KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

മാതാപിതാക്കള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കേസുകളില്‍ കുട്ടികള്‍ക്ക്‌ റ്റി.സി അനുവദിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ 02/06/2015 ലെ . സി.ആര്‍.എം.പി. നം. 16221 1/എല്‍.എ.2/2015 നമ്പര്‍ ഉത്തരവിലെ  നിർദേശങ്ങൾക്കനുസരിച്ച് ,






01/09/2015 തീയതിയിലെ പൊതുവിദ്യാഭ്യാസ (ജി) വകുപ്പ്‌ നം. 37260/ജി1/15/പൊവിവ. എന്ന  സര്‍ക്കുലര്‍ പ്രകാരം  മാതാപിതാക്കള്‍ തമ്മില്‍ തര്‍ക്കം  നിലനില്‍ക്കുന്ന കേസുകളില്‍ കുട്ടികള്‍ക്ക്‌ റ്റി.സി അനുവദിക്കുന്നതിനുള്ള  മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട് .


ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ ദാമ്പത്യ പ്രശ്നങ്ങൾ  നിലനില്‍ക്കുന്ന കേസുകളില്‍ സ്കൂള്‍ അധികൃതര്‍ മാതാവിന്റെ/പിതാവിന്റെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ റ്റി.സി നൽകുന്നില്ല എന്ന നിരവധി പരാതികള്‍ സര്‍ക്കാരിന്റെ വിവിധ തലങ്ങളിലും കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മുമ്പാകെയും സമര്‍പ്പിക്കപ്പെട്ടു വരുന്നു.


സ്കൂള്‍ അധികൃതര്‍ അപ്രകാരം റ്റി.സി നൽകാതിരിക്കുന്നത്‌ ഏതെങ്കിലും ഒരു രക്ഷിതാവിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ്‌. മാതാപിതാക്കള്‍ തമ്മിലുള്ള ദാമ്പത്യ തര്‍ക്കങ്ങള്‍ കാരണം കുട്ടികള്‍ അനുഭവിക്കുന്ന മാനസിക-സംഘര്‍ഷത്തിനോടൊപ്പം അവരുടെ വിദ്യാഭ്യാസവും തടസപ്പെടുന്ന  സാഹചര്യം ഒരുതരത്തിലും അനുവദിക്കുവാന്‍ പറ്റില്ല.


ഇത്തരം സാഹചര്യങ്ങളില്‍ റ്റി.സി നല്‍കുന്നതിന്‌ താഴെപറയും പ്രകാരം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. 



1. റ്റി.സി നൽകുന്നത്  വിലക്കിക്കൊണ്ടുള്ള കോടതി വിധികളൊന്നും നിലവിലില്ലെങ്കില്‍  ഏതൊരു രക്ഷിതാവിന്റെ കരുതലിലും സംരക്ഷണയിലുമാണോ കുട്ടി കഴിയുന്നത്‌, ആ രക്ഷിതാവിന്റെ അപേക്ഷയില്‍ കുട്ടിയ്ക്ക്‌ റ്റി.സി അനുവദിക്കാവുന്നതാണ്.


2. മാതാവ്‌/പിതാവ്‌ ഉപേക്ഷിച്ചു പോയ കേസുകളിലും വിവാഹമോചനം ചെയ്യപ്പെട്ട കേസുകളിലും കുട്ടി യഥാര്‍ത്ഥത്തില്‍ ആരുടെ കൂടെയാണോ ജീവിക്കുന്നത്‌, ആ രക്ഷിതാവിന്റെ അപേക്ഷയില്‍ കുട്ടിയ്ക്ക്‌ റ്റി.സി അനുവദിയ്ക്കേണ്ടതാണ്‌. 






Popular Posts

Category