KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

കെ.പി.പി.എച്ച്.എ.പാലക്കാട്ട് ധർണ്ണാ സമരം നടത്തി. പങ്കാളിത്തം ശ്രദ്ധേയമായി




പാലക്കാട്: ഉച്ചഭക്ഷണപദ്ധതി നടത്തിപ്പിലെ അപാകതകൾ പരിഹരിച്ച് കാലാനുസൃതമായി ഫണ്ട് വർദ്ധിപ്പിച്ചു തരുവാൻ സർക്കാറിനോട് ആവശ്യപ്പെട്ട്  കേരളത്തിലെ എല്ലാ ഡി.ഡി. ഇ.കൾക്കു മുന്നിലും കെ.പി.പി.എച്ച്.എ. ധർണ നടത്തി. 
         
 സംസ്ഥാന സെക്രട്ടറി ജി.സുനിൽകുമാർ ഉദ്ഘാടനം ചെയ്ത ധർണ സമരത്തിൽ പാലക്കാട് ജില്ല പ്രസിഡന്റ് കെ.ജി.പവിത്രൻ ആദ്ധ്യക്ഷ്യത വഹിച്ചു.  ജില്ലാ സെക്രട്ടറി  കെ.ജി. അനിൽകുമാർ എല്ലാവരേയും സ്വാഗതം ചെയ്തു. 

പ്രധാനാദ്ധ്യാപകവൃന്ദം നേരിടുന്ന സങ്കീർണ്ണ പ്രശ്നങ്ങളെ കൃത്യമായി അവതരിപ്പിച്ച ഉദ്ഘാടന പ്രസംഗത്തിനു ശേഷം എല്ലാ സബ്ജില്ലകളിൽ നിന്നുമുള്ള സെക്രട്ടറിമാർ ആശംസകൾ നേർന്നു.സംസ്ഥാന വനിതാ ഫോറം എക്സിക്യൂട്ടീവ് അംഗവും ജില്ലാവനിതാ ഫോറം ചെയർ പേഴ്സൺ മഞ്ജുള ടീച്ചർ , വനിതാ പ്രഥമാധ്യാപകരുടെ പ്രയാസങ്ങൾ സദസ്സിനു മുമ്പിൽ അവതരിപ്പിച്ചു. കെ.പി.പി.എച്ച്.എ. മുൻകാല സാരഥികൾ, പി.ടി.എ. പ്രതിനിധി, ഉച്ചഭക്ഷണക്കമ്മിറ്റി അംഗം, മാനേജർമാരുടെ പ്രതിനിധി എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചത് ഉച്ചഭക്ഷണ പ്രശ്നം ഒരു ജനകീയ വിഷയമായി ഏറ്റെടുത്തതിന്റെ തെളിവാണ്. ഷൊർണ്ണൂർ സബ്‌ജില്ലാ സെക്രട്ടറി  തുളസീദാസ് മാസ്റ്ററുടെ നന്ദി പ്രകടനത്തോടെ  ധർണ സമരത്തിന് സമാപനമായി.

 

Popular Posts

Labels