കോട്ടയം:2022- ഒക്ടോബർ ഒന്നിന് കെ.പി.പി.എച്ച്.എ. സംസ്ഥാന വനിത ഫോറo "ജ്വാല - 2022 " എന്ന പേരിൽ വനിത സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നു.
സംസ്ഥാനത്തെ മുഴുവൻ സബ് ജില്ലകളിലും ഒരേ ദിവസo ഒരേ സമയം ഫിസിക്കലായി സമ്മേളനങ്ങൾ നടത്തപ്പെടും.
അതാത് ജില്ലകളിൽ നിന്നുള്ള സംസ്ഥാന-ജില്ല ഭാരവാഹികൾ സബ്ജില്ലകളിൽ ഉദ്ഘാടനം നിർവ്വഹിക്കും.
സബ്ജില്ലാ ശാക്തീകരണത്തിലൂടെ സംഘടനയുടെ വളർച്ചയാണ് ലക്ഷ്യമിടുന്നത് എന്ന് വനിത ഫോറം സംസ്ഥാന ചെയർപേഴ്സൺ കെ.പി. റംലത്ത്, കൺവീനർ ജയമോൾ മാത്യു എന്നിവർ അറിയിച്ചു.
ഓൺലൈനായി ചേർന്ന വനിത ഫോറം സംസഥാന കൗൺസിൽ യോഗത്തിൽ 14 ജില്ലകളിലെയും പ്രതിനിധികൾ പങ്കെടുത്തു. വനിത ഫോറം ചുമതല വഹിക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് അജി സ്കറിയ ചർച്ചകൾക്ക് നേതൃത്വം നല്കി.