KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

DDE ഓഫീസ് ധര്‍ണ,ജില്ലകളില്‍ പ്രധാനാധ്യാപകരുടെ പ്രതിഷേധം ഇരമ്പി.

ഡി.ഡി.ഇ.ഓഫീസ് ധർണ : പ്രധാനാധ്യാപകരുടെ പ്രതിഷേധം ഇരമ്പി.




 തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ, പോഷകാഹാര   വിതരണച്ചെലവിന് അനുവദിക്കുന്ന തുക വർധിപ്പിക്കണമെന്ന അധ്യാപകരുടെയും സ്കൂൾ ഉച്ചഭക്ഷണ സമിതികളുടെയും  നിരന്തരമായ ആവശ്യം അംഗീകരിക്കുന്നതിൽ   സംസ്ഥാന ഗവൺമെന്റ് തുടരുന്ന  നിഷേധാത്മക നയത്തിൽ പ്രതിഷേധിച്ചും പ്രധാനാധ്യാപകരെ ഉച്ചഭക്ഷണ ച്ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടും സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകൾക്കു മുന്നിൽ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ പ്രവർത്തകർ ധർണ നടത്തി. സ്കൂൾ ഉച്ചഭക്ഷണ സമിതി അംഗങ്ങളും പങ്കെടുത്തു


    


♦️  2016ൽ  നിശ്ചയിച്ച നിരക്കിലാണ്  ഇപ്പോഴും തുക അനുവദിക്കുന്നത്. ഇത് ഇരുപതു രൂപയായെങ്കിലും വർധിപ്പിക്കണം.

♦️   ഉച്ചഭക്ഷണ സംവിധാനത്തിന് ഉപയോഗിക്കുന്ന അവശ്യസാധനങ്ങളുടെയും പാചകവാതകത്തിന്റെയും   വില  ഇരട്ടിയോ അതിലധികമോ ആയതിനാൽ പ്രഥമാധ്യാപകരും ഉച്ചഭക്ഷണച്ചുമതലയുള്ള അധ്യാപകരും  ഉച്ചഭക്ഷണ സമിതി ഭാരവാഹികളും  കടക്കെണിയിലാണെന്ന് ധർണയിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.

♦️  മുട്ട,പാൽ വിതരണം പ്രത്യേക  പാക്കേജാക്കി തുക അനുവദിക്കുക,      

♦️   ഉച്ചഭക്ഷണ സംവിധാനത്തിനുള്ള  പലവ്യഞ്ജനങ്ങളും പച്ചക്കറികളും പാൽ, മുട്ട എന്നിവയും സർക്കാർ നിയന്ത്രണത്തിലുള്ള വിപണി വഴി സ്കൂളുകളിൽ എത്തിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

♦️   ഉച്ചഭക്ഷണ ച്ചുമതലയിൽ നിന്ന് പ്രഥമാധ്യാപകരെ ഒഴിവാക്കി,സമൂഹ അടുക്കള സംവിധാനം ഉണ്ടാക്കണമെന്ന ആവശ്യത്തിൽ സംഘടന  ഉറച്ചു നില്ക്കുന്നതായി ധർണയിൽ സംസാരിച്ച കെ.പി.പി.എച്ച്.എ. നേതാക്കൾ വ്യക്തമാക്കി.




പാലക്കാട് ഡി.ഡി.ഇ.ഓഫീസ് ധർണ കെ.പി.പി.എച്ച്.എ. സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.  പാലക്കാട് ജില്ല പ്രസിഡന്റ് കെ.ജി.പവിത്രൻ ആദ്ധ്യക്ഷ്യം വഹിച്ചു.  വിവിധ സബ്‌ജില്ലകളിൽ നിന്നെത്തിയ പ്രതിനിധികളെ മുദ്രാവാക്യങ്ങളുടെയും മുദ്രാഗീതങ്ങളുടെയും അകമ്പടിയോടെ സമരപ്പന്തലിൽ സ്വീകരിച്ചിരുത്തി. ജില്ലാ സെക്രട്ടറി കെ.ജി. അനിൽകുമാർ സ്വാഗതം പറഞ്ഞു. ഇന്ന് പ്രധാനാധ്യാപകവൃന്ദം നേരിടുന്ന സങ്കീർണ്ണ പ്രശ്നങ്ങളെ കൃത്യമായി അവതരിപ്പിച്ച ഉദ്ഘാടന പ്രസംഗത്തിനു ശേഷം എല്ലാ സബ്ജില്ലകളിൽ നിന്നുമുള്ള സെക്രട്ടറിമാർ സംസാരിച്ചു. ജില്ലാ വനിതാ ഫോറം ചെയർ പേഴ്സൺ മഞ്ജുള ടീച്ചർ വനിതാ പ്രഥമാധ്യാപകരുടെ പ്രയാസങ്ങൾ  അവതരിപ്പിച്ചു. കെ.പി.പി.എച്ച്.എ. മുൻകാല സാരഥികൾ, പി.ടി.എ. പ്രതിനിധി, ഉച്ചഭക്ഷണക്കമ്മിറ്റി അംഗം, മാനേജർമാരുടെ പ്രതിനിധി എന്നിവരും  സംസാരിച്ചത് ഉച്ചഭക്ഷണ പ്രശ്നം ഒരു ജനകീയ വിഷയമായതിന്റെ തെളിവാണ്. ഷൊർണൂർ സബ്‌ജില്ലാ സെക്രട്ടറി  തുളസീദാസ് മാസ്റ്ററുടെ നന്ദി പ്രകടനത്തോടെ ധർണ സമാപിച്ചു.


       

                 കെ.പി.പി.എച്ച്.എ. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഡി.ഡി.ഇ. ഓഫീസ് ധർണ  അംഗങ്ങൾ  വർദ്ധിത വീര്യത്തോടെ പങ്കെടുത്ത്  വൻ വിജയമാക്കി. കടുത്തുരുത്തി എം.എൽ.എ. മോൻസ് ജോസഫ് ധർണ ഉദ്ഘാടനം ചെയ്തു. കെ.പി.പി.എച്ച്.എ. ജില്ലാ സെക്രട്ടറി സാജൻ ആന്റണി സ്വാഗതം പറഞ്ഞു.  ആൻസി ജോസഫ് അധ്യക്ഷത വഹിച്ചു. കെ.പി.പി.എച്ച്.എ. സംസ്ഥാന അസി. സെക്രട്ടറി സിന്ധു മേനോൻ മുഖ്യപ്രഭാഷണം നടത്തി. മുൻ ജില്ലാ പ്രസിഡന്റ് മാനുവൽ ജെയിംസ് ,ജില്ലാ ട്രഷറർ പി.ആർ.സനൽ  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ,സബ്ജില്ലാ സെക്രട്ടറിമാർ തുടങ്ങിയവർ  സംസാരിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോസ് രാഗാർദ്രി നന്ദി പറഞ്ഞു.  പ്രധാനാധ്യാപകരായ   കന്യാസ്ത്രീകളും തങ്ങളുടെ സാന്നിധ്യം കൊണ്ട് ധർണയ്ക്ക് പിന്തുണയേകി.ലൗലി വർഗീസ് പാലാ, ബെന്നി അഗസ്റ്റിൻ രാമപുരം, വിൻസന്റ് മാത്യു ഈരാറ്റുപേട്ട, കെ.ജെ.ഷെർലിമോൾ ചങ്ങനാശ്ശേരി, ജിജോ ജോസഫ് വൈക്കം,  സിന്ധു തോമസ് കോട്ടയം ഈസ്റ്റ്‌, മിനിയമ്മ ഈപ്പൻ കൊഴുവനാൽ തുടങ്ങിയവർ വിവിധ സബ് ജില്ലകളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.



     

          കെ.പി.പി.എച്ച്.എ. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും ധർണയും നടന്നു. ഡി.ഡി.ഇ. ഓഫീസ്  പരിസരത്തുനിന്നും ആരംഭിച്ച മാർച്ച്  നഗര വീഥിയിലൂടെ  സഞ്ചരിച്ച്  കലക്ടറേറ്റിനു സമീപം പ്രത്യേകം സജ്ജമാക്കിയ സമരപ്പന്തലിൽ  എത്തിച്ചേർന്നു. അംഗങ്ങളുടെ എണ്ണം കൂടുതലായതിനാൽ   പോലീസ്‌  ഇടപെട്ട് ധർണ കലക്ടറേറ്റ് പരിസരത്തേക്ക് മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. ഉബൈദുല്ല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കെ.പി.പി.എച്ച്.എ. സംസ്ഥാന വൈസ് പ്രസിഡന്റ് അജി സ്കറിയ മുഖ്യപ്രഭാഷണം നടത്തി.പ്രസിഡന്റ് ലത്തീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി യൂസഫ് സിദ്ദിഖ്, ട്രഷറർ അബ്ദുസ്സമദ് മാസ്റ്റർ, ജോയിന്റ് സെക്രട്ടറി സൈതലവി മാസ്റ്റർ, കൃപരാജ് മാസ്റ്റർ, ജലീൽ മാസ്റ്റർ,  വനിതാ ഫോറം കൺവീനർ രമാദേവി ടീച്ചർ എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ മാസ്റ്റർ, യാസറലി മാസ്റ്റർ, ഷമീർ മങ്കട, മഹേഷ് താനൂർ, ഷഹന മമ്പാട്, രമാദേവി നിലമ്പൂർ , മുനീർ പെരിന്തൽമണ്ണ, അബ്ദുൽ കരീം വണ്ടൂർ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

       




                 സ്കൂൾ ഉച്ചഭക്ഷണ വിതരണ ഫണ്ട്  പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ  കൊല്ലം ജില്ലാ സമിതി സംഘടിപ്പിച്ച ഡി.ഡി.ഇ. ഓഫീസ് ധർണ പി.സി.വിഷ്ണുനാഥ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സമീപ സംസ്ഥാനങ്ങളിൽ ഈ പദ്ധതി പ്രഥമാധ്യാപകരെ ബുദ്ധിമുട്ടിക്കാതെ സമൂഹ അടുക്കള സംവിധാനത്തിലൂടെയാണ് നടത്തി വരുന്നത്. അത് ഇവിടെയും പ്രാവർത്തികമാക്കാവുന്നതാണ്.പാൽ, മുട്ട തുടങ്ങി പോഷക സമൃദ്ധമായ ആഹാരം കുട്ടികൾക്ക് നല്കുന്നതിന് നിലവിലെ തുക അപര്യാപ്തമാണ്. കുട്ടിയൊന്നിന് 20 രൂപയെങ്കിലും തുക അനുവദിക്കണമെന്നും അത് സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും എം.എൽ.എ.പറഞ്ഞു. ജില്ലാ പ്രസിഡൻറ് എസ്.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറി പി.കെ. ബിജുമോൻ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റജി ജോർജ്, ജില്ലാ സെക്രട്ടറി എബ്രഹാം ഡാനിയൽ, ട്രഷറർ ജെ.വിൽസൺ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സ്മിത ജി.നായർ, കെ.എസ്.പ്രവീൺ കുമാർ.കെ.ഷാജൻ, ജില്ലാ ജോ.സെക്രട്ടറി സുനിൽ ജോർജ്, വനിത ഫോറം ചെയർപേഴ്സൺ മഞ്ജു മാധവൻ, ഉപജില്ലാ സെക്രട്ടറിമാരായ എഫ്.ബിജു., എച്ച്.അനൂപ്., ബി.സി.ശോഭ , സിസ്റ്റർ ജെസ്സി വർഗീസ്, സി.എസ്.അൻസർ, മുൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുനിൽ.സി.ബാബു, മുൻ സംസ്ഥാന കൗൺസിൽ അംഗം ഗീവർഗീസ് പണിക്കർ, ഉച്ചഭക്ഷണ സമിതി അംഗം ക്ലനി പയസ് എന്നിവർ സംസാരിച്ചു.ധർണയ്ക്കു മുമ്പായി കളക്ടറേറ്റ് ചുറ്റി പ്രകടനം നടത്തി.  പ്രഥമാധ്യാപകരും  ഉച്ചഭക്ഷണ സമിതി അംഗങ്ങളും സമരപരിപാടിയിൽ പങ്കെടുത്തു.

       



       സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനുള്ള തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്  ആലപ്പുഴ ഡി.ഡി.ഇ. ഓഫീസിനു മുമ്പിൽ കെ.പി.പി.എച്ച്.എ. ജില്ലാ കമ്മിറ്റിയുടെ  പ്രതിഷേധ ധർണ സംഘടിപ്പിച്ചു.നൂറു കണക്കിന് പ്രഥമാദ്ധ്യാപകർ പങ്കെടുത്ത പ്രതിഷേധ റാലിയോടുകൂടിയാണ്  ആരംഭിച്ചത്.ധർണ കെ.പി.പി.എച്ച്.എ. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഐ.അജികുമാർ  ഉദ്‌ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണ പൈയുടെ   നേതൃത്വത്തിൽ നടന്ന  ധർണയിൽ പങ്കെടുത്തവർക്ക്‌ ജില്ലാ സെക്രട്ടറി ശിവശ്രീ സ്വാഗതം ആശംസിച്ചു.വനിതാഫോറം മുൻ സംസ്ഥാന വൈസ് ചെയർ പേഴ്സൺ  കോച്ചുത്രേസ്യാമ്മ ടീച്ചർ, മുൻ ജില്ലാ സെക്രട്ടറി നെൽസൺ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഞ്ജന ടീച്ചർ, സംസ്ഥാന കൗൺസിൽ അംഗങ്ങൾ,സബ്ജില്ലാ പ്രതിനിധികൾ,മറ്റ്‌ അദ്ധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. ജില്ലാ ട്രഷറർ ജാക്സൺ നന്ദി പ്രകാശിപ്പിച്ചു. കെ.പി.പി.എച്ച്.എ.  അംഗങ്ങൾ ഒപ്പിട്ട നിവേദനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ഡി.ഡി.ഇ.എന്നിവർക്ക് സമർപ്പിച്ചു.





       കണ്ണൂരിൽ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ  പ്രധാനാധ്യാപകർ  വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിനു മുന്നിലേക്ക് പ്രകടനവും തുടർന്ന് ധർണയും നടത്തി. കെ.പി.പി.എച്ച്.എ.സംസ്ഥാന ട്രഷറർ കെ.എ.ബെന്നി ധർണ  ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.വിജയൻ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി വി.പി.രാജീവൻ, മുൻ സംസ്ഥാന അസി.സെക്രട്ടറി പി.പി.ലേഖ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ജസ്റ്റിൻ ജയകുമാർ , കെ.പി.വേണുഗോപാലൻ, ജില്ലാ അസി. സെക്രട്ടറി എ. വിനോദ്കുമാർ ,ട്രഷറർ ടി.ചന്ദ്രൻ, വനിതാ ഫോറം ജില്ലാ ചെയർ പേഴ്സൺ പി. ശോഭ , കൺവീനർ ബിന്ദു കൃഷ്ണൻ എന്നിവർ സംസാരിച്ചു.കാൽടെക്സിനു സമീപത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന് ഒ.ബിജു, എ.കെ.സുധാമണി, ടി.എം.സഞ്ജു,പി.ബിജോയി, ടി.പി.അബ്ദുൽ സലാം തുടങ്ങിയവർ നേതൃത്വം നല്കി.





        ഉച്ചഭക്ഷണ പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്ത് കെ.പി.പി.എച്ച്.എ.യുടെ നേതൃത്വത്തിൽ ഡി.ഡി.ഇ.ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. ജില്ലാ പഞ്ചായത്ത് പരിസരത്തു നിന്നും ആരംഭിച്ച മാർച്ചിന് ജില്ലാ പ്രസിഡൻറ് ജോസ് മാനുവൽ, ജില്ലാ സെകട്ടറി കെ.എൽ.പ്ലാസിഡ്, സംസ്ഥാന വൈസ് പ്രസിഡൻറ് ടി. അനിൽകുമാർ, സംസ്ഥാന  എക്സിക്യൂട്ടിവ് മെമ്പർ എ.എസ്.സുമ കുമാരി,  സ്മിത .കെ.നായർ ,തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറ് കണക്കിന് ഹെഡ്മാസ്റ്റർമാരും അധ്യാപകരും ഉച്ചഭക്ഷണ കമ്മറ്റി അംഗങ്ങളും പങ്കെടുത്തു.തുടർന്ന് ജില്ലാ പ്രസിഡൻറ് ജോസ് മാനുവലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധർണ്ണ ആലുവ എം.എൽ.എ.അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് ടി. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. കെ.ജി.പി.എസ്.എച്ച്.എ. ജില്ലാ സെക്രട്ടറി സിബി അഗസ്റ്റിൻ, എ.കെ.എസ്.ടി.യു. സംസ്ഥാന കൗൺസിലർ ശശിധരൻ കല്ലേരി, വനിതാ ഫോറം ജില്ലാ  കൺവീനർ ഷൈലജ, ജില്ലാ ജോ.സെക്രട്ടറി സ്മിത.കെ.നായർ ,സംസ്ഥാന എക്സിക്യൂട്ടിവ് മെമ്പർ എ.എസ്.സുമ കുമാരി ,  മുവാറ്റുപുഴ സബ് ജില്ലാ സെക്രട്ടറി മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.




        തിരുവനന്തപുരത്ത് നടന്ന ഡി.ഡി.ഇ.. ഓഫീസ് ധർണ കെ.പി.പി.എച്ച്.എ. വനിതാഫോറം സംസ്ഥാന കൺവീനർ  ജയമോൾ മാത്യു  ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി  അംഗം ജപരാജ് , സംസ്ഥാന സമിതി അംഗം  ഷാജഹാൻ, സംസ്ഥാന വനിതാ ഫോറം ജോ. കൺവീനർ എസ്.ഷീജ തുടങ്ങി സംഘടനയുടെ മുതിർന്ന നേതാക്കൾ സംബന്ധിച്ചു.ജില്ലാ ഭാരവാഹികൾ സബ്ജില്ലാ സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.         



     

       കെ.പി.പി.എച്ച്.എ. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ലയിൽ  ഡി.ഡി.ഇ.ഓഫിസ് ധർണ നടത്തി.   കെ.പി.പി.എച്ച്.എ. മുൻ സംസ്ഥാന കൗൺസിൽ അംഗവും  കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ  എം.ജെ.ചെറിയാൻ ഉദ്ഘാടനം ചെയ്തു. കെ.പി.പി.എച്ച്.എ.മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്  എം.ടി.ആന്റണി മുഖ്യ പ്രഭാഷണം നടത്തി. ഈ പദ്ധതി പ്രഥമാധ്യാപകരിൽ നിന്ന് മാറ്റി മറ്റ് ഏജൻസികളെ ഏല്പിക്കുകയാണ് വേണ്ടത് എന്ന് കാര്യ കാരണ സഹിതം അദ്ദേഹം വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് ബി.ഷിബു അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ബിജി ജോർജ് ,സജി കുര്യൻ, പി.ജെ.സാറാമ്മ, ബെന്നി.ഒ.സൈമൺ,ജില്ലാ ട്രഷറർ ആർ.സംഗീത എന്നിവർ പ്രസംഗിച്ചു.




       സ്കൂൾ ഉച്ചഭക്ഷണ പാചകച്ചെലവിനുള്ള തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ.പി.പി.എച്ച്.എ. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.ഡി.ഇ. ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പതിനായിരക്കണക്കിന് രൂപ ഓരോ മാസവും കൈയിൽ നിന്ന് അധികമായി മുടക്കി കടക്കെണിയിലായ പ്രധാനാധ്യാപകരും സ്കൂളിലെ നൂൺ മീൽ കമ്മിറ്റി ഭാരവാഹികളുമാണ് പ്രതിഷേധവുമായി പങ്കെടുത്തത്. ധർണ കെ.പി.പി.എച്ച്. എ.വനിതാ ഫോറം സംസ്ഥാന ചെയർപേഴ്സൺ കെ.പി.റംലത്ത് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് അലക്സ് .പി. ജേക്കബ്, ജില്ലാ സെക്രട്ടറി പി.വി.ഷാജി, സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ.സി. അബ്ദുൽ സലാം, ജില്ലാ ജോ.സെക്രട്ടറി മനോജൻ വടകര, അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ.ജിജി, കെ.പി.അബ്ദു റഹ്മാൻ,ഹെഡ്മാസ്റ്റർ മാസിക പത്രാധിപർ കെ.കെ. നരേന്ദ്രബാബു. വൈസ് പ്രസിഡന്റുമാരായ ആയിഷ ടീച്ചർ പേരാ മ്പ്ര,പി.ആർ.ബിൻസി , സുബൈർ മാസ്റ്റർ, വനിതാ ഫോറം സംസ്ഥാന വൈസ് ചെയർപേഴ്സൺ അജിതകുമാരി , വനിതാ ഫോറം ജില്ലാ കൺവീനർ സഫിയ,സക്കീർ പാലയുള്ളതിൽ, വി.പി.കുഞ്ഞഹമ്മദ്, അനു ജോർജ്, എം.രഞ്ജിത്ത് ,ഇല്ലത്ത് പ്രകാശൻ , ടി.ജെ.വർഗീസ് , സി.കെ.വിനോദ് കുമാർ ഖദീജ ടീച്ചർ, എൻ.വി. അബ്ദുറഹ്മാൻ ,ജില്ലാ ട്രഷറർ എൻ.സി. അബ്ദുള്ളക്കുട്ടി എന്നിവർ സംസാരിച്ചു.ധർണയിൽ പങ്കെടുത്ത അംഗങ്ങൾ ഒപ്പിട്ട നിവേദനം കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നൽകി.





        കെ.പി.പി.എച്ച്.എ.കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഡി.ഡി.ഇ.ഓഫീസ് ധർണ കാസർഗോഡ് എം.എൽ.എ.  എൻ.എ.നെല്ലിക്കുന്ന്  ഉദ്ഘാടനം ചെയ്തു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തി. അദ്ദേഹത്തിന്റെ പ്രസംഗം അംഗങ്ങളെ ആവേശം കൊള്ളിച്ചു . ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസ് അധ്യക്ഷത വഹിച്ചു.മുൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി രാജു മാത്യു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം  ശ്രീനിവാസ റാവു, ഹോസ്ദുർഗ് ഉപജില്ലാ സെക്രട്ടറി എം.എ.സജി, ജില്ലാ സെക്രട്ടറി പി.വി.ഷീജ,  സംസ്ഥാന കൗൺസിൽ അംഗം ഉമേഷ്‌ റാവു എന്നിവർ പ്രസംഗിച്ചു.ഉദ്ഘാടനപ്രസംഗത്തിൽ,ഉച്ചഭക്ഷണ ചുമതലയിൽ നിന്ന് പ്രധാനാധ്യാപകരെ ഒഴിവാക്കണമെന്നും, അവർ അക്കാദമികപ്രവർത്തനങ്ങളിൽ മുഴുകട്ടെ എന്നും എം.എൽ.എ. പറഞ്ഞു.ഈ വിഷയം ഒരു  പ്രമേയമായി  നിയമസഭയിൽ ഉന്നയിക്കുമെന്നും എം.എൽ.എ.ഉറപ്പു നൽകി.മലയാളം മുദ്രാവാക്യം വിളികളിൽ തുടങ്ങിയ പ്രക്ഷോഭം കന്നട മുദ്രാവാക്യം വിളികളോടെ അവസാനിച്ചു.

 



     

       കെ.പി.പി.എച്ച് .എ.  വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ വയനാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന് മുന്നിൽ ധർണ സമരം നടത്തി.ധർണയിൽ ഹെഡ്മാസ്റ്റർമാർക്കൊപ്പം ഉച്ചഭക്ഷണക്കമ്മിറ്റി അംഗങ്ങളും, പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. ഡി.ഡി.ഇ. ഓഫീസ് പരിസരത്തേക്ക് നടന്ന മാർച്ച് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബിജു മാത്യു ഫ്ലാഗ് ഓഫ് ചെയ്തു.സംസ്ഥാന അസി. സെക്രട്ടറി ഉമ്മർ പാലഞ്ചേരി ധർണ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് എൻ.എം.വർക്കി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സജി ജോൺ , വനിതാ ഫോറം ചെയർ പേഴ്സൺ കെ.ജെ.മിൻസിമോൾ ,  വനിതാ ഫോറം കൺവീനർ പി.ജെ. ജാസി, കെ.വി.ജോർജ്‌ , പി.എ.വർഗീസ് , വൈത്തിരി സബ്‌ജില്ലാ സെക്രട്ടറി കെ.ജെ.ജോസഫ് എന്നിവർ സംസാരിച്ചു.സംസ്ഥാന കൗൺസിൽ അംഗം പി.ജെ.മെജോഷ് ,ജില്ലാ ട്രഷറർ ബിനോജ് ജോൺ , ബത്തേരി സബ് ജില്ലാ പ്രസിഡന്റ് കെ.ജി.ജോൺസൺ , മാനന്തവാടി സബ് ജില്ലാ സെക്രട്ടറി കെ.കെ.പ്രേമചന്ദ്രൻ , ജില്ലാ വൈസ് പ്രസിഡന്റ് കെ.സിന്ധു , കെ.സത്യജിത്ത് എന്നിവർ നേതൃത്വം നൽകി.




        കെ.പി. പി.എച്ച്.എ. തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന  ഡി.ഡി.ഇ.ഓഫീസ് ധർണ സംസ്ഥാന പ്രസിഡണ്ട് പി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി ജോഷി. ഡി.കൊള്ളന്നൂർ സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡന്റ് ഐ. എം.മുഹമ്മദ് അധ്യക്ഷത വഹിച്ചു. സി.എഫ്. റോബിൻ, ജോസഫ് ലിയോ, വി.പി. പാപ്പച്ചൻ ,ഷാജി ജോർജ്, ടി.എ.ഫ്രാൻസിസ് , വി.ടി.ലാലി, സി.ഡി.ഷീബ, കെ.കൃഷ്ണൻകുട്ടി, ഉച്ചഭക്ഷണ സമിതി ചെയർമാൻ മനോജ്.പി. ബാലൻ തുടങ്ങിയവർ സംസാരിച്ചു.




        കെ.പി.പി.എച്ച്.എ.ഇടുക്കി ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ കട്ടപ്പന ഡി.ഇ.ഒ. ഓഫീസ് ധർണ്ണ നടത്തി.  ധർണ്ണ കട്ടപ്പന മുൻസിപ്പൽ ചെയർപേഴ്സൺ  ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സമ്മേളനങ്ങളിൽ ഉണ്ടാകുന്നതിനേക്കാൾ കൂടുതൽ അംഗങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.സംസ്ഥാന വൈസ് പ്രസിഡന്റ് അജി സ്കറിയ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡണ്ട് പി. എം. തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.റ്റി. തോബിയാസ്,വൈസ് പ്രസിഡൻ്റ് ജോസഫ് മാത്യു,എം.റ്റി.ജോസഫ്, സെലിൻ ജോസഫ് , കെ.യു.ബിനോയി , വനിതാ ഫോറം കൺവീനർ സാൽജി ഇമ്മാനുവൽ തുടങ്ങിയവർ സംസാരിച്ചു.





****************************************



Popular Posts

Category