സമഗ്രയിൽ ഒരു അധ്യാപകനെ/ അധ്യാപികയെ ട്രാൻസ്ഫർ ചെയ്യുന്നതിനായി ഏത് സ്കൂളിൽ നിന്നാണോ സ്ഥലമാറ്റം നൽകേണ്ടത് ആ വിദ്യാലയത്തിന്റെ സമഗ്രയിൽ ലോഗിൻ ചെയ്യണം.
സമ്പൂർണയുടെ യൂസർ നെയിം പാസ്സ് വേഡും ഉപയോഗിച്ച് ക്യാപ്ച നൽകിയതിനു ശേഷം Sampoorna Login എന്നത് Select ചെയ്ത് ലോഗിൻ ചെയ്യുക.
തുടർന്ന് വരുന്ന ഡാഷ്ബോർഡിൽ നിന്നുംTEACHERS എന്നതിൽ Click ചെയ്യുക.
All എന്നതിൽ സെലക്റ്റ് ചെയ്താൽ ആ വിദ്യാലയത്തിലെ സമഗ്രയിൽ രജിസ്റ്റർ ചെയ്ത എല്ലാ അധ്യാപകരുടെയും പേര്, യൂസർ നെയിം, പെൻ നമ്പർ, ഫോൺ നമ്പർ, സ്റ്റാറ്റസ് മുതലായ വിവരങ്ങൾ കാണാവുന്നതാണ്. Tranfer ചെയ്യേണ്ട അധ്യാപകന്റെ പേരും വിവരങ്ങളും പരിശോധിച്ചതിനു ശേഷം വലതു വശത്തുള്ള Yellow Arrow Mark ൽ ക്ലിക്ക് ചെയ്യുക.
തുടർന്ന് ജാലകത്തിൽ വരുന്ന വിൻഡോയിൽ Category : LP/UP/HS/HSS സെലക്റ്റ് ചെയ്യുക.
District : സെലക്റ്റ് ചെയ്യുക
Select School : സ്കൂൾ കോഡ് നൽകി സ്കൂൾ സെലക്ട് ചെയ്ത് Save ചെയ്യുക.
ഇതോടെ നിങ്ങളുടെ ട്രാൻസ്ഫർ ആപ്ലിക്കേഷൻ പുതിയതായി ജോയിൻ ചെയ്ത വിദ്യാലയത്തിന്റെ ലോഗിനിലേക്ക് അപ്രൂവലിനായി ഫോർവേഡ് ചെയ്യപ്പെടും.
പുതിയ സ്കൂളിന്റെ സമഗ്രയിൽ സമ്പൂർണ ലോഗിൻ ഉപയോഗിച്ച് കയറി Approval ചെയ്യുന്നതോടെ ... ഈ പ്രോസസ്സ് പൂർത്തിയാകും.