KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

57 മത് കെ.പി.പി.എച്ച്.എ.സംസ്ഥാന സമ്മേളനം സമാപിച്ചു

കോട്ടയം: പ്രധാനാധ്യാപകരെ സ്കൂൾ ഉച്ചഭക്ഷണ വിതരണ ച്ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി  ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.) 57ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഉച്ചഭക്ഷണ ഫണ്ട് നിരക്ക്  കാലോചിതമായി വർധിപ്പിക്കണം. 2016ൽ നിശ്ചയിച്ച  നിരക്കിലാണ് ഇപ്പോഴും തുക അനുവദിക്കുന്നത്.മുട്ട,പാൽ വിതരണത്തിന് പ്രത്യേകം ഫണ്ട് അനുവദിക്കണം.ക്ഷാമബത്ത,ലീവ് സറണ്ടർ എന്നിവ അനുവദിക്കുക, സർവ്വീസിൽ നിന്ന് വിരമിച്ചവർക്ക് ശമ്പളക്കുടിശ്ശിക നൽകുക, കെ.പി.പി.എച്ച്.എ.യെ ക്യൂ.ഐ.പി. സമിതിയിൽ ഉൾപ്പെടുത്തുക, ഫണ്ട് വിനിയോഗത്തിൽ എയിഡഡ് മേഖലയോടുള്ള വിവേചനം അവസാനിപ്പിക്കുക, എല്ലാ സ്കൂളുകളിലും സൗജന്യ ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തുക  തുടങ്ങിയ ആവശ്യങ്ങളും ഏപ്രിൽ 27 മുതൽ 29 വരെ  കോട്ടയം  തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടന്ന സമ്മേളനം  ഉന്നയിച്ചു.

    പ്രധാനാധ്യാപകർ അഭിമുഖീകരിക്കുന്ന ഉച്ചഭക്ഷണഫണ്ട്‌ അപര്യാപ്തത ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അനുഭാവ പൂർവ്വം നടപടി കൈക്കൊള്ളുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.കെ.പി.പി.എച്ച്.എ.  സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറെ പ്രയാസങ്ങൾ  അനുഭവിക്കുമ്പോഴും ആത്മാർഥമായി തങ്ങളുടെ കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നവരാണ് സംസ്ഥാനത്തെ പ്രധാനാധ്യാപകർ എന്ന് മന്ത്രി പറഞ്ഞു.ചാവറ കുര്യാക്കോസ് അച്ചനും ശ്രീനാരായണ ഗുരുവും ഉൾപ്പെടെയുള്ള മഹാത്മാക്കൾ  ഉഴുതുമറിച്ചിട്ട സാംസ്കാരിക കേരളത്തിൽ വർത്തമാന കാലത്ത്  വിഭാഗീയ ചിന്തകൾ വർധിക്കുകയാ ണെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ വായനാ ശീലം വർധിപ്പിച്ച് ഇതിനെ മറികടക്കണം.ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.  സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ , കോട്ടയം അതിരൂപത കോർപ്പറേറ്റ് സെക്രട്ടറി ഫാ.തോമസ് പുതിയകുന്നേൽ, സംഘാടക സമിതി ജനറൽ കൺവീനർ പി.കെ.ബിജുമോൻ ,  കെ.ടി. തോബിയാസ്,ബിജി ജോർജ് , കെ.ജി. അനിൽകുമാർ, സജി ജോൺ എന്നിവർ സംസാരിച്ചു.



     വിദ്യാഭ്യാസ - സാംസ്കാരിക സമ്മേളനം ലോകസഞ്ചാരി  സന്തോഷ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തി. കെ.പി.പി.എച്ച്.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ടി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.എ.ബെന്നി, പി.വി.ഷീജ, വി.പി.രാജീവൻ , കെ.എൽ.പ്ലാസിഡ്, എബ്രഹാം ഡാനിയേൽ,  കോട്ടയം ജില്ലാ സെക്രട്ടറി സാജൻ ആന്റണി എന്നിവർ സംസാരിച്ചു.


    വനിതാ സമ്മേളനം മുൻ എം.എൽ.എ.കെ.എൻ.എ.ഖാദർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാ കമ്മീഷൻ മുൻ അംഗം ഡോ.ജെ.പ്രമീളാദേവി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വനിതാ ഫോറം ചെയർ പേഴ്സൺ കെ.പി.റംലത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവീനർ ജയമോൾ മാത്യു, കെ.കെ.അജിതകുമാരി , സിന്ധു മേനോൻ , സിസ്റ്റർ അൽഫോൻസ തോമസ്, എം.സെയ്തലവി, ആർ.രാധാകൃഷ്ണ പൈ, എസ്.ഷീജ എന്നിവർ സംസാരിച്ചു.


        അധ്യാപകവൃത്തി ഏറ്റവും ശേഷ്ഠമെന്ന് എം.ജി. യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.സിറിയക് തോമസ് പറഞ്ഞു.കെ.പി.പി.എച്ച്.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .കേരളത്തിലെ പ്രഗത്ഭരായ ഭരണാധികാരികളിൽ പലരും  അധ്യാപകരായിരുന്നു.ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്ത്വം ഉൾക്കൊണ്ടുകൊണ്ട് സമ്മർദ്ദങ്ങളെ അതിജീവിച്ച്  പ്രവർത്തിക്കാൻ അദ്ദേഹം പ്രധാനാധ്യാപകരെ ഉദ്ബോധിപ്പിച്ചു.സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ,  ജോ.സെക്രട്ടറി ഉമ്മർ പാലഞ്ചീരി, ഹെഡ്മാസ്റ്റർ മാസിക പ്രിന്റർ ആന്റ് പബ്ലിഷർ എം.ഐ. അജികുമാർ, സംസ്ഥാന പഠന ഗവേഷണ കേന്ദ്രം മാനേജർ കെ.കെ. ഗംഗാധരൻ, സംസ്ഥാന ട്രഷറർ കെ.എ.ബെന്നി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോസ് രാഗാദ്രി എന്നിവർ പ്രസംഗിച്ചു.


     




യാത്രയയപ്പ് സമ്മേളനം കെ.പി.പി.എച്ച്.എ. മുൻ  സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.ആന്റണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അജി സ്കറിയ, അസി.സെക്രട്ടറി കെ.ശ്രീധരൻ, ഹെഡ് മാസ്റ്റർ മാസിക എഡിറ്റർ കെ.കെ. നരേന്ദ്രബാബു, അസോ.എഡിറ്റർ എസ്.നാഗദാസ്, കോട്ടയം ജില്ലാ പ്രസിഡന്റ് ആൻസി ജോസഫ് , മുൻ ജില്ലാ സെക്രട്ടറി സജി കുര്യൻ എന്നിവർ പ്രസംഗിച്ചു.സമ്മേളന നഗരിയിൽ കെ.പി.പി.എച്ച്.എ. അംഗങ്ങൾ  വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.


   ഭാരവാഹികളായി പി.കൃഷ്ണപ്രസാദ് (പ്രസിഡന്റ്) കെ.കെ.നരേന്ദ്രബാബു ,    അജി സ്കറിയ ,       പി.കെ.ബിജുമോൻ (വൈസ് പ്രസിഡന്റുമാർ) 

ജി.സുനിൽകുമാർ (ജനറൽ സെക്രട്ടറി)കെ.ശ്രീധരൻ(ജോ.സെക്രട്ടറി),കെ.പി.റംലത്ത്,സി.എഫ്.റോബിൻ,സജി കുര്യൻ (അസി.സെക്രട്ടറിമാർ)

കെ.എ.ബെന്നി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

വനിതാ ഫോറം ഭാരവാഹികളായി എ.എസ്.സുമകുമാരി(ചെയർ പേഴ്സൺ)പി.ജെ.ജാസ്സി(വൈസ് ചെയർ പേഴ്സൺ)  ജയമോൾ മാത്യു(കൺവീനർ)സാൽജി ഇമ്മാനുവൽ (ജോ.കൺവീനർ) എന്നിവരെയും തെരഞ്ഞെടുത്തു.



Popular Posts

Category