KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

ധനകാര്യ മന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകി.


  സ്കൂൾ ഉച്ചഭക്ഷണ സംവിധാനത്തിലെ അപാകതകൾ പരിഹരിക്കണമെന്നും,നിലവിൽ പ്രധാന അധ്യാപകർ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന്  ആവശ്യപ്പെട്ടു.സ്കൂൾ ഉച്ചഭക്ഷണത്തിൽ  കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം അടിയന്തരമായി നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ചു ബഹുമാനപ്പെട്ട സംസ്ഥാന മുഖ്യമന്ത്രി,സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി,(മുഖ്യമന്ത്രി വിദേശപര്യടനം കഴിഞ്ഞ് കൊറന്റെൻൽ ആയതിനാൽ ) അദ്ദേഹത്തിന്റെ പ്രൈവറ്റ്  സെക്രട്ടറി ശ്രീ CM രവീന്ദ്രൻ, പൊളിറ്റിക്കൽ സെക്രട്ടറി ശ്രീ കെ കെ രാഗേഷ്... എന്നിവരെ കാണുകയും നിവേദനം നൽകുകയും നമ്മുടെ പ്രയാസങ്ങൾ വിശദീകരിക്കുകയും ചെയ്തു. ഉച്ചഭക്ഷണ വിഷയമായി ഉണ്ടായിട്ടുള്ള നമ്മുടെ ബുദ്ധിമുട്ടുകൾ വളരെ ശ്രദ്ധാപൂർവ്വം  കേൾക്കുകയും അടിയന്തര  പരിഹാരം ഉറപ്പാക്കുകയും ചെയ്യാമെന്ന് ഇവർ സംഘടനയ്ക്ക് ഉറപ്പുനൽകി. ഈ വിഷയത്തിൽ അടിയന്തര പരിഹാരം നിർദേശിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ധനകാര്യമന്ത്രിയ്ക്ക് നിർദേശം നൽകാമെന്ന മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പുനൽകി.ബഹു.ധനകാര്യമന്ത്രി ഈ വിഷയം ഗൗരവമായി പരിഗണിച്ച് തുക വർധിപ്പിക്കുമെന്നും ഉറപ്പുനൽകി. സംഘടനയുടെ ദീർഘനാളത്തെ തീവ്രപരിശ്രമത്തിന്റെ ഭാഗമായി ഈ മേഖലയിൽ നിലനിൽക്കുന്ന നമ്മുടെ പ്രയാസങ്ങൾക്ക് താൽക്കാലികമായെങ്കിലും വിരാമം ഉണ്ടാകും എന്ന് ആശ്വസിക്കാം.


     12600 ഓളം സ്കൂളുകളിലെ ഏകദേശം 29.5 ലക്ഷം കുട്ടികൾക്ക്,സാമ്പത്തിക പരാധീനതകൾ അതിജീവിച്ചു,സ്വന്തം ശമ്പളത്തിൽ നിന്നും നിന്നും തുക മുടക്കി വിഭവസമൃദ്ധമായി ഈ നാളുകളിൽ ഒക്കെ തന്നെ ആഹാരം നൽകിയ പ്രധാന അധ്യാപകരുടെ പ്രയാസങ്ങൾ ഗവൺമെന്റ്നു ബോധ്യപ്പെട്ടിട്ടുണ്ട്.ഈ വിഷയങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ എത്തിച്ചു ഒരു പരിധി വരെ പരിഹാര ശ്രെമങ്ങൾ നടത്തുവാൻ നമുക്ക് കഴിഞ്ഞു എന്നുള്ളത് തീർത്തും അഭിമാനകരമാണ്.സ്കൂൾ ഉച്ചഭക്ഷണ സമിതി അടക്കമുള്ളവരെ, ഈ പ്രക്ഷോഭത്തിൽ  യോജിപ്പിച്ചുകൊണ്ട് സംഘടന നേതൃത്വം നൽകിയ  സമര പരിപാടിയിലേക്ക് അവരെ അണിചേർക്കാൻ നമുക്ക് കഴിഞ്ഞത് കൊണ്ടാണ് ഈ വിഷയം ഗവൺമെന്റ്ന്റെ സജീവ ശ്രദ്ധയിലേക്ക് എത്തിക്കുവാൻ നമുക്ക് കഴിഞ്ഞത്.സംഘടനയുടെ ഈ കൂട്ടായ്മ ഏവർക്കും പ്രചോദനമാകട്ടെ...

       അതോടൊപ്പം  കഴിഞ്ഞവർഷങ്ങളായി നിലനിൽക്കുന്ന പ്രധാനഅധ്യാപക നിയമനം സംബന്ധിച്ചുള്ള അനിശ്ചിതത്വം അടുത്ത ദിവസങ്ങളിൽ തന്നെ പരിഹരിച്ച് ഉടനെ ഉത്തരവ് ആകും.നോഷണൽ ഫിക്സേഷൻ സംബന്ധിച്ചുള്ള  അനോമിലി നമ്മുടെ നിവേദന പ്രകാരം,ആവശ്യപ്പെട്ടത് പോലെ തന്നെ പരിഹരിച്ചുകൊണ്ട് അടുത്ത ദിവസങ്ങളിൽ  ഉത്തരവാകും. അതോടെ പ്രയാസങ്ങൾ അനുഭവിക്കുന്ന  പ്രധാനാദ്ധ്യാപകരുടെ സാമ്പത്തികനഷ്ടം പരിഹരിക്കപ്പെടും.

പ്രധാനാധ്യാപകരുടെ... ദൈനംദിന  പ്രശ്നങ്ങൾ ഒക്കെ തന്നെ പരിഹരിക്കുന്നതിൽ സംഘടനയുടെ സജീവമായ ഇടപെടലുകൾ തുടരുന്നു......

ജനറൽ സെക്രട്ടറി

Popular Posts

Labels