KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി - സമൂഹ അടുക്കള നടപ്പിലാക്കണം: പി.സി.വിഷ്ണുനാഥ് എം.എൽ.എ.



 


കൊല്ലം: സ്കൂൾ ഉച്ചഭക്ഷണ വിതരണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ  കൊല്ലം ജില്ലാ സമിതി സംഘടിപ്പിച്ച ഡി.ഇ.ഒ. ഓഫീസ് ധർണ പി.സി..വിഷ്ണുനാഥ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സമീപ സംസ്ഥാനങ്ങളിൽ ഈ പദ്ധതി പ്രഥമാധ്യാപകരെ ഭാരപ്പെടുത്താതെ സമൂഹ അടുക്കള സംവിധാനത്തിലൂടെയാണ് നടത്തി വരുന്നത്. അത് ഇവിടെയും പ്രാവർത്തികമാക്കാവുന്നതാണ്.പാൽ, മുട്ട തുടങ്ങി പോഷക സമൃദ്ധമായ ആഹാരം കുട്ടികൾക്ക് നല്കുന്നതിന് നിലവിലെ തുക അപര്യാപ്തമാണ്. കുട്ടിയൊന്നിന് 20 രൂപയെങ്കിലും തുക അനുവദിക്കണമെന്നും അത് സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും എം.എൽ.എ. പറഞ്ഞു.

    ജില്ല പ്രസിഡൻറ് എസ്.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി ബിജുമോൻ.പി.കെ. മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റജി ജോർജ്, ജില്ല സെക്രട്ടറി എബ്രഹാം ഡാനിയൽ, ട്രഷറാർ വിൽസൺ.ജെ, സംസ്ഥാന കൗൺസിലേഴ്സ് ആയ സ്മിത ജി.നായർ, പ്രവീൺ കുമാർ.കെ.എസ്, ഷാജൻ.കെ, ജില്ല ജോയിൻ സെക്രട്ടറി സുനിൽ ജോർജ്, വനിത ഫോറം ചെയർപേഴ്സൺ മഞ്ചു മാധവൻ, ഉപജില്ല സെക്രട്ടറിമാരായ ബിജു.എഫ്, അനൂപ്.എച്ച്, ശോഭ.ബി.സി, സിസ്റ്റർ ജസി വർഗീസ്, അൻസർ.സി.എസ്, മുൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുനിൽ.സി.ബാബു, മുൻ സംസ്ഥാന കൗൺസിലർ ഗീവർഗീസ് പണിക്കർ, ഉച്ചഭക്ഷണ സമിതി അംഗം ക്ലനി പയസ് എന്നിവർ സംസാരിച്ചു.

     ധർണയ്ക്കു മുമ്പായി കളക്ട്രേറ്റ് ചുറ്റി പ്രകടനം നടത്തി. 12 ഉപജില്ലകളിൽ നിന്നായി 165 പ്രഥമാധ്യാപകരും 15 ഉച്ചഭക്ഷണ സമിതി അംഗങ്ങളും സമരപരിപാടിയിൽ പങ്കെടുത്തു.

    ഉച്ചഭക്ഷണ വിഷയത്തിൽ ഉടനടി പരിഹാരമായില്ലെങ്കിൽ സെപ്റ്റംബർ 8 ന് തിരുവോണ നാളിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന ഉപവാസ സമരം വിജയിപ്പിക്കാൻ ജില്ല സമര സമിതി തീരുമാനിച്ചു.

Popular Posts

Labels