ധർമ്മശാല :പ്രധാനാധ്യാപകരെ ഉച്ചഭക്ഷണ ച്ചുമതലയിൽ നിന്ന് ഒഴിവാക്കി സമൂഹ അടുക്കള സംവിധാനം നടപ്പിലാക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.)കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക,സംസ്ഥാന ഗവൺമെന്റിന്റെ പോഷകാഹാര പദ്ധതിയായ മുട്ട, പാൽ വിതരണത്തിന് പ്രത്യേകം ഫണ്ട് അനുവദിക്കുക,ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ,ഉച്ചഭക്ഷണച്ചെലവിനുള്ള തുക കാലാനുസൃതമായി വർധിപ്പിക്കുക,അധ്യാപകർക്കും ജീവനക്കാർക്കും 2021 മുതൽ ലഭിക്കേണ്ട ക്ഷാമബത്ത ഉടൻ അനുവദിക്കുക,പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശിക ഉടൻതന്നെ പണമായി അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
സമ്മേളനം ധർമ്മശാല ഇന്ത്യൻ കോഫി ഹൗസ് ഓഡിറ്റോറിയത്തിൽ (പി.എം.സുകുമാരൻ മാസ്റ്റർ നഗർ ) കെ.പി.പി.എച്ച്.എ. സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ കെ.കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ മുഖ്യാതിഥിയായി. നഗരസഭാ കൗൺസിലർ സി.ബാലകൃഷ്ണൻ, കെ.പി.പി.എച്ച്.എ. ജില്ലാ സെക്രട്ടറി വി.പി.രാജീവൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജസ്റ്റിൻ ജയകുമാർ, സംഘാടക സമിതി ജനറൽ കൺവീനർ ടി.വി.വിനീത എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം കെ.പി.പി.എച്ച്.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ടി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.പി.രാജീവൻ റിപ്പോർട്ടും ട്രഷറർ ടി. ചന്ദ്രൻ വരവുചെലവും അവതരിപ്പിച്ചു. ജില്ലാ ജോ.സെക്രട്ടറി എ.കെ.സുധാമണി, ജില്ലാ അസി.സെക്രട്ടറി പി. സുചിത്ര എന്നിവർ പ്രസംഗിച്ചു.
വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം ഹെഡ് മാസ്റ്റർ മാസിക പ്രിന്റർ ആന്റ് പബ്ലിഷർ എം.ഐ. അജികുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡൻറ് കെ.എം.ദ്രൗപതി അദ്ധ്യക്ഷത വഹിച്ചു.കൈരളി ബുക്സ് എഡിറ്റർ സുകുമാരൻ പെരിയച്ചൂർ മുഖ്യപ്രഭാഷണം നടത്തി.പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.സി. ദിനേശൻ,ജില്ലാ അസി.സെക്രട്ടറി എ. വിനോദ്കുമാർ എന്നിവർ പ്രസംഗിച്ചു.
യാത്രയയപ്പ് സമ്മേളനം കെ.പി.പി.എച്ച്.എ. സംസ്ഥാന അസി. സെക്രട്ടറി കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ മാസിക പ്രിൻറർ ആൻഡ് പബ്ലിഷര്‍ എം.ഐ.അജികുമാർ ഉപഹാര സമർപ്പണം നടത്തി.ജില്ലാ വൈസ് പ്രസിഡൻറ് കെ.പി.പ്രിയ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസി.സെക്രട്ടറി ഒ.ബിജു,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.പി.വേണുഗോപാലൻ, റെജിനോൾഡ് അനിൽകുമാർ ,മുൻ സംസ്ഥാന അസി.സെക്രട്ടറിമാരായ പി.പി.ലേഖ,പി. പുരുഷോത്തമൻ, എന്നിവർ പ്രസംഗിച്ചു.
വനിതാ സമ്മേളനം കെ.പി.പി.എച്ച്.എ. വനിതാഫോറം സംസ്ഥാന ചെയർപേഴ്സൺ കെ.പി.റംലത്ത് ഉദ്ഘാടനം ചെയ്തു. വനിതാഫോറം ജില്ലാ ചെയർപേഴ്സൺ പി.ശോഭ അദ്ധ്യക്ഷത വഹിച്ചു. വനിതാ ഫോറം ജില്ലാ കൺവീനർ ബിന്ദു കൃഷ്ണൻ, പി.റീത്ത എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ :
എ.വിനോദ്കുമാർ (പ്രസിഡന്റ്)
ഒ.ബിജു,ജാൻസി മാത്യു,പി.എം.ശ്രീലീന(വൈസ് പ്രസിഡന്റുമാർ)
വി.പി.രാജീവൻ(സെക്രട്ടറി)
പി.സുചിത്ര(ജോ.സെക്ര)
കെ.എം.ദ്രൗപതി ,എ.കെ.സുധാമണി,കെ.പി.പ്രിയ(അസി.സെക്രട്ടറിമാർ)
ടി.ചന്ദ്രൻ(ട്രഷറർ)
വനിതാ ഫോറം :
പി.ശോഭ (ചെയർ പേഴ്സൺ),
വി.വത്സല (വൈസ് ചെയർ പേഴ്സൺ),
ബിന്ദു കൃഷ്ണൻ (കൺവീനർ),
ജിജി (ജോ.കൺവീനർ).
******************