കൂത്തുപറമ്പ് : കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ്അ സോസിയേഷൻ (കെ.പി.പി.എച്ച്.എ.) 56ാം സംസ്ഥാന സമ്മേളനത്തിനു കോടിയേറി. മെയ് 4,5,6 തീയ്യതികളിൽ കൂത്തുപറമ്പിൽ വിവധ വേദികളില്‍ നടക്കും.
പ്രതിനിധി സമ്മേളനം: മെയ് 4 ന് രാവിലെ 10.30ന്
എൻ.ചന്ദ്രൻ മാസ്റ്റർ നഗറിൽ(സിറ്റി ഓഡിറ്റോറിയം) കെ.പി.പി.എച്ച്.എ.
പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ടി.ശ്രീധരൻ ചോമ്പാല ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ് അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ റിപ്പോർട്ട് അവതരിപ്പിക്കും.
യാത്രയയപ്പ് സമ്മേളനം: ഉച്ചയ്ക്കു ശേഷം 2ന് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ കെ.എ. ബെന്നി അധ്യക്ഷത വഹിക്കും. പഠന ഗവേഷണ കേന്ദ്രം മാനേജർ കെ.കെ.ഗംഗാധരൻ വിരമിക്കുന്ന പ്രഥമാധ്യാപകർക്ക് ഉപഹാരം നല്കും.
പൊതുസമ്മേളനം : മെയ് 5 ന് രാവിലെ 10 ന് ടി.കുഞ്ഞിരാമൻ മാസ്റ്റർ നഗറിൽ (റൂറൽ ബാങ്ക് ഓഡിറ്റോറിയം) മുൻ മന്ത്രി കെ.കെ.ശൈലജ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കെ.പി.പി.എച്ച്.എ.സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിക്കും.
വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം: 11.30ന് മുൻ മന്ത്രി കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കൂത്തുപറമ്പ് നഗരസഭാ ചെയർപേഴ്സൺ വി.സുജാത അധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ മുഖ്യാതിഥിയാകും. ഡോ.പ്രഭാകരൻ പഴശ്ശി,വിദ്യാഭ്യാസ ഉപ ഡയറക്ടർ മനോജ് മണിയൂർ എന്നിവർ പ്രസംഗിക്കും.
വനിതാ സമ്മേളനം ഉച്ചയ്ക്കു ശേഷം 2 ന് ശ്രീകണ്ഠപുരം നഗരസഭാ ചെയർ പേഴ്സൺ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്യും. കെ.പി. പി.എച്ച്.എ. വനിതാഫോറം സംസ്ഥാന ചെയർ പേഴ്സൺ കെ.പി. റംലത്ത് അധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാന കൗൺസിൽ യോഗം മെയ് 6 ന് രാവിലെ 9 ന്
സംസ്ഥാന കൗൺസിൽ യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും .