കേരളത്തിലെ എയ്ഡഡ് മേഖലയിലെ അധ്യാപകർഏറെക്കുറെ സർവിസ് റൂൾസ് ന്റെ ഭാഗം ആണെങ്കിലും പ്രധാനമായും കേരള എഡ്യൂക്കേഷൻ ആക്ട് ആൻഡ് റൂൾസ് എന്ന സ്പെഷ്യൽ റൂൾസ് ന്റെ അടിസ്ഥാനത്തിൽ ആണ് സർവീസിൽ തുടരുന്നത്..എങ്കിൽ ഗവൺമെന്റ് മേഖലയിലെ അധ്യാപകർ കേരള സർവീസ്റൂൾസ് ന്റെ യും കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് റൂൾസ് ന്റെ അടിസ്ഥാനത്തിൽ ആണ് പ്രവർത്തിക്കുന്നത്.വർഷങ്ങളായി എയ്ഡഡ് മേഖലയിൽ ഉണ്ടാകുന്നലീവ് ഒഴിവ് കളിൽ..... അധ്യാപക നിയമനം നടന്നിരുന്നു. ആദ്യകാലങ്ങളിൽ ഇത്തരം നിയമങ്ങൾ.. 60 ദിവസങ്ങൾക്ക് മുകളിലുള്ള ഒഴിവുകളിലേക്ക് മാത്രമേ പരിഗണിച്ചിരുന്നുള്ളൂ പിന്നീട് 27/4/2005ൽ ഇറങ്ങിയ go (p)121/2005 പ്രകാരം ഒരു അക്കാദമിക് വർഷം സർവീസ് ഉണ്ടെങ്കിൽ മാത്രമേ, പിന്നീട് അടുത്തു വരുന്ന സ്ഥിരഒഴിവിലേക്ക് ക്ലെയിം നിലനിൽക്കുകയുള്ളൂ എന്ന് നിയമം വന്നത്.. എയ്ഡഡ് മേഖലയിൽ നിരവധി ആയിട്ടുള്ള ഇത്തരം ക്ലെയിമുകളിൽ പതിനായിരക്കണക്കിന് അധ്യാപകർ ഉണ്ട്. ഒരു വർഷം മുതൽ അഞ്ചു വർഷക്കാലവും പത്തു വർഷക്കാലവും, അതിലേറെ വർഷവും ലീവെടുത്ത് വിദേശത്തേക്ക് പോകുന്ന സ്ഥിരം ജീവനക്കാർക്ക് പകരമായി ഇത്തരം ലീവ് ഒഴിവ്കളിൽ ജോലി ചെയ്തിട്ടുള്ള വർക്ക്.....ശമ്പളപരിഷ്കരണം വഴിയുള്ള വെയിറ്റേജ്, ഇംക്രിമെന്റ് ആനുകൂല്യം, സമയ ബന്ധിത ഗ്രേഡിന് വേണ്ടിയിട്ടുള്ള സർവീസ് ആനുകൂല്യം.. ലീവ് ആനുകൂല്യം.. ശമ്പള നിർണയ ആനുകൂല്യം എന്നിവയ്ക്കെല്ലാo നാളിതുവരെ അർഹത ഉണ്ടായിരുന്നു. പക്ഷേ 10 /8/ 2018ൽ ഇറങ്ങിയ go (p)128/2018 പ്രകാരം ടി ഗവൺമെന്റ് ഉത്തരവ് തീയതിക്ക് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന എയ്ഡഡ് മേഖലയിലെ അധ്യാപകർക്ക് ഈ ലീവ് സർവീസ് കാലയളവ് പെൻഷന് പരിഗണിക്കില്ല എന്ന സർക്കാർ അസന്നിഗ്ധമായി വ്യക്തമാക്കുകയുണ്ടായി. കൂടാതെ ഇത് 28 /10/ 2019 ലെ ജീഒ 401/2019 പ്രകാരം കെഎസ്ആർ ചട്ടത്തിൽ ഭേദഗതി വരുത്തുക കൂടി ചെയ്തു.
സർവീസ് മേഖലയിൽ ഒരു കൂടിയാലോചനയും ഇല്ലാതെ നടപ്പിലാക്കിയഈ ഉത്തരവു മൂലം പതിനായിരക്കണക്കിന് അധ്യാപകർക്ക് പെൻഷന് അർഹതയില്ലാതെ, മിനിമം പെൻഷൻ പോലും ലഭ്യമാകാതെ, വലിയ സാമ്പത്തിക നഷ്ടത്തോടെ സർവീസിൽ നിന്നും പുറത്തു പോകേണ്ടി വന്നു.ജീവിതാവസാനം വരെ ഈ മേഖലയിൽ ജോലി ചെയ്ത അധ്യാപകരോട് കാണിച്ച ഏറ്റവും വലിയ ക്രൂരത ആയിരുന്നു ഇത്. വാർദ്ധക്യകാലത്ത് പെൻഷൻ പോലും അർഹതയില്ലാതെ... ഇവർ സർവീസിൽ നിന്നും പുറത്തു പോകേണ്ടി വന്നത്... ഒരു ഭരണാധികാരി യുടെയും കണ്ണുതുറപ്പിച്ചില്ല .. ശാരീരിക അവശത ഉള്ള സമയത്ത് മരുന്നിനുപോലും സാമ്പത്തികം ഇല്ലാതെ അന്യരുടെ മുന്നിൽ കൈ.. നീട്ടേണ്ടി വന്ന ഗതികേട്... അധ്യാപക ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു അധ്യാപക സംഘടനയും ഇതിനെതിരെ ശബ്ദമുയർത്തി കണ്ടില്ല നിരവധി പേർ ഇതിനായി കോടതിയിൽ എത്തിയെങ്കിലും, നാളിതുവരെ ഒരു കോടതിയും, അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.
20 വർഷക്കാലം വരെ സർവീസിൽ ലീവ് പീരിഡിൽ ജോലി ചെയ്ത അദ്ധ്യാപകർക്ക് പോലും ഈ ദുര്യോഗം ഉണ്ടായി. 9/ 5 /2016ൽ go 66 /2016 പ്രകാരം ഉമ്മൻചാണ്ടി സർക്കാരാണ് ഈ ഉത്തരവിന് തുടക്കം കുറിച്ചതെങ്കിലും, നിലവിൽ പിണറായി സർക്കാർ ആണ് ഇതു സംബന്ധിച്ച ചട്ടത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് ഉത്തരവായത്. അടിസ്ഥാന തൊഴിലാളി വർഗ്ഗത്തിന്റെ .... കാവലാളന്മാർ ആയ ഈ സർക്കാർ.. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം അംഗീകരിക്കുക. അല്ലേ ഈ ഉത്തരവ് വഴി ചെയ്തത്. തൊഴിൽ സംരക്ഷണം കുരുതി കൊടുക്കുക ...അല്ലേ ചെയ്തത്..... എന്തു വലിയ നീതിനിഷേധമാണ്.. ഈ ജനാധിപത്യ കേരളത്തിൽ നടപ്പിലായത്. എയ്ഡഡ് മേഖലയിലെ അധ്യാപകർക്ക് മാത്രമായി ഉണ്ടായ ഈ സർവീസ് നഷ്ട ത്തിന് ആരാണ് ഉത്തരവാദി ഈ സാഹചര്യത്തിലാണ്
ബഹു.കേരള ഗവർണർ ഉയർത്തിയ പ്രസക്തമായ വിഷയം നമുക്കു മുമ്പിൽ ചർച്ചയാകുന്നത് . രണ്ടുവർഷം മാത്രം സർവീസ് ഉള്ള മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ പെട്ട അംഗങ്ങൾക്ക് പെൻഷൻ അനുവദിക്കുന്നത് ഏറെ വിചിത്രം തന്നെ 18വയസ്സിനു ഇത്തരം സർവീസിൽ കയറുന്നവർക്ക് 20 വയസ് കഴിയുമ്പോൾ പെൻഷനുള്ള ആനുകൂല്യം ലഭ്യമാക്കുക എന്ന വിചിത്രമായ ആചാരം വർഷങ്ങളായി നടക്കുന്നു. അതാത് ഗവൺമെന്റ് കളുടെ ഈ കാലഘട്ടത്തിൽ ഭരണ പാർട്ടി ബന്ധുവാണ് എന്നുള്ളതാണ് ഇതിന്റെ പ്രധാന യോഗ്യത 1994ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ കരുണാകരൻ ആണ് ഈ ഉത്തരവ് നടപ്പിലാക്കിയത് . .
2013 ഏപ്രിൽ മാസത്തിനുശേഷം സർവീസിൽ കയറുന്ന ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ പദ്ധതി ആണെങ്കിൽ,, ഇത്തരക്കാർക്ക്. അവ ബാധകമല്ല. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ പെട്ടവരുടെ ആശ്രിതർക്ക് അവർ മരിച്ചാൽ പെൻഷൻ ലഭ്യമല്ല. പക്ഷേ 2013 നു ശേഷം സർവീസിൽ വരുന്ന മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റ ആശ്രിതർക്കും, ആശ്രിത പെൻഷൻ ലഭിക്കുമെന്നുള്ള ഉത്തരവ് വഴി ആരുടെ സംരക്ഷണമാണ് സർക്കാർ ഉറപ്പാക്കുന്നത് . മാത്രമോ ഒരു മന്ത്രിസഭാ കാലയളവിൽ രണ്ടുവർഷം കൂടുമ്പോൾ ചില മന്ത്രിമാർ എങ്കിലും സ്റ്റാഫിനെ മാറ്റി നിയമിച്ചു കൊണ്ട് പരമാവധി പേർക്ക് സർക്കാർ പെൻഷൻ ഉറപ്പാക്കുന്നു എന്ന ക്ഷേമ പ്രവർത്തനവും ഇവിടെ നടക്കുന്നു (മുൻപുണ്ടായിരുന്ന ഒരു ചീഫ് വിപ്പിന്റെ കഥ ഓർക്കുമല്ലോ ) അപ്പോഴാണ്..ഇവിടെ 20 വർഷം വരെ താൽക്കാലിക സർവീസ് ഉള്ള അധ്യാപകർക്ക് നമ്മുടെ ജനകീയ സർക്കാർ തന്നെ പെൻഷൻ നിഷേധിക്കുന്നത്.. ഏറെ.. വൈചിത്ര്യം തന്നെ..... നമ്മുടെസർക്കാർ നിയമങ്ങൾ.. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ മേലാളന്മാർ ഈ ഉത്തരവിനു കൂട്ടുനിൽക്കുന്നു.... വ്യക്തി താൽപര്യവും രാഷ്ട്രീയ താൽപര്യവും മാത്രം നോക്കി.. നടത്തുന്ന ഇത്തരം നിയമനങ്ങൾ...., ഇവരു ടെ ശമ്പളവും ആനുകൂല്യങ്ങളും പെൻഷനും.. സാധാരണക്കാരായ നമ്മുടെ നികുതിപ്പണം തന്നല്ലേ....
വിദ്യാഭ്യാസ മേഖലയിൽ നിരവധി സംഭാവനകൾ നൽകിയ ഈ നാടിനും സമൂഹത്തിനും ജീവിതം സമർപ്പിച്ച നീതി നിഷേധത്തിന് ഇരയായ ഈ മേഖലയിലെ അധ്യാപകരുടെ, സർവീസ് നഷ്ടം ഉചിതമായി പരിഹരിക്കണം. ഇവരുടെ യോഗ്യമായ ദീർഘകാല, താൽക്കാലിക സർവീസുകൾ പെന്ഷന് പരിഗണിച്ചുകൊണ്ട് അടിയന്തര ഉത്തരവ് ഉണ്ടാകണ0. നിഷേധിക്കപ്പെട്ട അവരുടെ അവകാശം സംരക്ഷിച്ചുകൊണ്ട് . ആ കാലയളവു കൂടി. പരിഗണിച്ചുകൊണ്ട് അവർക്ക് മുൻകാലപ്രാബല്യത്തോടെ കൂടി പെൻഷൻ അനുവദിക്കണമെന്നും ഏറ്റവും കുറഞ്ഞത് മിനിമം പത്തു വർഷം എങ്കിലും താൽക്കാലിക യോഗ്യതാ സർവീസുള്ള ജീവനക്കാർക്ക് നിർബന്ധമായും. ആ കാലയളവ് പെൻഷൻ കൂടി പരിഗണിച്ചുകൊണ്ട് അവ സ്ഥിരം സർവീസിന് ഒപ്പം ചേർത്ത് അനുവദിക്കണമെന്നും കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ശ്രീ പി കൃഷ്ണപ്രസാദ്, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജി സുനിൽ കുമാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.