KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

PRE METRIC MINORITY SCHOLARSHIP- 2022 അപേക്ഷിക്കുമ്പോള്‍


◾ കേന്ദ്രന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനം - നമ്പർ SS 15/4/2021 -Scholorship-MoMA dt20/07/2022


പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത സ്‌കോളർഷിപ്പായ ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളർഷിപ്പിന്  അപേക്ഷിക്കാം. 


പ്രീ-മെട്രിക് മൈനോറിറ്റി സ്കോളർഷിപ്പിന് യോഗ്യരായ വിദ്യാർത്ഥികൾക്ക് നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP) വഴി ഓൺലൈൻ അപേക്ഷ (പുതിയത്/പുതുക്കൽ) നടത്താവുന്നതാണ്. 


നേരിട്ടുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 30 സെപ്റ്റംബർ 2022 ആണ്.


ന്യൂനപക്ഷ മത( മുസ്ലീം, ക്രിസ്ത്യൻ, ജൈന, ബുദ്ധ, സിഖ്, പാഴ്സി) വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുണ്ട്.


സർക്കാർ/എയ്ഡഡ്/അംഗീകൃത സ്വകാര്യ സ്കൂളുകളിൽ ഒന്നു മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രസ്തുത സ്കോളർഷിപ്പിന് അപേക്ഷിക്കാം.


അപേക്ഷകരായ കുട്ടികളുൾപ്പെടെ കുടുംബത്തിന്റെ മൊത്തം വാർഷിക വരുമാനം പരമാവധി ഒരു ലക്ഷം രൂപ.


 ഒരു കുടുംബത്തിൽ 2 കുട്ടികൾക്ക് മാത്രമേ സ്കോളർഷിപ്പിന് അർഹതയുള്ളൂ.




ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


◾ ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പിന് അർഹരായ കുട്ടികൾ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി - http://scholarships.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കണം. 


◾ ആദ്യമായി സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ FRESH അപക്ഷയും   കഴിഞ്ഞ വർഷത്തിൽ സ്കോളർഷിപ്പ് ലഭിച്ച കുട്ടികൾ ദേശീയ സ്കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈനായി RENEWAL അപേക്ഷയും സമർപ്പിക്കണം.


◾പ്രീ-മെട്രിക് (ന്യൂനപക്ഷ) സ്കോളർഷിപ്പ്  പുതിയ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് നാഷണൽ സ്കോളർഷിപ്പ് പോർട്ടലിലെ (NSP 2.0) Applicant എന്ന ഓപ്ഷനിൽ New Registration എന്ന link Login ന് വേണ്ടി ഉപയോഗിക്കണം. 


◾ നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വഴി  അപേക്ഷാ ഐഡിയും പാസ്‌വേഡും ലഭിക്കും.

 (ഉദാ:- ജനനത്തീയതി ഉപയോഗിച്ച് നാഷണൽ സ്കോളർഷിപ്പ് പോർട്ടലിലെ Applicant corner  - Login Application Submission - Fresh Applicationഎന്ന ലിങ്ക് വഴി ലോഗിൻ ചെയ്തതിന് ശേഷം പുതിയ password സെറ്റ് ചെയ്യണം.


◾പ്രീ-മെട്രിക് (ന്യൂനപക്ഷ) സ്കോളർഷിപ്പ്  Renewal ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് നാഷണൽ സ്കോളർഷിപ്പ് പോർട്ടലിലെ (NSP 2.0) 

 Applicant corner  - Login Application Submission  for  AY 2022-23 എന്ന ഓപ്ഷനിൽ Renewal Application എന്ന ലിങ്ക് ഉപയോഗിക്കണം.  

◾ Renewal അപക്ഷ സമർപ്പിക്കുന്ന കുട്ടികൾ കഴിഞ്ഞ വർഷത്തെ User ID യും password ഉം നൽകേണ്ടതാണ്.

◾അപേക്ഷകരായ കുട്ടികൾക്ക് ലഭിച്ച യൂസർ ഐഡി/പാസ്‌വേഡ് ശ്രദ്ധാപൂർവ്വം എഴുതി സൂക്ഷിക്കുക.


◾  ദേശീയ സ്കോളർഷിപ്പ് പോർട്ടലിൽ Application ID ലഭിക്കുന്നതിന്, രജിസ്ട്രേഷൻ സമയത്ത് പിശകുകൾ ഉണ്ടായാൽ, അപേക്ഷയുടെ ഫൈനൽ submission ന് മുമ്പ്, പോർട്ടലിലെ -Withdraw Application ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷ പിൻവലിച്ചതിന് ശേഷം, നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ ഒരിക്കൽ കൂടി രജിസ്റ്റർ ചെയ്യണം.  നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ അപേക്ഷയുടെ Final submission ന് ശേഷം, രജിസ്ട്രേഷൻ സമയത്ത് നൽകിയ (പേര്, ജനനത്തീയതി, Gender, ബാങ്ക് അക്കൗണ്ട് നമ്പർ, IFSC മുതലായവ)

ഏതെങ്കിലും കാരണത്താൽ സ്‌കൂൾ തലത്തിൽ അപേക്ഷ Defect ചെയ്താൽ പോലും അപേക്ഷയിൽ ഭേദഗതി വരുത്തുകയോ പിൻവലിക്കുകയോ ചെയ്യാൻ(withdrawal of application)  സാധ്യമല്ല. 


◾ ഓൺലൈൻ അപേക്ഷയ്‌ക്കൊപ്പം മറ്റ് രേഖകളൊന്നും (വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്‌ബുക്ക്, ആധാർ മുതലായവ) സ്കാൻ ചെയ്ത് അയയ്‌ക്കേണ്ടതില്ല,

 എന്നാൽ ആധാർ നമ്പർ ലഭിക്കാത്ത കുട്ടികൾ മാത്രം രജിസ്‌ട്രേഷൻ സമയത്ത് ബാങ്ക് പാസ് ബുക്ക് സ്‌കാൻ ചെയ്‌ത് സമർപ്പിക്കുക (  അക്കൗണ്ട് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്ന മുൻ പേജ്)

 ഓൺലൈൻ അപേക്ഷ പൂരിപ്പിച്ചതിന് ശേഷം, ഫൈനൽ submission ന് മുമ്പ്, അപ്‌ലോഡ് ഡോക്യുമെന്റുകൾ എന്നിടത്ത് Bonafied student of institution എന്ന ഭാഗത്തെ form download ചെയ്ത് പൂരിപ്പിച്ച് HM സാക്ഷ്യപ്പെടുത്തിയ ശേഷം Upload ചെയ്യുക

◾ അപേക്ഷകർ മുൻ വാർഷിക പരീക്ഷയിൽ കുറഞ്ഞത് 50% മാർക്ക് നേടിയിരിക്കണം.  ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് മാർക്ക്  ബാധകമല്ല.   സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള മാർക്ക് സംബന്ധിച്ച വിശദാംശങ്ങൾ ആവശ്യമുണ്ടെങ്കിൽ, ടി വിദ്യാർത്ഥികൾക്ക് അതത് സ്കൂൾ മേധാവികളെ സമീപിക്കാവുന്നതാണ്.  ഇത് എത്രയും വേഗം കുട്ടികൾക്ക് ലഭ്യമാക്കാൻ സ്കൂൾ മേധാവികൾ പ്രത്യേകം ശ്രദ്ധിക്കണം.


◾ദേശീയ സ്കോളർഷിപ്പ് പോർട്ടലിൽ വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കുന്നതിന്, 2022-23 അധ്യയന വർഷത്തിന്റെ ആരംഭ തീയതി 01/06/2022 എന്ന് നൽകണം.  ദേശീയ സ്‌കോളർഷിപ്പ് പോർട്ടൽ വഴി കേന്ദ്ര സ്‌കോളർഷിപ്പിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ, കുട്ടി പഠിക്കുന്ന സ്‌കൂളിന്റെ U -DISE കോഡ് നൽകി അതത് സ്‌കൂൾ തിരഞ്ഞെടുക്കണം.  സ്‌കൂളിന്റെ U -DISE എൻഎസ്‌പിയിൽ / അറിയില്ലെങ്കിൽ/ ലഭ്യമല്ലെങ്കില്‍, വിദ്യാർത്ഥികൾ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെടണം.


◾ഓൺലൈൻ അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അപൂർണ്ണമോ അവ്യക്തമോ തെറ്റായതോ ആയാൽ സ്കോളർഷിപ്പ് തുക നഷ്ടപ്പെടാനിടയുള്ളതിനാൽ ശ്രദ്ധിക്കുക. 


◾ ആധാർ അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെയാണ് സ്കോളർഷിപ്പ് തുക വിതരണം ചെയ്യുന്നത്.  അതിനാൽ, അർഹതയുള്ള എല്ലാ കുട്ടികൾക്കും ആധാർ ഉണ്ടായിരിക്കുന്നതാണ് ഉചിതം.  


◾ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുമ്പോൾ അപേക്ഷകന്റെ കുട്ടിയുടെ വിവരങ്ങള്‍ ആധാർ റെക്കോർഡ്, ബാങ്ക് റെക്കോർഡ്, സ്കൂൾ റെക്കോർഡ് എന്നിവയിൽ ഒരു പോലെയാണെന്ന് ഉറപ്പാക്കുക. 


◾പ്രീ-മെട്രിക് (ന്യൂനപക്ഷ സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്ന കുട്ടികളുടെ വരുമാന സർട്ടിഫിക്കറ്റ് സ്‌കൂളുകളിൽ നിർബന്ധമായും  സമർപ്പിക്കുകയും പ്രധാന അദ്ധ്യാപകൻ അപേക്ഷ നൽകിയ ശേഷം കുറഞ്ഞത് 05 വർഷമെങ്കിലും ഇത് സ്കൂളിൽ സൂക്ഷിക്കുകയും വേണം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുമ്പോൾ മൊബൈൽ ഫോൺ സൂക്ഷിക്കുക.  അപേക്ഷകരുടെ കുട്ടികളുടെ മൊബൈൽ നമ്പറിൽ പ്രസ്തുത സ്കോളർഷിപ്പിനെക്കുറിച്ച് വിവരങ്ങൾ മെസേജ് വരുന്നതാണ്, സ്കോളർഷിപ്പ് കാലയളവിൽ മൊബൈൽ ഫോൺ നമ്പർ ഇടയ്ക്കിടെ മാറ്റരുത്.

◾പ്രീ-മെട്രിക് (ന്യൂനപക്ഷ സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്ന കുട്ടികള്‍ സമര്‍പ്പിക്കേണ്ട രേഖകള്‍

(i) വരുമാന സർട്ടിഫിക്കറ്റ്,

(ii) കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്,

(iii) ജനനത്തീയതിയും വിലാസവും തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,

(iv)  മുൻ വർഷത്തെ പരീക്ഷയുടെ  വാർഷിക മാർക്ക് ലിസ്റ്റ്.



 ◾സ്‌കൂൾ , ക്ലാസ് - ന്റെ ശരിയായ അപ്‌ഡേറ്റ് NSP യിൽ ലഭ്യമല്ലെങ്കിൽ, അതാത് സ്‌കൂൾ അധികൃതരുമായി ബന്ധപ്പെട്ട് സ്‌കൂൾ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്തതിന് ശേഷം മാത്രമേ Final Submission സമർപ്പിക്കാവൂ.  അന്തിമമായി സമർപ്പിച്ച ശേഷം അപേക്ഷകളുടെ പ്രിന്റൗട്ട് ഓൺലൈനായി എടുക്കുന്നതാണ് ഉചിതമാണ്.


 ◾പ്രീ-മെട്രിക് (ന്യൂനപക്ഷ സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന കുട്ടികൾക്ക് ഈ ഓഫീസ് മുഖേനയുള്ള മറ്റ് കേന്ദ്രാവിഷ്കൃത പ്രീ-മെട്രിക്  (ഡിസെബിലിറ്റി സ്കോളർഷിപ്പ്, നാഷണൽ മീൻസ്-കം-മെറിറ്റ് (എൻഎംഎംഎസ്) സ്കോളർഷിപ്പ്, ബീഗം ഹസ്രത്ത്, മഹൽ നാഷണൽ സ്കോളർഷിപ്പ് പോലുള്ള മറ്റ് നാഷണൽ സ്കോളർഷിപ്പുകൾ എന്നിവക്ക് അപേക്ഷിക്കുന്നതിന് അർഹതയുണ്ടായിരിക്കുന്നതല്ല.


◾പ്രീ മെട്രിക് (ന്യൂനപക്ഷ) സ്‌കോളർഷിപ്പിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന കുട്ടികൾ അവരുടെ ആധാർ നമ്പർ ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്കിന്റെ ഐഎഫ്‌എസ് കോഡ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിലെ നിർദ്ദിഷ്ട ഫീൽഡുകളിൽ പിഴവില്ലാതെ രേഖപ്പെടുത്തണം.



ഇൻസ്റ്റിറ്റ്യൂട്ട് ലെവൽ നോഡൽ ഓഫീസർ  /  പ്രധാനധ്യാപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


♦️ദേശീയ സ്‌കോളർഷിപ്പ് പോർട്ടൽ വഴിയുള്ള സ്‌കോളർഷിപ്പിനുള്ള ഓൺലൈൻ അപേക്ഷകൾ പ്രിൻസിപ്പൽ/ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസർ  സൂക്ഷ്മപരിശോധന നടത്തണം..   വെരിഫിക്കേഷൻ ആരംഭിക്കുന്നതിന് മുമ്പ് ഇൻസ്റ്റിറ്റ്യൂട്ട് ലെവൽ നോഡൽ ഓഫീസറുടെ ആധാർ വിശദാംശങ്ങൾ നൽകാത്ത/മാറ്റാത്തവർ അവരുടെ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യണം, തുടർന്ന് ആധാർ രജിസ്ട്രേഷനിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ ലഭിച്ച OTP കൃത്യമായി നൽകി അപ്‌ഡേറ്റ് പൂർത്തിയാക്കണം.


♦️ദേശീയ സ്കോളർഷിപ്പ് പോർട്ടൽ മുഖേനയുള്ള സ്കൂൾ തലം പരിശോധിച്ചുറപ്പിക്കുമ്പോൾ, ഓൺലൈൻ അപേക്ഷയിലെ വിവരങ്ങൾ അപൂർണ്ണമോ അവ്യക്തമോ തെറ്റോ ആണെങ്കിൽ (ഉദാ. വരുമാന പരിധി, കമ്മ്യൂണിറ്റി, Gender , ഡേ സ്കോളർ അല്ലെങ്കിൽ ഹോസ്റ്റലർ മുതലായവ പ്രത്യേകിച്ചും) അത്തരം അപേക്ഷകൾ Defect ചെയ്യേണ്ടതാണ്. എന്നാൽ അപേക്ഷ വ്യാജമാണെന്ന് കണ്ടെത്തുന്ന പക്ഷം Reject ചെയ്യേണ്ടതാണ്. (നിരസിക്കേണ്ടതാണ്). 


♦️ പ്രസ്തുത സ്കോളർഷിപ്പിന് 30% പെൺകുട്ടികൾക്ക് സ്കോളർഷിപ്പുകളുടെ ശതമാനം സംവരണം ചെയ്തിരിക്കുന്നതിനാൽ ഓരോ ന്യൂനപക്ഷ വിഭാഗത്തിനും നിശ്ചിത എണ്ണം സ്കോളർഷിപ്പുകൾ നീക്കിവച്ചിരിക്കുന്നതിനാൽ, പ്രസ്തുത അപേക്ഷകർ യോഗ്യരായ വിഭാഗങ്ങളിൽ അപേക്ഷിച്ചിട്ടുണ്ട് എന്ന് ഉറപ്പിക്കേണ്ടതാണ്.


♦️പ്രീ-മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിച്ച കുട്ടികൾ അതത് സ്‌കൂളുകളിൽ റെഗുലര്‍ വിദ്യാർത്ഥികളാണെന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തുകയും അപേക്ഷകരുടെ താഴെ പറയുന്ന രേഖകൾ ശേഖരിച്ച് കുറഞ്ഞത് 05 വർഷമെങ്കിലും സൂക്ഷിക്കുകയും വേണം

(i) വരുമാന സർട്ടിഫിക്കറ്റ്,

(ii) കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്,

(iii) ജനനത്തീയതിയും വിലാസവും തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,

(iv)  മുൻ വർഷത്തെ പരീക്ഷയുടെ  വാർഷിക മാർക്ക് ലിസ്റ്റ്.


♦️പ്രീ-മെട്രിക് സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള വിവിധ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് സൗകര്യങ്ങളും സേവനങ്ങളും നൽകുന്നതിന് സ്കൂളുകൾ കുട്ടികളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ഫീസുകളോ സംഭാവനകളോ വാങ്ങാവുന്നതല്ല.  പ്രീ-മെട്രിക് (ന്യൂനപക്ഷ) സ്കോളർഷിപ്പ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ / പ്രിൻസിപ്പൽമാർ പ്രത്യേകം ശ്രദ്ധിക്കണം.


കൂടുതൽ വിവരങ്ങൾക്ക്

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം

0471 - 3567564,8330818477,9496304015




KPPHA STATE RESOURCE TEAM

************************







Popular Posts

Category