KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

പൊതു വിദ്യാഭ്യാസത്തിൽപ്രൈമറി മേഖലയുടെ പങ്ക് പ്രധാനം :അൻവർ സാദത്ത്



തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് പ്രൈമറി മേഖലയിലെ പ്രധാനാധ്യാപകരും അധ്യാപകരുമുൾപ്പെടെയുള്ളവരാണെന്ന് കൈറ്റ് സി.ഇ.ഒ. 

കെ.അൻവർ സാദത്ത് അഭിപ്രായപ്പെട്ടു.കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാലയങ്ങളിലെ പഠനമികവിന്റെ ഫലമായാണ് കുട്ടികൾ വർദ്ധിച്ചത്.ഇത്തരത്തിലുള്ള പഠന മികവ് ഉണ്ടാക്കിയെടുക്കുന്നതിൽ കെ.പി.പി.എച്ച്. എ.പോലുള്ള കൂട്ടായ്മകൾ നൽകുന്ന സംഭാവനകൾ ചെറുതല്ല.  

      സാങ്കേതിക വിദ്യകളെ മെരുക്കിയെടുത്ത് പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിൽ ഐ.ടി.അറ്റ് സ്കൂൾ മുതൽ കൈറ്റ് വരെയുള്ള സംവിധാനങ്ങൾ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്.

       സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ഓൺലൈൻ ക്ലാസ്സുകൾ ക്ലാസ്റൂം  അധ്യാപനത്തിന് പകരമാവില്ല.പക്ഷെ സാങ്കേതിക വിദ്യകളെ അക്കാദമിക മികവിന് വേണ്ടി ഫലപ്രദമായി ഉപയോഗിക്കാൻ സാധിച്ചതിന് നമ്മുടെ സംസ്ഥാനം മാതൃകയാണ്.

      പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിൽ കെ.പി.പി.എച്ച്.എ. പഠന ഗവേഷണ കേന്ദ്രം വഹിക്കുന്ന പങ്ക് വലുതാണ് എന്നുംഅൻവർ സാദത്ത് പറഞ്ഞു.

     കെ.പി.പി.എച്ച്.എ. പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ടി.ശ്രീധരൻ ചോമ്പാല മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഈ വെബ്സൈറ്റ് നിരന്തരം അപ്ഡേഷനുകൾ നടത്തപ്പെടുന്ന ഒരു നിത്യഹരിത വെബ്സൈറ്റ് ആയി മാറട്ടെ എന്ന് ശ്രീധരൻ മാസ്റ്റർ ആശംസിച്ചു. വെബ്സൈറ്റ് പൂർണ സജ്ജമാക്കി  പ്രവർത്തനം തുടങ്ങാൻ പ്രത്യേക താല്പര്യമെടുക്കുകയും, ടീം ലീഡറും വയനാട് ജില്ലക്കാരനുമായ പി.ജെ.മെജോഷ് ഉൾപ്പെടെ 

      സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്  അനുയോജ്യരായവരെ കണ്ടെത്തി ഒരു ടീം രൂപവത്കരിക്കുകയും ചെയ്ത സംഘടനയുടെ ജനറൽ സെക്രട്ടറി ജി.സുനിൽകുമാറിനെ ശ്രീധരൻ മാസ്റ്റർ പ്രത്യേകം അഭിനന്ദിച്ചു.

     പരസഹായമില്ലാതെ തന്നെ നിരവധി കാര്യങ്ങൾ മനസ്സിലാക്കുവാനും ചെയ്യുവാനും പ്രധാനാധ്യാപകർക്ക് ഈ വെബ്സൈറ്റ് ഉപകാരപ്പെടുമെന്ന് ശ്രീധരൻ മാസ്റ്റർ  പറഞ്ഞു.

       കെ.പി.പി.എച്ച്.എ. സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു.ടീം വെബ്സൈറ്റ് ലീഡർ പി.ജെ. മെജോഷ് വെബ്സൈറ്റ് പരിചയപ്പെടുത്തി.

    കെ.പി.പി.എച്ച്.എ. സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ ,പഠന ഗവേഷണ കേന്ദ്രം മാനേജർ കെ.കെ.ഗംഗാധരൻ മാസ്റ്റർ, വെബ്സൈറ്റ് മുൻ കോ ഓർഡിനേറ്റർ എം.ടി.ആന്റണി, ഹെഡ്മാസ്റ്റർ മാസിക പ്രിന്റർ ആന്റ് പബ്ലിഷർ എം.ഐ.അജികുമാർ ,

കെ.പി.പി.ച്ച്.എ.സംസ്ഥാന അസി.സെക്രട്ടറി സിന്ധു മേനോൻ,വനിതാഫോറം സംസ്ഥാന കൺവീനർ ജയമോൾ മാത്യു, വെബ്സൈറ്റ് കോ ഓർഡിനേറ്റർ അജി സ്കറിയ എന്നിവർ സംസാരിച്ചു. എം.ബി.ജ്യോതിയുടെ പ്രാർഥനാ ഗീതത്തോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനം ടീം വെബ്സൈറ്റ് അംഗങ്ങളുടെ ദേശീയഗാനത്തോടെ സമാപിച്ചു.' വെബ്ബ് സൈറ്റിൻ്റെ ഉദ്ഘാടനം സംസ്ഥാന ഫേസ് ബുക്കിലൂടെ ലൈവായി കാണിക്കുകയും ചെയ്തു.ബിജോയ് ചൊക്ലി, വി.പി.രാജീവൻ എന്നിവർ നേതൃത്വം നൽകി.

Popular Posts

Labels