തിരുവനന്തപുരം :അദ്ധ്യാപക സംഘടനാ പ്രതിനിധികളുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നടത്തിയ ചർച്ചയിൽ ഉച്ചഭക്ഷണത്തുക കാലോചിതമായി പരിഷ്കരിച്ചേ മതിയാകൂ എന്ന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ ആവശ്യത്തോട് മന്ത്രി വളരെ അനുഭാവ പൂർണമായാണ് പ്രതികരിച്ചത്. ഓണാവധി കഴിഞ്ഞുള്ള ആഴ്ചയിൽത്തന്നെ ഇതു സംബന്ധിച്ച് സർക്കാർ തീരുമാനം ഉണ്ടാകും എന്ന് അദ്ദേഹം ഉറപ്പു നൽകി.തിരുവോണ ദിവസത്തെ നിരാഹാര സമരത്തിൽ നിന്ന് പിൻമാറണമെന്നും സർക്കാരുമായി സംഘടന അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നിയമസഭയിൽ മന്ത്രി നടത്തിയ പ്രസ്താവനയുടെയും അദ്ദേഹം സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ നൽകിയ ഉറപ്പിന്റെയും പശ്ചാത്തലത്തിൽ കെ.പി.പി.എച്ച്.എ.പ്രഖ്യാപിച്ച തിരുവോണ ദിവസത്തെ നിരാഹാര സമരത്തിൽ നിന്നും താല്ക്കാലികമായിപിന്മാറുന്നതായി കെ.പി. പി .എച്ച്. എ. സംസ്ഥാന പ്രസിഡൻറ് പി. കൃഷ്ണപ്രസാദ്, ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ എന്നിവർ അറിയിച്ചു.yy