പ്രിയ KPPHA കൂട്ടുകാരേ..
ജനുവരി 1,2 തീയതികളിൽ നെല്ലിയാമ്പതിയിൽ KPPHA സംസ്ഥാന വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന ധ്വനി സംസ്ഥാന ശില്പശാല വനിതാ ഫോറത്തിന്റെ ചരിത്രത്തിലെ പൊൻ തൂവലുകളിലൊന്നായി മാറി.KPPHA പ്രസ്ഥാനത്തിന്റെ കരുത്ത് വിളിച്ചോതിക്കൊണ്ട് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.ധ്വനി ശില്പശാല വിജയമാക്കുന്നതിന് ഒപ്പം നിന്ന KPPHA സംസ്ഥാന സമിതിക്ക് അഭിനന്ദനങ്ങൾ .ധ്വനി ശില്പശാല വിജയിപ്പിക്കുന്നതിൽ ഏറെ പ്രയത്നിച്ചത് പാലക്കാട് ജില്ലാ സെക്രട്ടറി അനിൽകുമാർ സാറിന്റെ നേതൃത്വത്തിലുള്ള പാലക്കാട് ടീം ആണ്. നന്ദി...വനിതാ ഫോറം കോർ കമ്മിറ്റി അംഗങ്ങളുടെ കൂട്ടായ ശ്രമത്തിന്റെ പരിണിതഫലമാണ് ധ്വനി ശില്പശാല.അഭിനന്ദനങ്ങൾ...എല്ലാത്തിലുമുപരി കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നുമുള്ള വനിതാ പ്രവർത്തകരുടെ സാന്നിധ്യമാണ് ധ്വനി യുടെ വിജയത്തിന്റെ കാരണം.നന്ദി..എല്ലാവർക്കും...ഇനിയും നമുക്കൊന്നായ് മുന്നേറാം...KPPHA യ്ക്കൊപ്പം..