കൂള്‍ ലോഗിനില്‍ വീണ്ടും ദൃശ്യമാകുന്നത്‌. തിരുത്തല്‍ വരുത്തി അയക്കുന്നതിനായി Click here to resubmit എന്ന ലിങ്ക്‌ സെലക്ട്‌ ചെയ്യണം.





↩️   റിവേര്‍ട്ട്‌ ചെയ്ത  അപേക്ഷ സ്ഥാപന മേധാവി പരിശോധിച്ച്‌ ജാതി, വരുമാനം എന്നിവയില്‍ ആവശ്യമായത്‌ റിമൂവ്‌ ചെയ്ത്‌  പുതിയ ഡേറ്റ വാലിഡേറ്റ്‌ ചെയ്ത്‌ വീണ്ടും സബ്മിറ്റ്‌ ചെയ്യണം.






↩️   ഇപ്രകാരം തിരുത്തി അയക്കുന്ന ഡേറ്റ SCDO ലോഗിനില്‍ വീണ്ടും ലഭ്യമാകും. വിവരങ്ങള്‍ പരിശോധിച്ച്‌ ശരിയെങ്കില്‍ അപ്രൂവ്‌ ചെയ്യുകയോ ആവശ്യമെങ്കില്‍ വീണ്ടും റിവേര്‍ട്ട്‌ ചെയ്യുകയോ ചെയ്യുക.


↩️  ഇപ്രകാരം അപ്രൂ വലാകുന്ന വിദ്യാര്‍ഥികള്‍ മാത്രമേ സ്കൂള്‍ ലോഗിനില്‍ Apply for Scholarship ലിങ്കില്‍ സ്കോളര്‍ഷിപ്പിനായി പ്രതൃക്ഷമാവുകയുള്ളു.


↩️ LP/ UP/ HS വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക്‌ ഓരോ വിഭാഗത്തിലും ഒറ്റത്തവണ വാലിഡേഷന്‍ മതിയാകും. വിഭാഗം മാറുമ്പോള്‍ വീണ്ടും വാലിഡേഷന്‍ നടപടി പൂര്‍ത്തീകരിച്ചെങ്കില്‍ മാത്രമേ സ്കൂള്‍ ലോഗിനില്‍ Apply for Scholarship ലിങ്കില്‍ സ്‌കോളര്‍ഷിപ്പിനായി പ്രതൃക്ഷമാവുകയുള്ളു.


2024-25 വര്‍ഷം എല്ലാ വിദ്യാര്‍ഥികളെയും വാലിഡേറ്റ്‌ ചെയ്യണം. 2025-26 മുതല്‍ LP/ UP/ HS വിഭാഗങ്ങളില്‍ ഓരോന്നില്‍ നിന്നും അടുത്തതിലേക്ക്‌ മാറുന്ന വിദ്യാര്‍ഥികള്‍ മാത്രം വാലിഡേഷന്‍ നടപടി പൂര്‍ത്തിയാക്കിയാല്‍ മതിയാകും.

ഉദാ:- 2024-25 വര്‍ഷം ഒന്നാം ക്ലാസില്‍ (LP) വാലിഡേഷന്‍ ചെയ്തു വിദ്യാര്‍ഥി പിന്നീട്‌ 2029-30 വര്‍ഷം അഞ്ചാം ക്ലാസിലേക്ക്‌ (UP) പ്രൊമോട്ട്‌ ആകുമ്പോള്‍ മാത്രം വാലിഡേഷന്‍ ചെയ്താല്‍ മതി. എന്നാല്‍ 2024-25 വര്‍ഷം നാലാം ക്ലാസില്‍ (LP) വാലിഡേഷന്‍ ചെയ്ത വിദ്യാര്‍ഥി 2025-26 വര്‍ഷം അഞ്ചാം ക്ലാസിലേക്ക്‌ (UP) വീണ്ടും വാലിഡേറ്റ്‌ ചെയ്യണം. ടി വിദ്യാര്‍ഥി പിന്നീട്‌ 2028-29 വര്‍ഷം എട്ടാം ക്ലാസിലേക്ക്‌ (HS) പ്രവേശിക്കുമ്പോഴാണ്‌ അടുത്ത വാലിഡേഷന്‍ വേണ്ടി വരുന്നത്‌.

സ്ഥാപനങ്ങളുടെ കാറ്റഗറിയനുസരിച്ച്‌ അപേക്ഷിക്കുവാന്‍ അര്‍ഹതയുള്ള സ്കീമുകള്‍ സ്ഥാപനത്തിന്റെ ലോഗിനില്‍ ലഭ്യമാകും. ഓരോ പദ്ധതികള്‍ക്കും അര്‍ഹതയുള്ള വിദ്യാര്‍ഥികളുടെ പട്ടികയും ക്ലാസ്‌ തിരിച്ച്‌ ലോഗിനില്‍ ലഭ്യമാണ്‌. ഒരു പദ്ധതിയും വിട്ടു പോകാതെ അപേക്ഷിക്കേണ്ടത്‌ സ്ഥാപന മേധാവിയുടെ ഉത്തരവാദിത്തമാണ്‌.



From  eDistrict help file






 പട്ടികജാതി വികസന വകുപ്പ്‌ ഡയറക്ടറുടെ നടപടി ഉത്തരവ്‌ (SCDD/2620/2024-B3 (EDN B) 1739412024 )പ്രകാരം  ഇഗ്രാന്റ്സ്‌- സ്റ്റേറ്റ്‌ പ്രിമെട്രിക്  സ്കോളര്‍ഷിപ്പ്‌ 2024-25- വിവിധ സ്കോളര്‍ഷിപ്പ്‌ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്‌ അനുമതി നല്‍കി. 

പട്ടികജാതി വികസന വകുപ്പ്‌ നടപ്പിലാക്കുന്ന സ്റ്റേറ്റ്‌ പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ പദ്ധതികള്‍  2024-25 വര്‍ഷം ഇംഗ്രാന്റ്സ്‌ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി നടപ്പിലാക്കുന്നതിനും ഇ-ഗ്രാന്റ്സ്‌ ഐ.ഡി സംവിധാനം പ്രാബല്യത്തില്‍ വരുത്തുന്നതിനും അനുമതി നല്‍കി ഉത്തരവു പുറപ്പെടുവിച്ചു. 


ഭിന്നശേഷി വിദ്യാര്‍ഥികളുടെ അധിക അലവന്‍സ്‌

* ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക്‌ സ്കോളര്‍ഷിപ്പ്‌ തുകയുടെ 10 ശതമാനം അധികമായി ലഭിക്കുന്നതാണ്‌.

* ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്ഥാപനമേധാവികള്‍ പരിശോധിച്ച്‌ ബോധ്യപ്പെടേണ്ടതും ഇ-ഗ്രാന്റ്സ്‌ പോര്‍ട്ടലില്‍ രേഖപ്പെടുത്തല്‍ വരുത്തേണ്ടതുമാണ്‌. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്‌ വാര്‍ഷിക പരിശോധനക്കായി സ്ഥാപനത്തില്‍ സൂക്ഷിക്കേണ്ടതാണ്‌

* ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അധിക തുക ലഭിച്ച വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ വര്‍ഷാവസാനം SCDO ലോഗിനില്‍ ലഭ്യമാക്കുന്നതും SCDO ബന്ധപ്പെട്ട സ്ഥാപനത്തില്‍ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിന്റെ ഭൌതിക പരിശോധന നടത്തി ബോധ്യപ്പെട്ട്‌ റിപ്പോര്‍ട്ട്‌ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക്‌ സമര്‍പ്പിക്കേണ്ടതുമാണ്‌.


 വിനിയോഗ വിവരങ്ങള്‍ സ്റ്റേറ്റ്‌ പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ പദ്ധതി പ്രകാരം വിദ്യാര്‍ഥികളുടെ അക്കൌണ്ടിലേക്ക്‌ അനുവദിക്കുന്ന തുകയുടെ വിനിയോഗ വിവരങ്ങള്‍ വിദ്യാര്‍ഥികളില്‍ നിന്നും ലഭ്യമാക്കേണ്ടതില്ല.



സമയക്രമം

(1) 2024-25 വര്‍ഷത്തെ സ്റ്റേറ്റ്‌ പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ പദ്ധതികള്‍ക്കായി 2024 ജൂണ്‍ 1 ന്‌ ഇ-ഗ്രാന്റ്സ്‌ പോര്‍ട്ടല്‍ ഓപ്പണ്‍ ചെയ്യുന്നതും 2024 ആഗസ്റ്റ്‌ 31 ന്‌ ക്ലോസ്‌ ചെയ്യുന്നതുമാണ്‌.

(2) എല്ലാ സ്ഥാപനങ്ങളിലെയും പട്ടികജാതി വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ്‌ വാലിഡേഷന്‍ 2024 ജൂണ്‍ 30 നകം പൂര്‍ത്തിയാക്കേണ്ടതും സ്കോളര്‍ഷിപ്പ്‌ അപേക്ഷകള്‍ അവസാന തീയതിയായ 2024 ആഗസ്റ്റ്‌ 31 നകം ഓണ്‍ലൈനായി നല്‍കേണ്ടതുമാണ്‌. 

(3) സര്‍ട്ടിഫിക്കറ്റ്‌ വാലിഡേഷന്‍ അപേക്ഷകള്‍ യഥാസമയം പരിശോധിച്ച്‌ തിരികെ അയക്കുവാന്‍ SCDO മാര്‍ ശ്രദ്ധിക്കേണ്ടതാണ്‌.

(4) അവസാന തീയതിക്കു ശേഷം പോര്‍ട്ടല്‍ ക്ലോസ്‌ ചെയ്യുന്നതും തുടര്‍ന്നുള്ള സ്കോളര്‍ഷിപ്പ്‌ അപേക്ഷകള്‍ നിരസിക്കുന്നതുമാണ്‌. നിശ്ചിത സമയപരിധിക്കുള്ളില്‍ ഏതെങ്കിലും വിദ്യാര്‍ഥിക്ക്‌ സ്കോളര്‍ഷിപ്പ്‌ ലഭിക്കാത്തതായി പരാതിയുണ്ടാകുന്ന പക്ഷം പ്രസ്ത്തത വിദ്യാര്‍ഥിയുടെ സ്കോളര്‍ഷിപ്പ്‌ അപേക്ഷയില്‍ കാലതാമസം വരുത്തിയ ഉദ്യോഗസ്ഥരുടെ ബാധ്യതയായി നിശ്ചയിക്കുന്നതാണ്‌.



*******************

Popular Posts

Category