KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

ജ്വാലയുടെ സംസ്ഥാന തല ഉദ്ഘാടനം മലപ്പുറത്തെ കുറ്റിപ്പുറത്ത് നടന്നു


കുറ്റിപ്പുറം :കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റഴ്സ് അസോസിയേഷൻ കെ. പി. പി .എച്ച്. എ.സംസ്ഥാന വനിതാ ഫോറം സംഘടിപ്പിച്ച സബ് ജില്ലാതല വനിത സമ്മേളനം ജ്വാല 2022 ൻ്റെ സംസ്ഥാന തല ഉദ്ഘാടനം മലപ്പുറം ജില്ലയിൽ കുറ്റിപ്പുറത്ത് കോട്ടക്കൽ നിയോജക മണ്ഡലം എം. എൽ. എ .ആബിദ് ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു.

മൂല്യനിരാസങ്ങളിലേക്കും ലഹരിയിലേക്കും വഴിതെറ്റിക്കൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാർത്ഥികളെ  നന്മയിലേക്ക് തിരിച്ചുവിടേണ്ട വലിയൊരു കർത്തവ്യം നിർവ്വഹിക്കേണ്ടവരാണ് അധ്യാപകരെന്നും അതിന് നേതൃത്വം നൽകേണ്ടവരാണ് പ്രഥമാധ്യാപകരെന്നും ഉദ്ഘാടനത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു.മലപ്പുറം ജില്ലാ പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. 

വനിതാ ഫോറം സംസ്ഥാന ചെയർപേഴ്സൺ റംലത്ത്.കെ.പി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.സംഘടനാ സാരഥികളായ നസീമ കെ, ത്വാഹിറ.കെ ,ഹൈദർ അലി, ഇന്ദിര.ടി.എം, നദീറമ്മാൾ, അലി അക്ബർ ,അബ്ദുൽ ബാരി എന്നിവർ സംസാരിച്ചു. പൂർവ്വകാല സംഘടനാ സാരഥികളെ മീറ്റിൽ പൊന്നാടയണിയിച്ച് ആദരിച്ചു.

Popular Posts

Labels