KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

കുഞ്ഞിരാമൻ മാസ്റ്റർ -അധ്യാപക പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവ് : ടി.ശ്രീധരൻ ചോമ്പാല




തൃശ്ശൂർ : അധ്യാപക പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവായിരുന്നു ടി. കുഞ്ഞിരാമൻ മാസ്റ്റർ എന്ന് കെ.പി.പി.എച്ച്.എ. പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ടി.ശ്രീധരൻ ചോമ്പാല പ്രസ്താവിച്ചു.

         കെ.പി. പി.എച്ച്.എ. ഓൺലൈനായി  സംഘടിപ്പിച്ച കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണ സമ്മേളനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

       എയിഡഡ് മേഖലയിലെ അധ്യാപകരെ ഒന്നാകെ സംഘടിപ്പിക്കുകയും,പ്രധാനാധ്യാപകർക്ക് പ്രത്യേക ശമ്പള സ്കെയിൽ പോലും ഇല്ലാതിരുന്ന കാലത്ത് റാഫേൽ മാസ്റ്ററുടെ പിൻഗാമിയായി സംഘടനയെ ശക്തിപ്പെടുത്തുകയും ചെയ്തു.  1986 മുതൽ 89വരെ സംഘടനയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. ആ സന്ദർഭത്തിലാണ് പ്രധാനാധ്യാപകരുടെ നിയമനാംഗീകാരത്തിനായുള്ള 45 C ഉത്തരവ് കെ.ഇ.ആറിൽ ഉൾപ്പെടുത്തുവാൻ സാധിച്ചത്. ഇത് കുഞ്ഞിരാമൻ മാസ്റ്ററുടെ ശ്രദ്ധേയമായ നേട്ടമാണ്.

      അദ്ദേഹം അധ്യാപക സംഘടനകളിൽ ഇദംപ്രഥമമായി പഠന ഗവേഷണ കേന്ദ്രമെന്ന ആശയം കെ.പി.പി.എച്ച്.എ. യിൽ  അവതരിപ്പിക്കുകയും അത് പ്രാവർത്തികമാക്കുകയും വിദ്യാഭ്യാസ വിചക്ഷണരെയും  ഗവേഷകരെയും ആ കേന്ദ്രത്തിന്റെ പ്രവർത്തനത്തിന്റെ ഭാഗമാക്കുകയും ചെയ്തു. പ്രധാനാധ്യാപകർക്കു മാത്രമല്ല, അധ്യാപക സമൂഹത്തിനാകെ അറിവു പകരുന്ന ഒരു സ്ഥാപനമായി പില്ക്കാലത്ത് അത് വളർന്നു. മറ്റൊരു അധ്യാപക സംഘടനയ്ക്കും ഇത്തരമൊരു സ്ഥാപനം ഇല്ല എന്ന് എടുത്തു പറയേണ്ടതുണ്ട്.

     പഠനക്ലാസ്സ് എന്ന ആശയം ടി.കെ. സംഘടനയിൽ അവതരിപ്പിക്കുകയും 1986 ൽ ആദ്യമായി  സംസ്ഥാനതല പഠന ക്യാമ്പ് പത്തനംതിട്ട ജില്ലയിലെ ചരൽക്കുന്നിൽ സംഘടിപ്പിച്ച് വിജയിപ്പിക്കുകയും ചെയ്തു. അംഗങ്ങളുടെ അറിവ് വർദ്ധിപ്പിക്കാനും ആത്മവിശ്വാസം വളർത്താനുമായി ഇന്നും സംസ്ഥാന വ്യാപകമായി സംഘടന പഠന ക്ലാസ്സുകൾ നടത്തിവരുന്നു.

    പ്രധാനാധ്യാപകരുടെ ബുദ്ധിമുട്ടുകളും സർവീസ് സംബന്ധമായ പ്രശ്നങ്ങളും ഏറ്റെടുത്ത് പരിഹാരമുണ്ടാക്കിയ സുവർണകാലമായിരുന്നു ടി.കെ.യുടെ ജീവിതകാലമെന്ന് ശ്രീധരൻ മാസ്റ്റർ അനുസ്മരിച്ചു. 

     യോഗത്തിൽ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ഐ.എം.മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.പി.പി.എച്ച്.എ.മുൻ സംസ്ഥാന ജനറൽ സെക്രട്ടറി യു. നൂറുന്നീസ ബീഗം മുഖ്യപ്രഭാഷണം നടത്തി.

സി.എഫ്.റോബിൻ, കെ.കൃഷ്ണൻകുട്ടി, ജില്ലാ സെക്രട്ടറി ജോഷി.ഡി. കൊള്ളന്നൂർ  എന്നിവർ പ്രസംഗിച്ചു.

     പാലക്കാട്ട്  സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി  സിന്ധു മേനോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ജി.പവിത്രൻ അധ്യക്ഷത വഹിച്ചു.മുൻ സംസ്ഥാന വനിതാ ഫോറം കൺവീനർ കെ.ശ്രീജ മുഖ്യ പ്രഭാഷണം നടത്തി. മുൻ സംസ്ഥാന എക്സി. അംഗം മണികണ്ഠൻ മാസ്റ്റർ, മുൻ ജില്ലാ പ്രസിഡന്റ് നാരായണൻ മാസ്റ്റർ, ജില്ലാ ജോ.സെക്രട്ടറി പ്രമോദ് എന്നിവർ പ്രസംഗിച്ചു.

       വയനാട് ജില്ലയിൽസംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.കെ. ബിജുമോൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന നിർവാഹക സമിതി അംഗം എ.എസ്.സുമാകുമാരി മുഖ്യപ്രഭാഷണം നടത്തി.

      ആലപ്പുഴയിൽ   സംസ്ഥാന വനിതാ ഫോറം കൺവീനർ ജയമോൾ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണ പൈ അധ്യക്ഷത വഹിച്ചു. വനിതാ ഫോറം സംസ്ഥാന കോർ കമ്മിറ്റി അംഗം അജിതകുമാരി മുഖ്യപ്രഭാഷണം നടത്തി. മുൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ രാജു സേവ്യർ ,ഏലിയാമ്മ ടീച്ചർ ,ജില്ലാ സെക്രട്ടറി ശിവശ്രീ ,സംസ്ഥാന കൗൺസിൽ അംഗം പ്രസന്നകുമാരി എന്നിവർ പ്രസംഗിച്ചു.

    കൊല്ലം ജില്ലയിൽ   രണ്ട് ലിങ്കുകളിലായി അനുസ്മരണ സമ്മേളനം നടന്നു.ജില്ലാ സെക്രട്ടറി എബ്രഹാം ഡാനിയേൽ അധ്യക്ഷത വഹിച്ച യോഗം ഹെഡ്മാസ്റ്റർ മാസിക പ്രിൻ്റർ ആന്റ് പബ്ലിഷർ എം.ഐ. അജികുമാർ ഉദ്ഘാടനം ചെയ്തു.  സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റജി ജോർജ്, സംസ്ഥാന കൗൺസിൽ അംഗം  കെ.എസ്.പ്രവീൺ കുമാർ , ജില്ലാ വനിതാ ഫോറം ചെയർപേഴ്സൺ മഞ്ജു മാധവൻ എന്നിവർ പ്രസംഗിച്ചു.

       കൊല്ലം ജില്ലാ പ്രസിഡൻ്റ് എസ്.വിനോദ്കുമാർ അധ്യക്ഷത വഹിച്ച യോഗം മുൻ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പി.പി. ലേഖ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ.രാമചന്ദ്രൻ , ജില്ല ട്രഷറർ ജെ. വിൽസൺ,സംസ്ഥാന കൗൺസിൽ അംഗം  സ്മിത. ജി.നായർ എന്നിവർ പ്രസംഗിച്ചു.

       കാസർഗോഡ് ജില്ലയിൽ സംസ്ഥാന  വനിതാഫോറം ചെയർപേഴ്സൺ കെ.പി.റംലത്ത് ഉദ്ഘാടനം ചെയ്തു

സംസ്ഥാന നിർവാഹക സമിതി അംഗം പി.ജെ. ജപരാജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എം.എ.സജി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.വി.ഷീജ, ജില്ലാ വനിതാ ഫോറം കൺവീനർ ഡെയ്സി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

     എറണാകുളം ജില്ലയിൽ രണ്ട് ലിങ്കുകളിലായി അനുസ്മരണ സമ്മേളനം നടന്നു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു .

ജില്ലാ പ്രസിഡന്റ് ജോസ് മാനുവൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ജസ്റ്റിൻ ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വനിതാ ഫോറം കൺവീനർ എൻ.ജെ.ഷൈലജ, ജില്ലാ സെക്രട്ടറി കെ.എൽ.പ്ലാസിഡ്, മൂവാറ്റുപുഴ  ഉപജില്ലാ സെക്രട്ടറി മുഹമ്മദ് ,

കോലഞ്ചേരി ഉപജില്ലാ പ്രസിഡന്റ്‌ സന്തോഷ് പ്രഭാകർ,വൈപ്പിൻ ഉപജില്ലാ  വനിതാ ഫോറം  കൺവീനർ മഞ്ജു  എന്നിവർ പ്രസംഗിച്ചു.

       കോട്ടയത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ടി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആൻസി ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി  അംഗം ആർ. അഞ്ജന,ജില്ലാ സെക്രട്ടറി സാജൻ ആന്റണി ,ജില്ലാ ജോ.സെക്രട്ടറി മാനുവൽ ജയിംസ് എന്നിവർ പ്രസംഗിച്ചു.

     കോഴിക്കോട്ട് സംസ്ഥാന ട്രഷറർ കെ.എ.ബെന്നി ഉദ്ഘാടനം ചെയ്തു.മുൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.വേണുഗോപാലൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.സംസ്ഥാന നിർവാഹക സമിതി അംഗം കെ.അബ്ദുൾ ലത്തീഫ്, മുൻ സംസ്ഥാന വനിതാ ഫോറം കൺവീനർ ഇ .എം.പത്മിനി,മുൻ ജില്ലാ പ്രസിഡണ്ട് അശോകൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.  

         കോഴിക്കോട് ജില്ലയിലെ ആറ് ഉപജില്ലകളിൽ ഓഫ് ലൈനായും അനുസ്മരണ പരിപാടികൾ നടന്നു.      

        ബാലുശ്ശേരിയിൽ ഹെഡ്മാസ്റ്റർ മാസിക പത്രാധിപർ കെ.കെ. നരേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.വി.ഷാജി അനുസ്മരണ പ്രഭാഷണം നടത്തി.     

        കൊടുവള്ളിയിൽ സംസ്ഥാന കൗൺസിൽ അംഗം അസീസ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.    

        പേരാമ്പ്രയിൽ മുൻ സംസ്ഥാന കൗൺസിൽ അംഗം മനോജ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.        മേലടിയിൽ മുൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.വേണുഗോപാലൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.മുൻ സംസ്ഥാന വനിതാ ഫോറം കൺവീനർ ഇ.എം പത്മിനി പ്രസംഗിച്ചു. 

          ചേവായൂരിൽ മുൻ സംസ്ഥാന വനിതാ ഫോറം കൺവീനർ കെ.ശ്രീജ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹക സമിതി അംഗം കെ.സി.അബ്ദുൽ സലാം ടി.കെ.അനുസ്മരണ പ്രഭാഷണം നടത്തി.     

       കോഴിക്കോട് റൂറൽ സബ്ജില്ലയിൽ മുൻ സംസ്ഥാന കൗൺസിൽ അംഗം മുരളി മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.

      തിരുവനന്തപുരത്ത് ടി.കെ.അനുസ്മരണ സമ്മേളനം സംസ്ഥാന അസി.സെക്രട്ടറി അജി സ്കറിയ ഉദ്ഘാടനം ചെയ്തു.അൻസലാം ഹിലാരി അധ്യക്ഷത വഹിച്ചു.ഡി.ജി.ഇ.റിട്ട. സൂപ്രണ്ടന്റ് ആർ. മുരളി ടി.കെ. അനുസ്മരണ പ്രഭാഷണം നടത്തി. ജീവിത സഹയാത്രികന്റെ നേരനുഭവങ്ങളായി കുഞ്ഞിരാമൻ മാസ്റ്ററുടെ ജീവിതം ഒട്ടും ചോർന്നുപോകാതെ അദ്ദേഹം അവതരിപ്പിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ,  ഡി.ജി.ഇ.റിട്ട. സൂപ്രണ്ടന്റ് ആർ.ഗോപാലകൃഷ്ണൻ ,ഹെഡ്മാസ്റ്റർ മാസിക പ്രിന്റർ ആന്റ് പബ്ലിഷർ എം.ഐ. അജികുമാർ,ജില്ലാ സെക്രട്ടറി രാജേഷ്‌ റാം, ജോ.സെക്രട്ടറി ലോറൻസ്,സംസ്ഥാന വനിതാ ഫോറം ജോയിന്റ് കൺവീനർ എസ്.ഷീജ,ജില്ലാ വനിതാഫോറം ചെയർ പേഴ്സൺ പദ്‌മകുമാരി എന്നിവർ പ്രസംഗിച്ചു.

        മലപ്പുറം ജില്ലയിൽരണ്ട് ലിങ്കുകളിലായി അനുസ്മരണ സമ്മേളനം നടത്തി.   മലപ്പുറം,വണ്ടൂർ വിദ്യാഭ്യാസ ജില്ലകളുടെ അനുസ്മരണ സമ്മേളനം  സംസ്ഥാന വൈസ് പ്രസിഡന്റ് അലക്‌സ്.പി.ജേക്കബ്   ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ജലീൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ.സി.അബ്ദുൽ സലാം ടി.കെ. അനുസ്മരണ പ്രഭാഷണം നടത്തി. 

ജില്ലാ സെക്രട്ടറി വി.യൂസഫ് സിദ്ദിഖ്, ജില്ലാ ട്രഷറർ സമദ് വണ്ടൂർ, ജില്ലാ വനിതാ ഫോറം കൺവീനർ രമാദേവി,

ജില്ലാ ജോയിന്റ് സെക്രട്ടറി സെയ്തലവി ,ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അബ്ദുറഹ്മാൻ എന്നിവർ പ്രസംഗിച്ചു.  


തിരൂർ, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലകളുടെ അനുസ്മരണ സമ്മേളനംഹെഡ്മാസ്റ്റർ മാസിക അസോസിയേറ്റ് എഡിറ്റർ എസ്. നാഗദാസ്  ഉദ്ഘാടനം ചെയ്തു .ജില്ലാ വൈസ് പ്രസിഡന്റ് കെ.സി.കൃപരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.മണികണ്ഠൻ,ജില്ലാ വൈസ് പ്രസിഡന്റ്  ദാമോദരൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി രത്നാകരൻ,

ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി റസാഖ് വേങ്ങര , ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.പി. ഹൈദരലി എന്നിവർ പ്രസംഗിച്ചു.

Popular Posts

Labels