KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

തിരുവോണത്തിന് കേരളാ പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റർമാർ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരസമരം നടത്തി പ്രതിഷേധിക്കും


ഏറണാകുളം : സ്കൂൾ ഉച്ചഭക്ഷണ, പോഷകാഹാര   വിതരണച്ചെലവിന് അനുവദിക്കുന്ന തുച്ഛമായ തുക വർധിപ്പിക്കണമെന്ന സ്കൂൾ ഉച്ചഭക്ഷണ സമിതികളുടെ  നിരന്തരമായ ആവശ്യം അംഗീകരിക്കുന്നതിൽ   സംസ്ഥാന ഗവൺമെന്റ് തുടരുന്ന  നിഷേധാത്മക നയത്തിൽ പ്രതിഷേധിച്ച് സെപ്തംബർ 8ന്   തിരുവോണ ദിവസം സെക്രട്ടറിയേറ്റ് നടയിൽ നിരാഹാര സമരം നടത്തുവാൻ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്..) സംസ്ഥാന നിർവാഹക സമിതി യോഗം തീരുമാനിച്ചു.     


കെ.പി.പി.എച്ച്.. സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ്, ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ എന്നിവർ സംഘടനയെ പ്രതിനിധീകരിച്ച് നിരാഹാര സമരം അനുഷ്ഠിക്കും.


2016ൽ നിശ്ചയിച്ച 8 രൂപ നിരക്കിലാണ് ഇപ്പോഴും തുക അനുവദിക്കുന്നത്. ഇത് 16 രൂപയായെങ്കിലും വർധിപ്പിക്കണം.ഉച്ചഭക്ഷണ സംവിധാനത്തിന് ഉപയോഗിക്കുന്ന അവശ്യസാധനങ്ങളുടെയും പാചകവാതകത്തിന്റെയും വില ഇരട്ടിയോ അതിലധികമോ ആയതിനാൽ പ്രധാനാധ്യാപകരും സ്കൂൾ ഉച്ചഭക്ഷണ സമിതികളും കടക്കെണിയിലാണ്.

     മുട്ട,പാൽ വിതരണം സംസ്ഥാന ഗവണ്മെന്റിന്റെ പോഷകാഹാര പരിപാടിയുടെ ഭാഗമായിട്ടുള്ളതാണ്. ഇതിന് പ്രത്യേകം തുക അനുവദിക്കുന്നില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതിനായി കഴിഞ്ഞ വർഷം 240 കോടി രൂപ അധികമായി ഗവൺമെന്റ്നോട്‌ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ തുക അനുവദിച്ചിട്ടില്ല.മുട്ട,പാൽ വിതരണം പ്രത്യേക പാക്കേജാക്കി തുക അനുവദിക്കുക,ഉച്ചഭക്ഷണസംവിധാനത്തിനുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറികളും പാൽ, മുട്ട എന്നിവയും സർക്കാർ നിയന്ത്രണത്തിലുള്ള വിപണി വഴി സ്കൂളുകളിൽ എത്തിക്കുക എന്നീ ആവശ്യങ്ങളും യോഗത്തിൽ ഉന്നയിക്കുകയുണ്ടായി.

     എറണാകുളത്തെ ശിക്ഷക് സദനിൽ നടന്ന യോഗത്തിൽ കെ.പി.പി.എച്ച്..സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ,സംസ്ഥാന ട്രഷറർ കെ..ബെന്നി,ടി.അനിൽകുമാർ,സിന്ധു മേനോൻ ,പി.കെ.ബിജുമോൻ , അജി സ്കറിയ, കെ.ശ്രീധരൻ,എം.. അജികുമാർ ,കെ.പി.വേണുഗോപാലൻ,ജയമോൾ മാത്യു, .എസ്.സുമാകുമാരി ,പി.വി.ഷീജ,കെ.ജി.അനിൽകുമാർ,രാജേഷ് രാജൻ, പി.വി.ഷാജി, വി.പി.രാജീവൻ,സാജൻ ആന്റണി,ഏബ്രഹാം ഡാനിയേൽ , രാജേഷ് റാം,കെ.എൽ.പ്ലാസിഡ്, ജോസ് രാഗാദ്രി എന്നിവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.


Popular Posts

Labels