കെ.പി.പി.എച്ച്.എ.വനിത ഫോറം സബ്ജില്ല കൺവീനേഴ്സ് സ്റ്റേറ്റ് മീറ്റ്
കോഴിക്കോട്: കെ.പി.പി.എച്ച്.എ.വനിതാ ഫോറത്തിൻ്റെ നേതൃത്വത്തിൽ സബ് ജില്ലാ കൺവീനർമാരുടെ സംസ്ഥാന തല ഓൺലൈൻ യോഗം സംഘടിപ്പിച്ചു.
ശ്രീധരൻ ചോമ്പാല മാസ്റ്റർ വനിത ഫോറം സബ്ജില്ല കൺവീനർമാരുടെ സംസ്ഥാനതല ഓൺലൈൻ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു.
വനിത ഫോറത്തിന്റെ ആവിർഭാവം മുതൽ നാളിത് വരെയുള്ള വളർച്ചയുടെ രത്നച്ചുരുക്കം ശ്രീധരൻ മാസ്റ്റർ വിവരിച്ചു.
കെ.പി.പി.എച്ച്.എ.ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ , സ്റ്റേറ്റ് വൈസ് പ്രസി. അജി സ്കറിയ, സ്റ്റേറ്റ് അസി.സെക്രട്ടറി സിന്‌ധുമേനോൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
മുൻകാല നേതാക്കളായ ലേഖ ടീച്ചർ, ശ്രീജ ടീച്ചർ, മുൻ കോർ കമ്മറ്റി അംഗങ്ങളായ എം.എ.ബബിത , പി.വി.ഷീജ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വനിത ഫോറം ചെയർപേഴ്സൺ കെ.പി.റംലത്ത് അധ്യക്ഷത വഹിച്ചു. യോഗത്തിന് വനിതാ ഫോറം കൺവീനർ ജയമോൾ മാത്യു സ്വാഗതവും വൈസ് ചെയർപേഴ്സൺ കെ.കെ. അജിതകുമാരി നന്ദിയും പറഞ്ഞു.
സംഘടനാ ചരിത്രത്തിൽ വനിത ഫോറം ഇദംപ്രഥമമായി സംഘടിപ്പിച്ച പരിപാടിയിൽ 151 സബ്‌ജില്ലകളിൽ നിന്ന് 125 പ്രതിനിധികൾ പങ്കെടുത്തത് സംസ്ഥാന സമിതിയുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജവും ആവേശവും പകർന്നതായി നേതൃത്വം വിലയിരുത്തി.