കൊല്ലം: കേരളാ പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേർസ് അസോസിയേഷൻ തയ്യാറാക്കിയ വെബ്ബ് സൈറ്റ് ആഗസ്ത് 17, ചിങ്ങം ഒന്നിന് പുറത്തിറങ്ങും.
പ്രധാനാധ്യാപക സംഘടനയായ കെ.പി.പി.എച്ച്.എ.യുടെ പ്രവർത്തനങ്ങൾ, സർക്കുലറുകൾ,വിവിധ വിവരങ്ങൾ എന്നിവ സംസ്ഥാനത്തുടനീളം അധ്യാപകരിൽ പ്രത്യേകിച്ച് കെ.പി.പി.എച്ച്.എ.യിലെ പ്രധാനാധ്യാപകരിൽ ആദ്യം എത്തിക്കുക എന്ന ലക്ഷ്യമിട്ടു കൊണ്ടാണ് കെ.പി.പി.എച്ച്.എ.യുടെ ഔദ്യോഗിക വെബ്ബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.
കെ.പി.പി.എച്ച്.എ.യിലെ തെരഞ്ഞെടുത്ത അംഗങ്ങളെ ഉൾപ്പെടുത്തി, കെ.പി.പി.എച്ച്.എ.സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.ജി.സുനിൽ കുമാർ, പ്രസിഡണ്ട് ശ്രീ. കൃഷ്ണപ്രസാദ്, ശ്രീ.മെജോഷ് മാസ്റ്റർ വയനാട്, ശ്രീ. അജി സ്കറിയ മാസ്റ്റർ നേതൃത്വത്തിൽ പ്രത്യേകം രൂപീകരിച്ച വെബ്ബ് ടീമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്.
പൂർണ്ണ സജ്ജമായ കെ.പി.പി.എച്ച്.എ.യുടെ ഔദ്യോഗിക വെബ്ബ്സൈറ്റ് ആഗസ്ത് 17 ന് ചിങ്ങം ഒന്നിന് രാത്രി 7.30 ന് പഠന ഗവേഷണ കേന്ദ്രം ഡയരക്ടർ ശ്രീ.ശ്രീധരൻ ചോമ്പാല മാസ്റ്റർ, ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും.