KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

LSS REVALUATION 2024

എല്‍.എസ്‌.എസ്‌ പരീക്ഷ  ഫെബ്രുവരി  2024- ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള അപേക്ഷ രജിസ്റ്റര്‍ ചെയ്യുന്നതെങ്ങനെ 


 29/04/2024 തീയതിയിലെ നം. ഇ.എക്സ്‌.എ(4)/52000/2023/സി.ജി.ഇ പരീക്ഷാ കമ്മീഷണറുടെ   പരിപത്ര പ്രകാരം   (Read Circular)


2024 ഫെബ്രുവരി 28 ന്‌ നടന്ന എല്‍.എസ്‌.എസ്‌ പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയത്തിന്‌ അപേക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ പരീക്ഷാഭവന്റെ ഓദ്യോഗികവെബ്സ്റ്റൈായ 
https://bpekerala.in/lss_uss_2024/index.php  ല്‍

02.05.2024 മുതല്‍ 10.05.2024 ഉച്ചയ്ക്ക്‌ 02.00 മണിവരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.


ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിന്‌  200/-രൂപ (പേപ്പര്‍ ഫസ്റ്റിന്‌ 100 രൂപ, പേപ്പര്‍ സെക്കന്റിന്‌ 100 രൂപ) എന്ന നിരക്കിലാണ്‌ ഫീസ്‌ അടയ്ക്കേണ്ടത്‌.


രക്ഷിതാക്കൾ ചെയ്യേണ്ടത്  :

Login Page  > https://bpekerala.in/lss_uss_2024/index.php എന്നതിൽ ക്ലിക്ക്  ചെയ്ത്  ചുവടെ നൽകിയിരിക്കുന്ന LSS Revaluation Application Click Here to Apply എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.





Click here to apply


പരീക്ഷാര്‍ത്ഥികള്‍ രജിസ്ട്രേഷന്‍ നടത്തുന്നതിനായി രജിസ്റ്റർ നമ്പർ ,ജനന തീയതി എന്നിവ  നൽകി  View Details ക്ലിക്ക് ചെയ്യുക.

ചുവടെ പ്രത്യക്ഷമാകുന്ന വിവരങ്ങൾ പരിശോധിച്ച്  റീ വാല്യൂഷൻ ആവശ്യമായ പേപ്പറുകൾക്ക്  നേരെയുള്ള ചെക്ക് ബോക്സിൽ  ടിക്ക് നൽകി തുക രേഖപ്പെടുത്തുക.തുടർന്ന് Submit ബട്ടൺ ക്ലിക്ക് ചെയ്യുക.




"Are you Sure to Save the Details" എന്നതിന്  Yes നൽകുക.




പ്രിന്റ് ഔട്ട് ഡൌൺലോഡ് ചെയ്ത്  രക്ഷിതാവിന്റെ പേരും ഒപ്പ് വച്ച്  തുക സഹിതം  സ്‌കൂള്‍ പ്രഥമാദ്ധ്യാപകനെ ഏൽപ്പിക്കുക.






സ്‌കൂള്‍ പ്രഥമാദ്ധ്യാപകന്‍  ബന്ധപ്പെട്ട ഉപജില്ലാവിദ്യാഭ്യാസഓഫീസര്‍ക്ക്‌  13.05.2024 ന്‌ വൈകുന്നേരം 04.00 മണിക്ക്‌ മുമ്പ്‌ സമര്‍പ്പിക്കേണ്ടതാണ്‌.




ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പരീക്ഷാര്‍ത്ഥികളില്‍ നിന്നും ലഭിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് ഓണ്‍ലൈനില്‍ വെരിഫൈ ചെയ്യേണ്ടതും ഫീസ്‌ പണമായി സ്വീകരിച്ച്‌ അപേക്ഷകര്‍ക്ക്‌ രസീത്‌ നല്‍കേണ്ടതുമാണ്‌. 


13.05.2024 ന്‌ ശേഷം ലഭിക്കുന്നതും അപൂര്‍ണ്ണവുമായ വിവരങ്ങള്‍ അടങ്ങിയതുമായ അപേക്ഷകള്‍ യാതൊരു കാരണവശാലും ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്വീകരിക്കുവാന്‍ പാടുള്ളതല്ല.


പുനര്‍മുല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തില്‍ സ്കോളര്‍ഷിപ്പ്‌ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ അവരില്‍ നിന്നും ഫീസ്‌ ആയി സ്വീകരിച്ച (200രൂപ) തുക മടക്കി നല്‍കേണ്ടതും, ബാക്കി തുക സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര എന്ന പേരില്‍ മാറാവുന്ന ഡിമാന്റ്‌ ഡ്രാഫ്റ്റ്‌ എടുത്ത്‌, സൂപ്രണ്ട്‌ എ-സെക്ഷന്‍ പരീക്ഷാഭവന്‍, പൂജപ്പുര തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ അയച്ചുനല്‍കേണ്ടതുമാണ്‌.






ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കുളള ചുമതലകള്‍

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയശേഷം അപേക്ഷകര്‍ സമര്‍പ്പിക്കുന്ന പ്രിന്റൂട്ടിലെ വിവരങ്ങള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഓണ്‍ലൈനില്‍ വെരിഫൈ ചെയ്യേണ്ടതാണ്‌. അപേക്ഷകള്‍ ലഭിക്കുന്ന അന്നുതന്നെ ഓണ്‍ലൈന്‍ വെരിഫിക്കേഷനും നടത്താവുന്നതാണ്‌.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ നടത്തിയതിന്‌ ശേഷമാണ്‌ ടി ഉത്തരക്കടലാസുകള്‍ പുനര്‍മൂലൃനിര്‍ണ്ണയം നടത്തേണ്ടത്‌.

ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ 13.05.2024 വൈകുന്നേരം 04.00 മണിക്ക്‌ തന്നെ പൂര്‍ത്തിയാക്കേണ്ടതും വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന സ്റ്റേറ്റ്മെന്റ്‌ ന്റെ പ്രിന്റൌട്ട്‌ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ Countersign ചെയ്ത്‌ ജില്ലാവിദ്യാഭ്യാസ ആഫീസര്‍ക്ക്‌ സമര്‍പ്പിക്കേണ്ടതുമാണ്‌.

പരീക്ഷാര്‍ത്ഥികളില്‍ നിന്നും ലഭിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റട്ട്‌ ഓഫീസില്‍ സൂക്ഷിക്കേണ്ടതാണ്‌. അപേക്ഷകരില്‍ നിന്നും പുനര്‍മൂല്യനിര്‍ണ്ണയത്തിനായി സ്വീകരിച്ച ഫീസ്‌, പുനര്‍മുല്യനിര്‍ണ്ണയത്തിലൂടെ സ്‌കോളര്‍ഷിപ്പ്‌ ലഭിച്ച കുട്ടിയ്ക്ക്‌ തിരികെ നല്‍കിയ തുക മുതലായ വിവരങ്ങള്‍ ഒരു രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതും ഇത്‌ ആവശ്യപ്പെടുമ്പോള്‍ പരിശോധനയ്ക്കായി നല്‍കേണ്ടതുമാണ്‌.

എ.ഇ.ഒ.മാര്‍ അപേക്ഷ വെരിഫൈ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. AEO Home login ചെയ്തശേഷം Revaluation Verification Menu വില്‍ പ്രവേശിച്ച്‌ പരീക്ഷാര്‍ത്ഥിയുടെ രജിസ്റ്റര്‍ നമ്പര്‍ രേഖപ്പെടുത്തി View Application ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ അപേക്ഷകളുടെ ലിസ്റ്റ്‌ ലഭ്യമാകും.

2. ഓരോ ആപ്ലിക്കേഷനിലും ഉള്ള View Application ബട്ടണ്‍ ക്ലിക്ക്‌ ചെയ്താല്‍ ആപ്ലിക്കേഷന്റെ വിശദവിവരങ്ങള്‍ കാണാം. ഈ വിവരങ്ങള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച വിവരങ്ങളുമായി ഒത്തുനോക്കി ബോദ്ധ്യപ്പെട്ടാല്‍ പ്രിന്റൂട്ടും പ്രിന്റൂട്ടും  Verify Application എന്ന ബട്ടണ്‍ ക്ലിക്ക്‌ ചെയ്ത്‌ അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാക്കാവുന്നതാണ്‌.

3. Application Verification പൂര്‍ത്തിയാക്കിയശേഷം എ.ഇ.ഒ Home login ലെ Menu 1150-ല്‍ നിന്നും Revaluation Verify list എന്ന ബട്ടണ്‍ ക്ലിക്ക്‌ ചെയ്താല്‍ Revaluation Abstract Report ലഭ്യമാണ്‌.

4. അപേക്ഷകള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ലഭിക്കുന്ന മുറയ്ക്ക്‌ തന്നെ എ.ഇ.ഒ.മാര്‍ ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ നടത്തി തീര്‍ക്കേണ്ടതാണ്‌. 13.05.2024 ന്‌ വൈകുന്നേരം 5 മണിയ്ക്ക്‌ മുമ്പ്‌ എല്ലാ അപേക്ഷകളും പരിശോധിച്ച്‌ വെരിഫിക്കേഷന്‍ നടത്തേണ്ടതാണ്‌.


*******************


Popular Posts

Category