KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

കെ.പി.പി.എച്ച്.എ. കാസർഗോഡ് ജില്ലാ സമ്മേളനം



കാസറഗോഡ് :  ഉച്ചഭക്ഷണ ചുമതലയിൽനിന്നും പ്രധാനാധ്യാപകരെ ഒഴിവാക്കി അക്കാദമിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് അനുവദിക്കണമെന്ന് മഞ്ചേശ്വരത്ത് നടന്ന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റർസ് അസോസിയേഷൻ(കെ. പി. പി. എച്ച്. എ ) കാസറഗോഡ് ജില്ലാസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

   ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസിന്റെ  അധ്യക്ഷതയിൽ ജി എൽ. പി സ്കൂൾ മുളിഞ്ചയിൽ ചേർന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ശ്രീ. പി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ യൂസഫ് ഹേരൂർ മുഖ്യതിഥി ആയി. ജില്ലാ സെക്രട്ടറി ഷീജ പി വി സ്വാഗതം ആശംസിച്ച ചടങ്ങിൽ രാജു മാത്യു, സൂര്യനാരായണ, ശ്രീനിവാസറാവു, ചിത്രാവതി എന്നിവർ സംസാരിച്ചു.

     ജില്ലാ വൈസ് പ്രസിഡന്റ് സജി എം എ യുടെ ആധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് സമ്മേളനം മഞ്ചേശ്വരം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി. ദിനേശ ഉദ്ഘാടനം ചെയ്തു. ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അംഗങ്ങളായ ഗണേഷ് കാമത്ത്, മഹാലിംഗ ഭട്ട്, അശോക അരളിത്തായ, ആശ ബി, പ്രസന്ന, അരുണ എന്നിവർക്ക് യാത്രയയപ്പ് നൽകി.

   വനിതാ സമ്മേളനത്തിന്റെ ഉദ്ഘാടനം സംസ്ഥാന വനിതാ ഫോറം കൺവീനർ ജയമോൾ മാത്യു നിർവഹിച്ചു. ജില്ലാ ചെയർപേഴ്സൺ വിലാസിനി.ടി,ജില്ലാകൺവീനർ ഡെയ്സി എ.ഡി എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രസിഡൻറ് ബിജു ലൂക്കോസിൻെറ അധ്യക്ഷതയിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി വെങ്കട്ടരാജ സ്വാഗതം ആശംസിച്ചു. ജില്ലാ സെക്രട്ടറി ഷീജ.പി വി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ദിനാരായണ ഭട്ട് കണക്കുകൾ അവതരിപ്പിച്ചു.യോഗത്തിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

ജില്ലാ ഭാരവാഹികൾ :

സജി. എം. എ (പ്രസിഡന്റ് ), സുനിൽകുമാർ വി വി ( വൈസ് പ്രസിഡന്റ് ),

ഷീജ. പി. വി (സെക്രട്ടറി ), മധു. കെ,..... (ജോ. സെക്രട്ടറി ),  ആദി നാരായണ ഭട്ട് (ട്രഷറർ ).

ശ്രീനിവാസറാവു, ഉമേഷ ബി., വിലാസിനി ടി., സുരേന്ദ്രൻ എം. വി. ( കൗൺസിലേഴ്സ് ) .

വനിത ഫോറം ഭാരവാഹികൾ:

ഗീത എ.(ചെയർപേഴ്സൺ)

സുനി ജോർജ്ജ് (വൈസ് ചെയർ. )

ഡെയ്സി .വി.ഡി. (കൺവീനർ)

പുഷ്പാവതി എ.(ജോ. കൺ വീനർ)




കാസർഗോഡ് ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് ശ്രീ.കൃഷ്ണപ്രസാദ് മാഷ് ഉദ്ഘാടനം ചെയ്യുന്നു



വനിതാ സമ്മേളനം സംസ്ഥാന വനിതാ ഫോറം കൺവീനർ ശ്രീമതി. ജയമോൾ മാത്യു ജില്ലാ വനിതാ ഫോറംസാരഥികളോടൊപ്പം ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു.



സംസ്ഥാന നേതാക്കളോടൊപ്പം പുതിയ ജില്ലാ കമ്മിറ്റി അംഗങ്ങള്‍




Popular Posts

Labels