കോഴിക്കോട് ജില്ലയിൽ പുതുതായി പ്രൊമോട്ട് ചെയ്ത പ്രധാനാധ്യാപകർക്കുള്ള പരിശീലന പരിപാടി സമാപിച്ചു
ജില്ലയിൽ നവാഗത പ്രധാനാധ്യാപകർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി സമാപിച്ചു.കോഴിക്കോട് ബിലാത്തിക്കുളം ബി.ഇ.എം യു .പി സ്കൂളിൽ ഏപ്രിൽ 20, 21,26, 27 തിയതികളിലായിരുന്നു പരിശീലന പരിപാടി നടന്നത്. ജില്ലാ പ്രസിഡണ്ട് അലക്സ് പി. ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ പ്രവേശന നടപടികൾ, പ്രാഥ മികമായി കൈകാര്യം ചെയ്യപ്പെടേണ്ട റിക്കാർഡുകൾ സമ്പൂർണ സോഫ്റ്റ് വെയർ, MDMS സോഫ്റ്റ് വെയർ, സ്പാർക്ക്, ബിംസ് കാഷ് ബുക്ക് മെയിന്റനൻസ്, ശമ്പള നിർണയം റിക്കാർഡുകളുടെ സൂക്ഷിപ്പുംഫയൽ മാനേജ്മെന്റും, പ്രധാനാധ്യാപകന്റെ കടമകളും വിദ്യാലയ മാനേജ്മെൻറും എന്നീ വിഷയങ്ങളെ അധികരിച്ച് ക്ലാസ്സുകൾ നടന്നു.ടി.ശ്രീധരൻ ചോമ്പാല, പി.വി.ഷാജി, പി.വേണുഗോപാലൻ, അലക്സ്പി ജേക്കബ് ,ജിജി കെ, ബിൻസി പി ആർ, എന്നിവർ ക്ലാസ്സുകൾ നയിച്ചു. ചേവായൂർ സബ് ജില്ലാ സെക്രട്ടറി ഷമീർ മാസ്റ്റർ, കോഴിക്കോട് സിറ്റി സബ്ജില്ലാ സെക്രട്ടറി വർഗീസ് മാസ്റ്റർ, മേലടി സബ് ജില്ലാ സെക്രട്ടറി അനിൽ മാസ്റ്റർ, നിസാറ ടീച്ചർ എന്നിവർ പങ്കെടുത്തു. സിറ്റി സബ്ജില്ലയിലെ അംഗങ്ങൾ ഓരോ ദിവസവും പരിശീലന പരിപാടിക്കുള്ള സൗകര്യങ്ങൾ ഒരുക്കി.പ്രധാനാധ്യാപകരുടെ ചുമതലകളും വിദ്യാലയ മാനേജ്മെന്റും എന്ന വിഷയത്തിൽ ശ്രീ. ടി ശ്രീധരൻ മാസ്റ്റർ വീഡിയോ കോൺഫറൻസിലൂടെ പഠിതക്കളെ അഭിസംബോധന ചെയ്തത് ഒരു പുത്തൻ അനുഭവമായി. ഒന്നര മണിക്കൂർ നീണ്ട ക്ലാസ്സിൽ പഠിതാക്കൾ ഏറെ ശ്രദ്ധയോടെയും കൗതുകത്തോടെയും പങ്കെടുത്തത് സംഘാടകർക്കുംക്കും പുതിയ ഒരു അനുഭവമായി. ക്ലാസ്സിന് സൗകര്യങ്ങൾ ഒരുക്കിത്തന്ന ബി.ഇ.എം സ്കുൾ മാനേജ്മെന്റ് എല്ലാ ഒരുക്കങ്ങൾക്കും നേതൃത്വം നൽകിയ ജില്ലാ പ്രസിഡണ്ട് അലക്സ് പി ജേക്കബ്, അദ്ദേഹത്തിന്റെ സ്കൂളായ ബി.ഇ എം യു.പിയിലെ സ്റ്റാഫംഗങ്ങൾ, ക്ലാസ്സ് ദിവസങ്ങളിൽ വെ ന്യുവിൽ സേവനം ചെയ്ത സിറ്റി സബ് ജില്ലയിലെ അംഗങ്ങൾ, പൂർണ സമയം ക്ലാസ്സിൽ പങ്കെടുത്ത നവാഗത പ്രധാനാധ്യാപകർ എല്ലാവർക്കും ജില്ലാ കമ്മറ്റിയുടെ സ്നേഹാഭി വാദ്യങ്ങൾ അർപ്പിക്കുന്നു