KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

സ്കൂൾ മേളകൾ തീരുമാനിക്കാൻ വിളിച്ചുകൂട്ടിയ സംഘടനാമീറ്റിംഗ് ബഹിഷ്കരിച്ചുകൊണ്ട് കെ.പി.പി.എച്ച്.എ.ഇറങ്ങി പോക്ക് നടത്തി



തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണം സംവിധാനത്തിന് തുക കാലാനുസൃതമായി വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കേരളത്തിലെ പ്രധാന അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് ഹെഡ്മാസ്റ്റർ അസോസിയേഷൻ സ്കൂൾ മേളകൾ തീരുമാനിക്കാൻ വിളിച്ചുകൂട്ടിയ സംഘടനാമീറ്റിംഗ് ബഹിഷ്കരിച്ചുകൊണ്ട് വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ നിന്നും ഇറങ്ങി പോവുകയുണ്ടായി.


 സ്കൂൾ കലാമേള കായികമേള,ശാസ്ത്രമേള ടി ടി ഐ കലോത്സവം സ്പെഷ്യൽ സ്കൂൾ കലോത്സവം എന്നിവയാണ് ബഹിഷ്കരിച്ചത്. സബ്ജില്ലാതലത്തിലും റവന്യൂ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മേളകൾ ബഹിഷ്കരിക്കാൻ ആണ് സംഘടന തീരുമാനമെടുത്തിട്ടുള്ളത്.

 ഉച്ചഭക്ഷണ പദ്ധതി പ്രധാനാദ്ധ്യാപകരുടെ, ചുമതലയിൽ നിന്നും മാറ്റുക.  നിലവിൽ നടക്കുന്ന ഉച്ച ഭക്ഷണ സംവിധാനത്തിന് കാലാനുസൃതമായി തുക വർദ്ധിപ്പിക്കുക,
തുക വർദ്ധിപ്പിക്കുന്നത് വരെ താൽക്കാലികമായി ആശ്വാസകരമായ ഒരു ഉത്തരവ് എന്ന രീതിയിൽ പാൽ ആഴ്ചയിൽ ഒരു നേരമാക്കുക.. എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിച്ചു.
 ഉച്ചഭക്ഷണ പദ്ധതിക്കു കേന്ദ്രം അനുവദിച്ച തുകയിൽ നിന്നും സംസ്ഥാന സർക്കാർ സംസ്ഥാനത്തിന്റെ പോഷകാഹാര പദ്ധതി നടപ്പിലാക്കുകയാണ്. ഇത് തികഞ്ഞ അനീതിയാണ്.തുച്ഛമായ തുകയിൽ ഉച്ചഭക്ഷണ പദ്ധതി നടത്താൻ കഴിയാത്ത സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി ആഗസ്റ്റ് മാസം ഇരുപതാം തീയതി ജില്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ധർണയും സെക്രട്ടറിയേറ്റ് നു മുന്നിൽ ഉപവാസവും നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.
 പ്രധാനാധ്യാപക സംഘടനയായ കേരള സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷനും ബഹിഷ്കരണത്തിൽ പങ്കാളികളായി.
 സംസ്ഥാന ജനറൽ സെക്രട്ടറി ജി സുനിൽകുമാർ,സംസ്ഥാന വൈസ് പ്രസിഡണ്ട് ടി അനിൽകുമാർ, എന്നിവർ യോഗത്തിൽ സംബന്ധിക്കുകയുണ്ടായി.

Popular Posts

Labels