KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

കെ പി പി എച്ച്.എ. സംസ്ഥാന വനിതാ ഫോറം സംഘടിപ്പിച്ച ധ്വനി ലേഡി ലീഡേഴ്സ് ക്യാമ്പ്



ആലപ്പുഴ :സംഘടനയെ ക്രിയാത്മകമായി നയിക്കാൻ വനിതകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വനിതാ ഫോറം സംഘടിപ്പിച്ച വനിത നേതൃത്വ ക്യാമ്പ് ജനുവരി 14 ,15 തീയതികളിൽ ആലപ്പുഴയിൽ നടത്തപ്പെട്ടു സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവ ഗായികയുമായ സഖാവ് പി കെ മേദിനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു .സംസ്ഥാന വനിതാ ഫോറം ചെയർപേഴ്സൺ കെ .പി . റംലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ മുൻ എംഎൽഎ അഡ്വക്കേറ്റ് ഷാനിമോൾ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി.









എസ് നാഗദാസ് ,കൊച്ചുത്രേസ്യാമ്മ  ജോസഫ് എന്നിവർ ക്യാമ്പിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു .ജില്ലാ പ്രസിഡൻറ് രാധാകൃഷ്ണ പൈ. ജില്ലാ സെക്രട്ടറി പി .എസ് . ശിവശ്രീ എന്നിവർ സന്നിഹിതരായിരുന്നു

വിശിഷ്ടാതിഥികളെ പൊന്നാട അണിയിച്ചും മെമെന്റോ നൽകിയും ആദരിച്ചു. ജനറൽ സെക്രട്ടറി ജി .സുനിൽകുമാർ , വനിതാ ഫോറം നിരീക്ഷകൻ അജി സ്കറിയ, മാസിക അസോസിയേറ്റ് എഡിറ്റർ എസ് .നാഗദാസ് ,വനിതാ ഫോറം മുൻ സംസ്ഥാന വൈസ് ചെയർപേഴ്സൺ കൊച്ചുത്രേസ്യാമ്മ ജോസഫ് എന്നിവർക്ക് സംസ്ഥാന വനിതാ ഫോറം സമിതിയുടെ ഉപഹാരം ഉദ്ഘാടന സമ്മേളനത്തിൽ വച്ച് നൽകുകയുണ്ടായി.

ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന വനിതാ ഫോറം സാരഥികൾക്ക് സമ്മേളനത്തിൽ യാത്രയയപ്പ് നൽകി .വനിത ഫോറം സംസ്ഥാന വൈസ് ചെയർപേഴ്സൺ കെ .കെ . അജിതകുമാരി ,ട്രിനിയമ്മ ജോർജ് (ഇടുക്കി ചെയർപേഴ്സൺ ),സഫിയ എ. (കൺവീനർ ,കോഴിക്കോട് ) ഉഷാനന്ദിനി ജി. എൻ .(വൈസ് ചെയർപേഴ്സൺ, കോഴിക്കോട്) സഫിയ. എൻ. കെ .(ജോയിന്റ് കൺവീനർ മലപ്പുറം )മായാബായി . കെ. എസ് .(ജോയിന്റ് കൺവീനർ ആലപ്പുഴ) രമണി കെ. (ജോയിന്റ് കൺവീനർ, കോഴിക്കോട് )എന്നിവരെയാണ് യാത്രയയപ്പ് നൽകി ആദരിച്ചത്

ഉദ്ഘാടന സമ്മേളനത്തിന് സംസ്ഥാന വനിതാ ഫോറം കൺവീനർ ജയമോൾ മാത്യു സ്വാഗതവും വൈസ് ചെയർപേഴ്സൺ കെ കെ അജിതകുമാരി കൃതജ്ഞതയും രേഖപ്പെടുത്തി


സംഘടനാപരവും സർവീസ്പരവും നേതൃത്വപരവുമായ വിവിധ വിഷയങ്ങളെ അധികരിച്ച് വിവിധ സെഷനുകൾ ക്യാമ്പിൽ നടത്തപ്പെട്ടു കെ പി പി .എച്ച്.എ. പ്രധാനാദ്ധ്യാപകന്റെ നട്ടെല്ല് എന്ന വിഷയത്തെ അധികരിച്ച് ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ സംഘടന ഇന്ന് നേരിടുന്ന വെല്ലുവിളികളെയും പ്രധാനാദ്ധ്യാപകർ  അനുഭവിക്കുന്ന വിവിധ പ്രയാസങ്ങളിൽ സംഘടനയുടെ ഇടപെടലുകളെയുംകുറിച്ചും ഇക്കാലയളവിൽ സംഘടന നേടിയെടുത്ത അഭിമാനാർഹമായ നേട്ടങ്ങളെക്കുറിച്ചും വിശദീകരിച്ചു. ഈ സെഷനിൽ ആലപ്പുഴ ജില്ലാ പ്രസിഡൻറ് രാധാകൃഷ്ണ പൈ സ്വാഗതവും, കാസർഗോഡ് കൺവീനർ ഡെയ്സി സെബാസ്റ്റ്യൻ കൃതജ്ഞതയും രേഖപ്പെടുത്തി.


ആലപ്പുഴ മെഡിക്കൽ കോളേജ് അസിസ്റ്റൻറ് ഡയറക്ടർ ഓഫ് ഹെൽത്ത് ഡോക്ടർ സൈജു ഹമീദ് പവർഫുൾ മൈൻഡ് ആൻഡ് ഹെൽത്തി ബോഡി എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തു . അധ്യാപകരിലും വിദ്യാർത്ഥികളിലും കണ്ടുവരുന്ന വിവിധ മാനസിക വെല്ലുവിളികളും അവയുടെ ലക്ഷണങ്ങളും അവയ്ക്കുള്ള പരിഹാരമാർഗങ്ങളും വളരെ വിശദമായി അദ്ദേഹം പ്രതിപാദിക്കുകയുണ്ടായി. വനിതാ ഫോറം എക്സിക്യൂട്ടീവ് അംഗം സ്മിതാ ജി .നായർ സ്വാഗതവും കണ്ണൂർ ജില്ലാ വനിത ഫോറം ചെയർപേഴ്സൺ ശോഭാ പി കൃതജ്ഞതയും രേഖപ്പെടുത്തി. സംസ്ഥാന വനിത ഫോറം സമിതിയുടെ ഉപഹാരം വൈസ് ചെയർപേഴ്സൺ അജിതകുമാരി കെ .കെ . അദ്ദേഹത്തിന് സമർപ്പിച്ചു.


ടിഡിഎസ് ഫയലിങ്ങിനെ കുറിച്ച് ടാക്സിയോൺ ജനറൽ മാനേജർ ജലീൽ ഇബ്രാഹിം ക്ലാസ് എടുത്തു. ഓരോരുത്തർക്കും സാമ്പത്തികം നഷ്ടം ഉണ്ടാവാതെ വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന വിഷയമാണ് ടിഡിഎസ് എന്നും സ്വയം ചെയ്യാൻ ഓരോരുത്തരെയും പ്രാപ്തരാക്കാൻ എല്ലാവിധ സഹായങ്ങളും ചെയ്യാമെന്നും തുടർന്നും ഓൺലൈനായി ക്ലാസുകൾ കൈകാര്യം ചെയ്യാമെന്നും വാഗ്ദാനം  നൽകിയാണ് അദ്ദേഹം ക്ലാസ് അവസാനിപ്പിച്ചത് .വനിതാ ഫോറം എക്സിക്യൂട്ടീവ് അംഗം സാൽജി എമ്മാനുവൽ സെഷനിൽ സ്വാഗതവും കോഴിക്കോട് കൺവീനർ സഫിയ .എ .കൃതജ്ഞതയും അർപ്പിച്ചു. മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് ആൻറണി എം. ടി .ഉപഹാരം സമർപ്പിച്ചു . കെ പി പി എച്ച് എ. സംസ്ഥാന റിസോഴ്സ് അംഗം ജിജി   കെ.കെ. സ്പാർക്ക് അപ്ഡേഷൻസിനെ കുറിച്ച് ക്ലാസ്സെടുത്തു . സ്പാർക്കിൽ ലീവ് അപ്ഡേറ്റ് ചെയ്യുന്നതും ഓൺലൈൻ ലീവ്  ആപ്ലിക്കേഷനും വിശദമായി പ്രതിപാദിച്ചു .ആലപ്പുഴ ജില്ല വനിതാ ഫോറം ചെയർപേഴ്സൺ ലാലിമ്മ സെബാസ്റ്റ്യൻ സ്വാഗതവും എറണാകുളം ജില്ല വനിത ഫോറം ചെയർപേഴ്സൺ ഉമൈറത്ത് എ.യു.നന്ദിയും അർപ്പിച്ചു .സംസ്ഥാന വൈസ് പ്രസിഡൻറ് അജി സ്കറിയ ഉപഹാരം സമർപ്പിച്ചു.


തിരുവനന്തപുരം ബ്ലൂ പോയിന്റ് ഓർഗനൈസേഷൻ ട്രെയിനിങ് ആൻഡ് കമ്മ്യൂണിക്കേഷൻ ഓഫീസർ തോമസ് വിൽസൺ കളികളിലൂടെ ചിരിയും ചിന്തയും ഇടകലർത്തി  ക്യാമ്പ് സജീവമാക്കി. ജീവിതം താളാത്മകമായും ഓരോ സെക്കന്റും പ്രയോജനപ്പെടുത്തിയും മുന്നോട്ട് കൊണ്ടുപോകുന്നത് എങ്ങനെ എന്ന് ചിരിയും ചിന്തയും എന്ന സെഷനിലൂടെ അദ്ദേഹം വ്യക്തമാക്കി. ശൈലജ കെ ജെ (എറണാകുളം വനിതാ ഫോറം ) സ്വാഗതവും മിൻസി മോൾ കെ ജെ (വയനാട് വനിത ഫോറം ) കൃതജ്ഞതയും . സംസ്ഥാന വനിത ഫോറം മുൻ കൺവീനർ പി .പി. ലേഖ ഉപഹാരം സമർപ്പിച്ചു.

day 2

ആലപ്പുഴ ജില്ലാ കൗൺസിലർ ഷീജ എം.ആർ നയിച്ച സുംബാ പരിശീലനത്തോടു കൂടിയാണ് രണ്ടാം ദിന പരിപാടികൾ തുടങ്ങിയത്..... പരിശീലനത്തിലൂടെ തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങൾ വിശദീകരിച്ചു കൊണ്ടുള്ള ടീച്ചറിന്റെ ക്ലാസ്സ് വളരെ പ്രയോജനകരമായിരുന്നു. . ശ്രീധരൻ ചോമ്പാല മാസ്റ്റർ മെമന്റോ നല്കി ആദരിച്ചു.

കെ പി പി എച്ച് എ സംസ്ഥാന പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ടി . ശ്രീധരൻ ചോമ്പാല മാസ്റ്റർ സംഘടന ജന്മംകൊണ്ട് അന്നുമുതൽ ഇന്നുവരെ ഉള്ള ചരിത്രം വിശദമാക്കിയത് അംഗങ്ങൾക്ക്  വേറിട്ട അനുഭവം ആയിരുന്നു. സംഘടനയുടെ പ്രിയപ്പെട്ട ആചാര്യൻ ,,,, വനിത ഫോറം സ്ഥാപകൻ, ... ആരാധ്യനായ  ശ്രീധരൻ മാഷ് കുടുംബ സമേതം ക്യാമ്പിൽ പങ്കെടുത്തത് വനിതാ ഫോറം പ്രവർത്തനങ്ങൾക്കുള്ള പ്രോത്സാഹാനവും അംഗീകാരവുമായി ... ശ്രീധരൻ മാഷിന് വനിതാ ഫോറം എക്സിക്യൂട്ടീവ് അംഗം ഷീബ സിഡി സ്വാഗതവും സ്റ്റേറ്റ് കൗൺസിലർ ദ്രൗപതി കെ എം കൃതജ്ഞതയും അർപ്പിച്ചു. വനിതാ ഫോറം ഭാരവാഹികൾ മാഷിനും കുടുംബത്തിനും ഉള്ള സ്നേഹോപഹാരം സമർപ്പിച്ചു


 സംസ്ഥാന പ്രസിഡൻറ് പി കൃഷ്ണപ്രസാദ് വനിത ഫോറം മുൻ സംസ്ഥാന ഭാരവാഹികളായ വീണ വർഗീസ് പി പി ലേഖ ശ്രീജ കെ എന്നിവരെ ശ്രീധരൻ മാസ്റ്റർ മെമന്റോ നൽകി ആദരിച്ചു.

ക്യാമ്പിന്റെ രണ്ടാം ദിവസം ഹൗസ് ബോട്ടിലായിരുന്നു സെഷനുകൾ അറേഞ്ച് ചെയ്തിരുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡൻറ് പി കൃഷ്ണപ്രസാദ് വനിതകൾ  സംഘടനയുടെ മുഖ്യധാരയിലേക്ക് വരേണ്ടതിന്റെ ആവശ്യകത യെക്കുറിച്ച് വ്യക്തമാക്കി. നേതൃനിരയിൽ പ്രവർത്തിക്കുന്ന വനിതകൾ നേരിടുന്ന പ്രയാസങ്ങൾ അതിജീവിക്കുവാനുള്ള കരുത്ത് നേടുവാൻ ഇത്തരം ക്യാമ്പുകൾ കൊണ്ട് കഴിയുമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.

 സംസ്ഥാന വനിത ഫോറം മുൻ കൺവീനർമാരായ വീണ വർഗീസ്, ലേഖ പി.പി., ശ്രീജ കെ എന്നിവർ ക്യാമ്പിൽ പങ്കെടുത്ത് അനുഭവങ്ങൾ പങ്കുവച്ചത് വനിതകൾക്ക് ആവേശമായി.......

ലേഡി ലീഡർ എന്ന വിഷയത്തിലൂന്നിയാണ് വീണ ടീച്ചർ സംസാരിച്ചത് .... കൃത്യ നിഷ്ഠയോടു കൂടി വിരമിച്ച് എട്ടുവർഷത്തിന് ശേഷവും  പ്രവർത്തന നിരതമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ടീച്ചറിന്റെ പ്രവർത്തനങ്ങൾ എല്ലാവർക്കും മാതൃകയാക്കാവുന്നതാണ്... .. പാലക്കാട് വനിത ഫോറം ജോയിന്റ് കൺവീനർ സൽമത്ത്  പി. സ്വാഗതവും  സ്റ്റേറ്റ് കൗൺസിലർ ഗീത ജി.പി. നന്ദിയും രേഖപ്പെടുത്തി.

        വനിത ഫോറം ചരിത്രമാണ് ലേഖ ടീച്ചർ പങ്കുവച്ചത് .... വനിത ഫോറത്തിന് കൃത്യമായ പ്രവർത്തന രൂപരേഖയും കർമ്മ പദ്ധതിയും തയ്യാറാക്കി നടപ്പിലാക്കുന്നതിൽ ടീച്ചർ കാണിച്ച ആർജ്ജവവും അനുഭവിച്ച കഷ്ടപ്പാടുകളും അത്ഭുതത്തോടെയാണ് എല്ലാവരും കേട്ടിരുന്നത് ... പത്തനംതിട്ട ജില്ല സെക്രട്ടറി ബിജി ജോർജ്ജ് സ്വാഗതവും വയനാട് കൺവീനർ ജാസി പി.ജെ. നന്ദിയും രേഖപ്പെടുത്തി.

            ഔദ്യോഗിക ജീവിതത്തിലുണ്ടാകുന്ന ഏത് പ്രതിസന്ധി ഘട്ടത്തിലും സംഘടന ഒപ്പം ഉണ്ടാകും എന്ന് സ്വന്തം അനുഭവങ്ങളിലൂടെ പ്രിയപ്പെട്ട ശ്രീജ ടീച്ചർ വ്യക്തമാക്കി. സംഘടന പ്രവർത്തനം വെല്ലുവിളികൾ ഉണ്ടാക്കിയാലും അത് നമ്മെ കൂടുതൽ കരുത്തരും . ആത്മാഭിമാനികളും ആക്കും  സംഘടനാ ബോധവും. സേവന മനസ് കതയും ഉള്ള നേതൃത്വങ്ങൾ ആയിത്തീരുവാൻ ഓരോ അംഗത്തിനെയും പ്രചോദിപ്പിക്കുന്നവയായിരുന്നു ടീച്ചറിന്റെ വാക്കുകൾ. രമാദേവി (കൺവീനർ, മലപ്പുറം) സ്വാഗതവും ബീന തോമസ് (ജോയിന്റ് കൺവീനർ, കോട്ടയം) നന്ദിയും അർപ്പിച്ചു.

അജിതകുമാരി (കോഴിക്കോട് ) അനിൽകുമാർ (പാലക്കാട്), സ്മിത (കൊല്ലം ) പ്രിയ (കണ്ണൂർ )ബിജി (പത്തനംതിട്ട ) രമാദേവി (മലപ്പുറം)ബീന( കോട്ടയം), മായ ബായി (ആലപ്പുഴ), ഡെയ്സി (കാസർഗോഡ്) തുടങ്ങിയവർ ക്യാംപ് റിവ്യൂവിൽ പങ്കെടുത്ത് സംസാരിച്ചു.

വനിത ഫോറം ചെയർ പേഴ്സൺ കെ.പി. റംലത്ത് രചിച്ച് ആലപ്പുഴക്കാർ ഈണം നല്കി മായാബായി ടീച്ചറുടെ നേതൃത്വത്തിൽ ആലപ്പുഴ ടീം ആലപിച്ച സ്വാഗതഗാനം ശ്രദ്ധേയമായി. വൈകുന്നേരം ബീച്ചിലെ സന്ദർശനവും രാത്രിയിലെ ക്യാംപ് ഫയറും അംഗങ്ങൾ നന്നായി ആസ്വദിച്ചു.

    സ്മിത (എറണാകുളം), ബിന്ദു CK(കണ്ണൂർ ), ഷൈനി (കോഴിക്കോട്) എന്നിവരുടെ ശ്രുതിമധുരമായ ഗാനം ബോട്ട് യാത്ര ആനന്ദകരമാക്കി. ക്യാമ്പിലെ അനുഭവങ്ങൾ കോർത്തിണക്കി ആലപ്പുഴ ടീം അവതരിപ്പിച്ച ഓട്ടൻ തുള്ളൽ അതീവ ഹൃദ്യമായി.സ്മിത ജി നായർ (കൊല്ലം) സാൽജി ഇമ്മാനുവൽ (ഇടുക്കി) മഞ്ചുള രമേഷ് , ജോതി ബി. (പാലക്കാട്). ഷീബ സി.ഡി. (തൃശൂർ) ബിന്ദു കൃഷ്ണൻ (കണ്ണൂർ) ഇവർ ക്യാമ്പിലെ ആങ്കറിംഗ് താരങ്ങളായി.  ആലപ്പുഴ ജില്ലാ സെക്രട്ടറി പി.എസ്.ശിവ ശ്രീ ഏവർക്കും നന്ദി പറഞ്ഞ് 4 മണിക്ക് ക്യാമ്പ് പിരിച്ചു വിട്ടു.

********

Popular Posts

Labels