തൃശ്ശൂർ : പ്രധാനാധ്യാപകരുടെയും ജീവനക്കാരുടെയും നിർത്തിവച്ച ഏൺഡ് ലീവ് സറണ്ടർ ആനുകൂല്യം പുന:സ്ഥാപിക്കണമെന്നും ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.)സംസ്ഥാന നിർവ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു.
ലീവ് സറണ്ടർ തുക പണമായി അനുവദിക്കുന്നില്ലെങ്കിൽ പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കാനുള്ള സംവിധാനം ഉണ്ടാക്കണം.
ഉച്ചഭക്ഷണ ഫണ്ട് വിഷയത്തിൽ നിയമസഭയ്ക്കും സംഘടനാ നേതാക്കൾക്കും നല്കിയ വാക്കു പാലിച്ചില്ലെങ്കിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരം ഉൾപ്പെടെയുള്ള സമര പരിപാടികൾ നടത്തും.
കുര്യാച്ചിറ മാർ തിമോത്തിയോസ് സ്കൂൾ ഓഡിറ്റോറിയത്തിൽചേർന്ന യോഗത്തിൽ കെ.പി.പി.എച്ച്.എ. സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാനട്രഷറർ കെ.എ.ബെന്നി,ജോ.സെക്രട്ടറി ഉമ്മർ പാലഞ്ചേരി, അസി.സെക്രട്ടറിമാരായ കെ.ശ്രീധരൻ ,സിന്ധു മേനോൻ , വൈസ് പ്രസിഡന്റ് അലക്സ്.പി. ജേക്കബ്ബ് ,വനിതാഫോറം സംസ്ഥാന കൺവീനർ ജയമോൾ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.