KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

സംസ്ഥാന കൗൺസിൽ യോഗം ആരംഭിച്ചു


ഗുരുവായൂർ :  എയിഡഡ് സ്കൂളുകളിലെ പ്രധാനാധ്യാപക നിയമനങ്ങൾ അംഗീകരിക്കാൻ അടിയന്തര നടപടി വേണമെന്ന് ഗുരുവായൂർ ശിക്ഷക് സദനിൽ നടന്ന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ  (കെ.പി.പി.എച്ച്.എ.) സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.ഈ വിഷയത്തിലുണ്ടായിരുന്ന അനിശ്ചിതത്വം അവസാനിപ്പിക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സ്പഷ്ടീകരണവും ഉണ്ടായെങ്കിലും  നിയമനങ്ങൾ അംഗീകരിക്കാൻ വിവിധ വിദ്യാഭ്യാസ ഓഫീസുകൾ വിമുഖത കാണിക്കുകയാണ്.     

പ്രധാനാധ്യാപകരെ സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ ചുമതലയിൽ നിന്നും ഒഴിവാക്കി പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കൂടുതൽ സമയം അനുവദിക്കണം.

ഉച്ചഭക്ഷണച്ചെലവിനുള്ള തുക വർധിപ്പിക്കുന്നതുവരെ പാൽ വിതരണം  താല്ക്കാലികമായി നിർത്തിവയ്ക്കണം.അല്ലെങ്കിൽ സർക്കാർ സംവിധാനം ഉപയോഗിച്ച് ഉച്ചഭക്ഷണത്തിന് ആവശ്യമായ വിഭവങ്ങൾ സ്കൂളിൽ എത്തിക്കണം.വിദ്യാലയങ്ങളിലെ കുടിവെള്ള പരിശോധനയ്ക്ക്  സംവിധാനമുണ്ടാക്കണം.

പ്രവേശ നോത്സവവുമായി ബന്ധപ്പെട്ട് എയ്ഡഡ് വിദ്യാലയങ്ങളോട് കാണിക്കുന്ന വിവേചനം അവസാനിപ്പിച്ച് ഫണ്ട് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

        സംസ്ഥാന പ്രസിഡൻറ് പി. കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജി.സുനിൽ കുമാർ, ട്രഷറർ കെ.എ.ബെന്നി, ഉമ്മർ പാലഞ്ചേരി, അജി സ്കറിയ, കെ.ശ്രീധരൻ, പി.കെ.ബിജുമോൻ , ടി.അനിൽകുമാർ , സിന്ധു മേനോൻ , ജയമോൾ മാത്യു, അലക്സ്.പി. ജേക്കബ്ബ്, തുടങ്ങിയവർ സംസാരിച്ചു.

Popular Posts

Labels