KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

ആവേശമുണർത്തിയ സംസ്ഥാന സമ്മേളനം


ആവേശമുണർത്തിയ സംസ്ഥാന സമ്മേളനം

 കൂത്തുപറമ്പ് :മെയ് 4,5,6 തീയ്യതികളിൽ കൂത്തുപറമ്പിൽ  നടന്ന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ

(കെ.പി.പി.എച്ച്.എ) 56ാം സംസ്ഥാന സമ്മേളനം സംഘടനയുടെ കരുത്ത് തെളിയിച്ച് അംഗങ്ങളിൽ ആവേശം ഊട്ടിയുറപ്പിച്ചു.

ഈ സമ്മേളനം കണ്ണൂർ ജില്ലയിലേയും കൂത്തുപറമ്പ് ഉപജില്ലയിലേയും പ്രവർത്തകരുടെ കൂട്ടായ്മയുടെ വിജയം തെളിയിക്കുന്നതായി.

വിളംബര ജാഥ

സമ്മേളന ത്തിനു മുന്നോടിയായി കൂത്തുപറമ്പ് നഗരത്തിൽ ഏപ്രിൽ 30ന് വൈകുന്നേരം വിളംബര ജാഥ നടത്തി.

പിലാക്കൂട്ടം മസ്ജിദിനു സമീപത്തുനിന്ന്  ആരംഭിച്ച ജാഥ നഗരസഭാ   ഓഫീസിനടുത്ത്  സമാപിച്ചു. 

 സംഘാടക സമിതി ജനറൽ കൺവീനർ കെ.ശ്രീധരൻ ,ജസ്റ്റിൻ ജയകുമാർ , പി.വി.ജയൻ , വി.പി.രാജീവൻ , ബിന്ദു കൃഷ്ണൻ.എ.കെ.സുധാമണി, കെ.പി.പി.എച്ച്.എ. കുത്തുപറമ്പ് ഉപജില്ലാ പ്രസിഡൻറ് കെ. സജിത്കുമാർ , സെക്രട്ടറി 

പി.ബിഷീന,ടി.ചന്ദ്രൻ,കെ.ദിനേശൻ ,ഒ.ബിജു,  പി.കെ. മനോജ് കുമാർ , പബ്ലിസിറ്റി കൺവീനർ കെ.പി.വേണുഗോപാലൻ തുടങ്ങിയവർ നേതൃത്വം നല്കി.വാദ്യഘോഷങ്ങളും മുത്തുക്കുടകളും വിളംബര ജാഥയെ ആകർഷകമാക്കി.        മെയ്4 ന് രാവിലെ കൂത്തുപറമ്പ് സിറ്റി ഓഡിറ്റോറിയത്തിൽ (എൻ.ചന്ദ്രൻ മാസ്റ്റർ നഗർ) 

സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ്  പതാക ഉയർത്തി. തുടർന്ന് നിലവിനിലവിലുള്ള സംസ്ഥാന കൗൺസിൽ യോഗം ചേർന്ന് റിപ്പോർട്ടും വരവ് ചെലവു കണക്കും അംഗീകരിച്ചു.

 പ്രതിനിധി സമ്മേളനം

കെ.പി.പി.എച്ച്.എ.പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ടി.ശ്രീധരൻ ചോമ്പാല  ഉദ്ഘാടനം ചെയ്തു.        സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു.    ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ റിപ്പോർട്ടും ട്രഷറർ കെ.എ.ബെന്നി വരവുചെലവും അവതരിപ്പിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ  റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ചർച്ചയ്ക്കു ശേഷം റിപ്പോർട്ടും വരവുചെലവ് കണക്കും അംഗീകരിച്ചു.സംസ്ഥാന ജോ.സെക്രട്ടറി ഉമ്മർ പാലഞ്ചേരി സ്വാഗതവും കണ്ണൂർ ജില്ലാ സെക്രട്ടറി വി പി രാജീവൻ നന്ദിയും പറഞ്ഞു.ഉച്ചയ്ക്കു ശേഷം നടന്നയാത്രയയപ്പ് സമ്മേളനം കെ.പി.പി.എച്ച്. എ.പഠന ഗവേഷണ കേന്ദ്രം മാനേജർ കെ.കെ.ഗംഗാധരൻ മാസ്റ്റർ  ഉദ്ഘാടനം ചെയ്തു.സംസ്ഥാന ട്രഷറർ കെ.എ.ബെന്നി അധ്യക്ഷത വഹിച്ചു.സംസ്ഥാന അസി.സെക്രട്ടറി പി.കെ.ബിജുമോൻ , ഹെഡ് മാസ്റ്റർ മാസിക പത്രാധിപർ കെ.കെ. നരേന്ദ്രബാബു ,ഹെഡ്മാസ്റ്റർ മാസിക മാനേജർ സി.എച്ച്. രാമചന്ദ്രൻ മാസ്റ്റർ ,ജസ്റ്റിൻ ജയകുമാർ , എന്നിവർ പ്രസംഗിച്ചു സംസ്ഥാന വൈസ് പ്രസിഡണ്ട് ടി അനിൽ കുമാർ സ്വാഗതവും കണ്ണൂർ ജില്ലാ പ്രസിഡൻറ് കെ വിജയൻ നന്ദിയും പറഞ്ഞു.

       സംസ്ഥാന വൈസ് പ്രസിഡൻറ് എം.ടി.ആൻറണി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ രാജു സേവ്യർ , എ.പി. വിനയൻ ,ടി.മുരളീദാസ് കെ.പി.പവിത്രൻ , ഇ.എം.പത്മിനി, ബി.സൂര്യനാരായണ, മുൻ സംസ്ഥാന വനിതാ ഫോറം കൺവീനർ കെ.ശ്രീജ, മുൻ സംസ്ഥാന അസി.സെക്രട്ടറി പി.പി.ലേഖ,മുൻ സംസ്ഥാന  എക്സി.അംഗം കെ.സുരേന്ദ്രൻ എന്നിവർ സംഘടനയുടെ ഉപഹാരം ഏറ്റുവാങ്ങി.

   വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വൈകീട്ട് നടന്ന കലാ സന്ധ്യയിൽ ക്ലാസ്സിക്കൽ ഡാൻസ് , കവിതാലാപനം, ഒപ്പന, തിരുവാതിരകളി തുടങ്ങിയ ഇനങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അംഗങ്ങൾ കലാ പരിപാടികൾ അവതരിപ്പിച്ചു.

   കൂത്തുപറമ്പ് വട്ടോളി എ.എൽ.പി.സ്കൂൾ പ്രധാനാധ്യാപിക വി.ധന്യ അവതരിപ്പിച്ച മോഹിനിയാട്ടം ഏറെ അഭിനന്ദനങ്ങൾ നേടി.

കെ.പി.പ്രിയ,ബിന്ദു കൃഷ്ണൻ,എം.ലസിത(കണ്ണൂർ നോർത്ത് ) ,പി.പി.ലേഖ,വി.വി.ബിജില (കൂത്തുപറമ്പ്)  പി.ശോഭസി.കെ.പ്രീത (പാപ്പിനിശ്ശേരി ) എന്നിവരുടെ ടീം ഒപ്പന അവതരിപ്പിച്ചു.സാവിത്രി ( തലശ്ശേരി നോർത്ത് ) , ശൈലജ (എറണാകുളം) കെ.എം.ശ്രീലത (ഇരിക്കൂർ ) എസ്. ഷീജ(തിരുവനന്തപുരം) എന്നിവർ കവിത ആലപിച്ചു. സിന്ധു മേനോൻ  (തൃശൂർ -ടീം ലീഡർ ),സ്മിത .ജി. നായർ (കൊല്ലം),സാൽജി ഇമ്മാനുവൽ  (ഇടുക്കി), പി.പി. ലേഖ (കണ്ണൂർ),പി.വി.ഷീജ (കാസർഗോഡ്),കെ.രാജലക്ഷ്മി, എം.ബി.ജ്യോതി ,എം.എ.ബബിത  (പാലക്കാട് ) എന്നിവർ തിരുവാതിരകളി അവതരിപ്പിച്ചു.

        മെയ്5 ന് രാവിലെ ടി.കുഞ്ഞിരാമൻ മാസ്റ്റർ നഗറിലെ (പാറാൽ റൂറൽ ബാങ്ക് ഓഡിറ്റോറിയം ) പ്രൗഢ ഗംഭീരമായ വേദിയിൽ കെ.എം. ശ്രീലത (ഇരിക്കൂർ ) പി.ശോഭ (പാപ്പിനിശ്ശേരി) എന്നിവർ പ്രാർഥനാഗാനം ആലപിച്ചു.തുടർന്ന്  പി.ബിജോയ് (ടീം ലീഡർ ) കെ.ദിനേശൻ, അജയൻ,സി.എച്ച്.പ്രമീളകുമാരി,സി.കെ.ബിന്ദു, കെ.കോമളവല്ലി, ജാൻസി മാത്യു,ഒ.കെ.അനുരാധ,ശാന്ത എന്നീ അംഗങ്ങൾ അവതരിപ്പിച്ച സ്വാഗത ഗാനവുമുണ്ടായി.


പൊതുസമ്മേളനം.

   പൊതുസമ്മേളനം മുൻ ആരോഗ്യ വകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.   ഉദ്ഘാടകയും സംഘടനാ പ്രവർത്തകരും ചേർന്ന് വർണശബളമായ ഹൈഡ്രജൻ ബലൂണുകൾ പറത്തിയത് ഐക്യത്തിന്റെയും  സമാധാനത്തിന്റെയും  ആഹ്ലാദത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചു. വർത്തമാനകാല വ്യഥകൾ പരിഹരിക്കാൻ അധ്യാപകർ സമൂഹത്തോടൊപ്പം നില്ക്കണമെന്ന് അവർ പറഞ്ഞു. മഹാത്മാക്കൾ ജീവൻ ത്യജിച്ചു നേടിത്തന്ന സ്വാതന്ത്ര്യം ഇടുങ്ങിയ ചിന്തകൾ കൊണ്ട് നശിപ്പിക്കാതിരിക്കാൻ അധ്യാപകർ വിദ്യാർഥികളെ ബോധവത്കരിക്കണം.സമ്മേളനത്തിൽ കെ.പി.പി.എച്ച്.എ. പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ , വൈസ് പ്രസിഡന്റ് കെ.സി.അബ്ദുൽ സലാം, ഹെഡ്മാസ്റ്റർ മാസിക പ്രിന്റർ ആന്റ് പബ്ലിഷർ  എം.ഐ.അജികുമാർ , അസോ. എഡിറ്റർ എസ്.നാഗദാസ് , മുൻ സംസ്ഥാന അസി.സെക്രട്ടറിമാരായ പി.പുരുഷോത്തമൻ ,പി.പി.ലേഖ, സംഘാടക സമിതി ജനറൽ കൺവീനർ കെ.ശ്രീധരൻ എന്നിവർ സംസാരിച്ചു.


  വിദ്യാഭ്യാസ  സാംസ്കാരിക സമ്മേളനം 

     വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം മുൻ കൃഷി വകുപ്പു മന്ത്രി കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി.സുജാത ടീച്ചർ  അധ്യക്ഷത വഹിച്ചു .

     ഡോ.പ്രഭാകരൻ പഴശ്ശി  മുഖ്യപ്രഭാഷണം നടത്തി. സണ്ണി ജോസഫ് എം.എൽ.എ,   കെ.പി.പി.എച്ച്.എ.സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി ആൻറണി, ജനറൽ സെക്രട്ടറി ജി.സുനിൽ കുമാർ ,പി.വി.ജയൻ എന്നിവർ പ്രസംഗിച്ചു.


വനിതാ സമ്മേളനം 


   വനിതാ സമ്മേളനം ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു.സ്ത്രീകൾ അറിവു നേടുകയും തങ്ങളുടെ അവകാശങ്ങളെപ്പറ്റി ബോധവതികളാവുകയും ചെയ്യണം എന്ന് അവർ പറഞ്ഞു. കുട്ടികളുടെ മൊബൈൽ ഫോൺ ദുരുപയോഗം തടയുന്നതിന് അധ്യാപകരും രക്ഷിതാക്കളും കൂട്ടായി ശ്രമിക്കണം.

 സമ്മേളനത്തിൽ വനിതാ ഫോറം സംസ്ഥാന ചെയർപേഴ്സൺ കെ. പി.റംലത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്  സ്ഥിരം സമിതി അധ്യക്ഷൻ വി. കെ.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.

     കൂത്തുപറമ്പ് നഗരസഭാ കൗൺസിലർ ആർ. ഹേമലത,സംസ്ഥാന അസി.സെക്രട്ടറി അജി സ്കറിയ, ജയമോൾ മാത്യു, സ്മിത.ജി.നായർ, പി.വി.ഷീജ,ലാൽജി ഇമ്മാനുവൽ ,എം.എ.ബബിത, പി.പി.ലേഖ,

കെ.ശ്രീജ,കണ്ണൂർ ജില്ലാ വനിതാ ഫോറം ചെയർ പേഴ്സൺ പി.ശോഭ എന്നിവർ സംസാരിച്ചു.

     വനിതാഫോറം സംസ്ഥാന കൺവീനർ സിന്ധു മേനോൻ സ്വാഗതവും കണ്ണൂർ ജില്ലാ വനിതാ ഫോറം കൺവീനർ ബിന്ദു കൃഷ്ണൻ നന്ദിയും പറഞ്ഞു.


പ്രമേയങ്ങൾ

    സ്കൂൾ ഉച്ചഭക്ഷണ  പരിപാടി പ്രധാനാധ്യാപകരുടെ ചുമതലയിൽ നിന്നും മാറ്റി കമ്മ്യൂണിറ്റി കിച്ചൺ സംവിധാനമുണ്ടാക്കണമെന്ന്  കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) സംസ്ഥാന സമ്മേളനം പ്രമേയത്തിൽ  ആവശ്യപ്പെട്ടു.

   മുട്ട-പാൽ - ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട്  ഏറെ സമയം ചെലവഴിക്കേണ്ടി വരുന്നതിനാൽ  അക്കാദമിക  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വിദ്യാലയ  പ്രവർത്തനങ്ങളിൽ വേണ്ടത്ര  ശ്രദ്ധ പതിപ്പിക്കുവാനും പ്രധാനാധ്യാപകർക്ക്  കഴിയുന്നില്ല.        ഉച്ചഭക്ഷണച്ചെലവിന് ഒരു കുട്ടിക്ക് 15 രൂപ നിരക്കിൽ തുക അനുവദിക്കണം.  മുട്ട,പാൽ വിതരണത്തിന്   പ്രത്യേക പാക്കേജായി തുക ലഭ്യമാക്കണം. ഇത് സംസ്ഥാന ഗവൺമെന്റിന്റെ സമഗ്രപോഷകാഹാര പദ്ധതിയുടെ ഭാഗമായി ട്ടുള്ളതാണ്. ഇതിന് ഇപ്പോൾ  പ്രത്യേക തുക അനുവദിക്കുന്നില്ല. 2016ൽ ഉച്ചഭക്ഷണ ച്ചെലവിലേക്ക് നിശ്ചയിച്ച 8 രൂപ നിരക്കിലാണ് ഇപ്പോഴും തുക അനുവദിക്കുന്നത്. ഉച്ചഭക്ഷണ സംവിധാനത്തിന് ഉപയോഗിക്കുന്ന അവശ്യസാധനങ്ങളുടെയും പാചകവാതകത്തിന്റെയും വില ഇരട്ടിയോ അതിലധികമോ ആയതിനാൽ പ്രധാനാധ്യാപകർ കടക്കെണിയിലായി.      ഉച്ചഭക്ഷണ പരിശോധനയ്ക്കായി സ്കൂളിലെത്തുന്ന ഉദ്യോഗസ്ഥരിൽ പലരും പ്രായോഗിക ബുദ്ധിമുട്ടുകൾ  മനസ്സിലാക്കാതെപ്രധാനാധ്യാപകരോട്  മോശമായി പെരുമാറുന്നതായും പരാതിയുണ്ട്.     ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മുട്ട,പാൽ വിതരണം നിർത്തിവയ്ക്കേണ്ടിവരും.

എയിഡഡ് സ്കൂളുകളിലെ പ്രധാനാധ്യാപക നിയമനങ്ങൾ അംഗീകരിക്കാൻ അടിയന്തിര നടപടിയുണ്ടാകണമെന്നും മറ്റൊരു പ്രമേയത്തിൽ സമ്മേളനം ആവശ്യപ്പെട്ടു.

 പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മെയ് 6 ന് കൂത്തുപറമ്പ് സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാന കൗൺസിൽ യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.  എം.ടി. ആന്റണിയായിരുന്നു വരണാധികാരി.സമാപന സമ്മേളനത്തിൽ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു.

      കെ.സി.അബ്ദുൽ സലാം,എം.ഐ. അജികുമാർ ,ജി.സുനിൽകുമാർ , പി.കൃഷ്ണപ്രസാദ്, കെ.ശ്രീധരൻ , കെ.പി.വേണുഗോപാലൻ,ജസ്റ്റിൻ ജയകുമാർ ,സിന്ധു മേനോൻ , എ.എസ്.സുമാകുമാരി, കെ.ഷാജൻ, കെ.കെ. മനോജൻ,ജോസ് രാഗാദ്രി തുടങ്ങിയവർസംസാരിച്ചു.സമാപന സമ്മേളനത്തിനു ശേഷം സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് പതാക താഴ്ത്തി .    

അടുത്ത വർഷം സമ്മേളനം നടക്കുന്ന കോട്ടയം ജില്ലയുടെ  ഭാരവാഹികൾ പതാക ഏറ്റുവാങ്ങിയതോടെ സമ്മേളനത്തിന് പരിസമാപ്തിയായി.

        ഭാരവാഹികൾ 2022-2023

പി.കൃഷ്ണപ്രസാദ് പാലക്കാട് (പ്രസിഡൻറ്)

ജി.സുനിൽകുമാർ  കൊല്ലം(ജനറൽ സെക്രട്ടറി)

ഉമ്മർ പാലഞ്ചീരി മലപ്പുറം (ജോ.സെക്രട്ടറി) 

(വൈസ് പ്രസിഡന്റുമാർ)

ടി.അനിൽകുമാർ   കൊല്ലം ,അജി സ്കറിയ  എറണാകുളം, അലക്സ്.പി.ജേക്കബ്  കോഴിക്കോട് .

 (അസി. സെക്രട്ടറിമാർ)

കെ.ശ്രീധരൻ കണ്ണൂർ, പി.കെ.ബിജുമോൻ കോട്ടയം,സിന്ധു മേനോൻ തൃശ്ശൂർ

കെ.എ.ബെന്നി തൃശ്ശൂർ (ട്രഷറർ)

വനിതാ ഫോറം :


കെ.പി.റംലത്ത്   മലപ്പുറം (ചെയർ പേഴ്സൺ),

ജയമോൾ മാത്യു  കോട്ടയം (കൺവീനർ).

Popular Posts

Labels