KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

കെ.പി.പി.എച്ച്.എ. 56-ാം സംസ്ഥാന സമ്മേളനം മാർച്ച് 11,12,13 തീയ്യതികളിൽ


കൂത്തുപറമ്പ് : കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) 56-ാം സംസ്ഥാന സമ്മേളനം മാർച്ച് 11,12,13 തീയ്യതികളിൽ കൂത്തുപറമ്പ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടക സമിതി. ജനറൽ കൺവീനർ കെ.ശ്രീധരൻ , സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെ.മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യും.കെ.പി.പി.എച്ച്. എ. സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിക്കും. പ്രതിനിധി സമ്മേളനം, വിദ്യാഭ്യാസ -സാംസ്കാരിക സമ്മേളനം,വനിതാ സമ്മേളനം, യാത്രയയപ്പു സമ്മേളനം തുടങ്ങിയവയുണ്ടാകും. കെ.പി.പി.എച്ച്.എ.സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി.അബ്ദുൽ സലാം,കണ്ണൂർ ജില്ലാ സെക്രട്ടറി ജസ്റ്റിൻ ജയകുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.





Popular Posts

Labels