കണ്ണൂർ : സ്കൂൾ ഉച്ച ഭക്ഷണ-പാൽ -മുട്ട വിതരണച്ചുമതലയിൽ നിന്നും പ്രഥമാധ്യാപകരെ ഒഴിവാക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ)കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.പകരം സമൂഹ അടുക്കള സംവിധാനമുണ്ടാക്കണം.പാചകച്ചെലവ് കമ്പോള വിലനിലവാരത്തിന് അനുസൃതമായി മുൻകാല പ്രാബല്യത്തോടെ വർദ്ധിപ്പിക്കണം. സമ്മേളനം കണ്ണൂർ ഈക്കോസ് ഹാളിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി.അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.വി.ജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറി കെ.ശ്രീധരൻ ,ജില്ലാ സെക്രട്ടറി ജസ്റ്റിൻ ജയകുമാർ ,കെ.വിജയൻ,ടി.പി.അബ്ദുൾ സലാം, എ.കെ.സുധാമണി,ടി.ചന്ദ്രൻ,ഒ.ബിജു,കെ.പി.വേണുഗോപാലൻ,പി.ശ്രീലീന,ബിന്ദുകൃഷ്ണ,പി.ശോഭ , കെ.എം.ദ്രൗപതി,പി.സി.ദിനേശൻ ,കെ.എം.ശ്രീലത,സി.രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന ടി.ജെ.ജോർജ് (ഇരിക്കൂർ ), പി.കെ.ബാലകൃഷ്ണൻ (മട്ടന്നൂർ ) എന്നിവർക്കുള്ള യാത്രയയപ്പുമുണ്ടായി.
ഭാരവാഹികൾ :
കെ.വിജയൻ
(പ്രസിഡന്റ്)
വി.പി.രാജീവൻ
(സെക്രട്ടറി)
എ.കെ.സുധാമണി
(ജോ.സെക്ര)
ടി. ചന്ദ്രൻ
(ട്രഷറർ).
വനിതാ ഫോറം :
പി.ശോഭ
(ചെയർ പേഴ്സൺ )
ബിന്ദു കൃഷ്ണ
(കൺവീനർ)